റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2018-20
| Home | 2024-27 | 2025-28 | 2026-29 |
സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം

പുത്തനറിവിന്റെ പുതുലോകം, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുതുസാധ്യതകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്‌സ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ മഹത് പദ്ധതിയിൽ കൈകോർത്ത് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും. ലിറ്റിൽ കൈറ്റ്‌സ് ക്ലബിന്റെ സ്‌കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ശ്രീമതി. എലിസബത്ത് അബു നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഐ.ടി രംഗത്തെ കഴിവുകൾ വളർത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യ് പരിചയപ്പെടുത്തുക തുടങ്ങീ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സ്‌കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി എലിസബത്ത് അബു കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും വിശദീകരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. പ്രോഗ്രാമിംഗ്, ഗ്രാഫിക്‌സ്, അനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രധാന ലക്ഷ്യം. അനുദിനം വളരുന്ന സാങ്കേതിക ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളും അനായാസം നടന്നു നീങ്ങേണ്ടതുണ്ട്. അതിന്റെ ആദ്യചുവടു പടിയാണ് ഓരോ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും. കാലത്തിനനുസരിച്ച്, കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ രീതിയ്ക്കാണ് ലിറ്റിൽ കൈറ്റ്‌സ തുടക്കം കുറിയ്ക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഉദ്ഘാടനത്തിന് ശേഷം കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രമോ വീഡിയോ പ്രദർശിപ്പിച്ചു.
ശാസ്ത്രമേളയിൽ മിന്നുംതാരങ്ങളായി ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ

വിവിധ മേളകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി. വിദ്യാർത്ഥികളായ അനുഗ്രഹ, സ്വാതി ആചാര്യ എന്നിവർ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തു. ജില്ലാ ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റിൽ സോനാ ജോയി,പൗർണമി എന്നിവർക്ക് ഒന്നാം സ്ഥാനം നേടാനായതും ശ്രദ്ധേയമായ നേട്ടമായി.