ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2025-26
പ്രവേശനോൽസവം
ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂൾ പി .ടി .എ
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോ ട നുബന്ധിച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം ,വീഡിയോ പ്രദർശനം,സെമിനാർ മുതലായ വിവിധ പരിപാടികൾ സ്കൂളിൽ വച്ചു നടന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .എല്ലാ വിദ്യാർത്ഥികളും നേച്ചർ വാല് ക് നടത്തി പ്രകൃതിയെ തൊട്ടറിഞ്ഞു .
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച വിദ്യാർഥികൾ ക്ക് വേണ്ടി ബഷീർ കൃതികളുടെ പുസ്തക പ്രദർശനം നടത്തി.ഈ പ്രദർശനം കുട്ടികൾക്ക് ബഷീറിന്റെ രചനകൾ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു.അതു പോലെ ബഷീർ കഥാപാത്ര പുനരാവിഷ്കാരം,ബഷീർ ദിന ക്വിസ്,റാമ്പ് വാൽക് തുടങ്ങിയ പരിപാടികൾ നടന്നു.
ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, നടത്തുകയും വീഡിയോ പ്രദർശന നടത്തുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15 നോട് അനുബന്ധിച് മലബാർ കലാപം,വാഗൻ ട്രാജഡി ,ക്വിറ്റ് ഇന്ത്യ ,ഭരണ ഘടന ,സർവ്വ മത ഐക്യം,ഉപ്പ് സത്യാഗ്രഹം,1857 ലെ വിപ്ലവം എന്നിവയുടെ രംഗാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു .