പി.ടി.എം.എൽ.പി.എസ്. ചെലൂർ/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2025 - 2026
പ്രവേശനോത്സവ ദിനത്തിൽ എച്ച്.എം ഹംസ മാസ്റ്റർ സംസാരിക്കുന്നു. മാനേജർ തയ്യിൽ അബൂബക്കർ , വാർഡ് മെമ്പർ നാസർ, പി.ടി.എ പ്രസിഡന്റ് അബ്ദു റഹിമാൻ.ഒ.കെ ബോധവത്കരണത്തിൻ എത്തിയ ശ്രീമതി. സുനിയ (കമ്മ്യൂണിറ്റി കൗൺസിൽ -കൂട്ടിലങ്ങാടി പഞ്ചായത്ത്) എന്നിവർ സമീപം.
സ്‌കൂൾ ഇലക്ഷൻ
ഇലക്ഷന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും എങ്ങനെ ഇലക്ഷൻ നടത്തുമെന്നും ജന പിന്തുണയും അങ്ങനെയുള്ള പൊതു ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി സ്‌കൂൾ ലീഡർ , സ്‌പോർട്സ്, കലാമേള എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് സ്കൂൾ ഇലക്ഷൻ വളരെ ക്രിയാതമകമായി നടത്തുകയും കുട്ടികൾക്ക് ഇലക്ഷനെ അടുത്തറിയാനും സാധിച്ചു.
ഓണാഘോഷം 2k25
പാദ വാർഷിക പരീക്ഷക്കു ശേഷം സ്‌കൂൾ ഓണാവധിക്ക് അടക്കുന്ന ദിവസം വളരെ രസകരമായി വിവിധ പ്രവർത്തികളോട് കൂടി ഓണാഘോഷം നടത്തി. പൂക്കളവും വിവിധ ഗെയിമുകളും മറ്റു പല പ്രവർത്തങ്ങളുമായപ്പോൾ ഓണാഘോഷം ഗംഭീരമായി.
സ്‌കൂൾ കായിക മേള 2025
സ്‌കൂളുകളിലെ വലിയ ഒരു മേള തന്നെയാണ് സ്കൂൾ കായിക മേള. കായിക മേള വെർട്ടസ് സ്‌പോർട്സ് മീറ്റ് 2025 എന്ന പേരിൽ നടന്നു. അഹമ്മദ് നിഷാദ്.കെ.എം ( കോച്ച് എ.എഫ്.സി കേരള) എന്നിവർ ഉദ്ഘാടനം നടത്തി.