ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.രമേശ്. എൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഷമീം അൻസാരി, പി കെ ബാല സുബ്രഹ്മണ്യൻ എംടിയെ പ്രസിഡന്റ്, എസ് ആർ ജി കൺവീനർ എന്നിവർ നന്ദി പറഞ്ഞു. പ്രോഗ്രാം കലണ്ടർ  പ്രകാശനം നടത്തി. സ്കൂളിന്റെ പേര് എഴുതിയ പേന സമ്മാനമായി നൽകി.

[https://www.instagram.com/reel/DMFAQwMTqLw/?igsh=MXc2eHVmMDQ5ZjQwOA==

വീഡിയോ]

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തിൽ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായപരിസ്ഥിതി ദിനത്തിൽ സ്കൂൾ ഉൾപ്പെടുന്ന വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളായ സജിനി, ഗോപി, ബഷീർ എന്നിവരെ ആദരിച്ചു സജിനി ഗോപി ബഷീർ എന്നിവരെ ആദരിച്ചു.പരിസ്ഥിതി ദിനത്തിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ വിതരണം യുവകർഷക ജേതാവായ മുഹമ്മദ് ഷാ നിർവഹിച്ചു. അയൽപക്ക സ്കൂളിൽ( ജിഎൽപി സ്കൂൾ പടിഞ്ഞാറ്റുമുറി, കവളപ്പാറ ഈസ്റ്റ് സ്കൂൾ, പടിഞ്ഞാറേകുണ്ട് സ്കൂൾ) സന്ദർശനം നടത്തി സീറ്റ് ബോൾ വിതരണം ചെയ്തു. സ്കൂൾ സന്ദർശനത്തിൽ NGC, JRC, കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയ്യാറാക്കിയ സീഡ് ബോളിന്റെ ഉപയോഗവും പ്രാധാന്യവും വിശദീകരിച്ചു. പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു. സ്കൂൾ വേദിയിൽ വച്ച് നടന്ന ചടങ്ങിൽ എൻജിസി കൺവീനർ സ്വാഗതം പറഞ്ഞു. ഷംന ടീച്ചർ അധ്യക്ഷത വഹിക്കുകയും ഷമീമ ടീച്ചർ നന്ദി പറയുകയും ചെയ്തു. രമേശ് സാർ ,അൻവർ സാർ, ഷംസുസ്സമാൻ സാർ എന്നിവർ ആശംസ അറിയിച്ചു. ക്യാമ്പസിലെ വുമൺസ് അക്കാദമിയിലേക്ക് ഒരു ഇൻഡോർ പ്ലാന്റ് സമ്മാനം നൽകുകയും ചെയ്തു. പരിസ്ഥിതി ദിന സന്ദേശം എച്ച്.എം. രമേശ് സാറിന് രമേ സാറിനെ കൈമാറുകയും ചെയ്തു.

[https://www.instagram.com/reel/DMFAQwMTqLw/?igsh=MXc2eHVmMDQ5ZjQwOA==

വീഡിയോ]

ബക്രീദ് ദിനം

ബക്രീദ് ദിനവുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ മൈലാഞ്ചി മത്സരം സംഘടിപ്പിച്ചു.ക്ലാസ് അടിസ്ഥാനത്തിൽ വിജയികളെ തിരഞ്ഞെടുത്തു. കുട്ടികളുടെ ഒപ്പനയും ടീച്ചർമാരുടെ ഒപ്പനയും നടക്കുകയുണ്ടായി അന്നേദിവസം തന്നെ കുട്ടികൾക്ക് തേങ്ങ ചോറും ചിക്കൻ കറിയും നൽകുകയുണ്ടായി.


[https://www.instagram.com/reel/DMFAd0BT7OI/?igsh=aXl0cXBmeGcyenF3 വീഡിയോ]