പൊന്ന്യം യു.പി.എസ്
പൊന്ന്യം യു.പി.എസ് | |
---|---|
വിലാസം | |
പൊന്ന്യം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 14372 |
ചരിത്രം
1935-ൽ വെസ്റ്റ് ഹയർ എലിമെന്റെറി സ്കൂൾ എന്ന പേരിൽ കുന്നുമ്മൽ ചാത്തുമാസ്റ്റർ സ്ഥാപിച്ചതാണ് ഇന്നത്തെ പൊന്യം യു.പി സ്കൂൾ. 1949-ൽ പി.ഒ കുഞ്ഞിരാമൻ നായർക്ക് സ്കൂൾ കൈമാറി. 1982-ൽ മാനേജർ പഴയ കെട്ടിടത്തിന്റെ ഓല മേഞ്ഞ മേൽകൂര മാറ്റി ആസ്ബെറ്റോസ് ഷീറ്റ് ആക്കുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. അദ്ധേഹത്തിന്റെ മരണശേഷം കുറേ കാലം സ്കൂളിന് മാനേജറില്ലാത്ത അവസ്ഥ ആയിരുന്നു. ഇതിനിടയിൽ അദ്ധേഹത്തിന്റെ മകൻ സുരേഷ് ബാബു കുറച്ചു കാലം ആ സ്ഥാനം ഏറ്റെടുത്തെങ്കിലും ഇപ്പോൾ അദ്ധേഹത്തിന്റെ മകളായ അഡ്വ.വി.പി ലതിക മനേജരുടെ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. തലശ്ശേരി നോർത്ത് വിദ്ധ്യാഭ്യാസ ഉപ ജില്ലയിലെ എൽ.പി വിഭാഗം ഇല്ലാത്ത ഏക യു.പി സ്കൂളാണിത്. തുടക്കത്തിൽ 6,7,8 എന്നീ ക്ലാസുകളാണ് അനുവദിച്ചിരുന്നത്. സി.ആർ ശങ്കര കുറുപ്പ്, സി.ആർ ആമക്കുറുപ്പ്, കുഞ്ഞിക്കണ്ണൻ നമ്പിയാർ , പി.ഒ കുഞ്ഞിരാമൻ നായർ, ഓമന ടീച്ചർ, ഓ.സി അച്ചുതൻ, രാഘവൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ, എം.പത്മനാഭൻ മാസ്റ്റർ, ടി.വി. ശാരദ , ഒ. ശാരദ, പത്മനാഭൻ മാസ്റ്റർ വി. സി, കുഞ്ഞിരാമ പണിക്കർ, ജാനകി ടീച്ചർ , സതി ടീച്ചർ, വനജാക്ഷി ടീച്ചർ, കെ .അബ്ദുൾ ഖാദർ, ജയജമ്മ. പി, പി.പി അബ്ദുൾ ഖാദർ, എം. എം. ഓമന, യു. ഗൗരി, എൻ.ഗീത , കെ. ബാലൻ, സാവിത്രി ടീച്ചർ, തുടങ്ങിയ അദ്ധ്യാപകരും, പ്യൂൺ രാഘവനും ഇവിടെ സേവനം അനുഷ്ടിച്ചവരാണ്. പി.ഒ ഗിരിജ, ടി. എൻ സുമ, പി.സി രജിത, പി.വി ഗീത, കെ. ബേബി ഷൈബ, സി ഷൈനി, ടി.കെ ഷിമ്ന, എന്നീ അദ്ധ്യാപകരും. ഓഫിസ് അറ്റന്റഡ് വി. കെ സജീവ് കുമാർ എന്നിവരാണ് ഇപ്പൊൾ സേവനം അനുഷ്ടിക്കുന്നത്. തലശ്ശേരി കൂർഗ്ഗ് ദേശീയ പാതയിൽ നിന്നും അല്പം മാറി, റോഡിന്റെ ബഹളത്തിൽ നിന്നും ഒഴിഞ്ഞ്, തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് നാട്ടുകാരുടെയും ക്ളബ്ബു കാരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്. ഏകദേശം മുപ്പത് വർഷത്തോളമായി തുടർച്ചയായി ഏറ്റവും കൂടുതൽ മാർക്കുവാങ്ങുന്ന വിദ്ധ്യാർഥികൾക്ക് പഠനോപകരണങ്ങൾ നല്കിവരുന്ന പൊന്ന്യം യുവജന സ്പോർട്സ് ക്ളബ്ബ് , ഏതാനും വർഷങ്ങളായി യൂനിഫൊം നല്കുകയും സ്കൂളിന്റെ പാഠ്യ, പഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാ വർഷവും നമ്മൊടൊപ്പം നില്ക്കുന്ന ജോളി ലൈബ്രറിയും , മറ്റുസഹായങ്ങൾ നല്കിവരുന്ന കലാധാര , മനോജ് സേവാസമിതി , എന്നീ ക്ളബ്ബുകളുടെ സേവനം സ്കൂളിനെ സംബന്ധിച്ച് എടുത്ത് പറയേണ്ടിയിരിക്കുന്നു. നാട്ടുകാരുടേയും പൂർവ്വ വിദ്ധ്യാർഥി കളുടേയും എസ്.എസ്.എ യുടേയും പങ്കാളിത്തത്തോടുകൂടി ലൈബ്രറി, ലാബ്, കുടിവെള്ളം, ഉച്ച ഭക്ഷണ പാചകപ്പുര, ഫോൺ, ഇലക്ട്രിസിറ്റി, കമ്പ്യൂട്ടറുകൾ, എന്നിങ്ങനെ പരിമിതമായ തോതിൽ ലഭ്യമായിട്ടുണ്ട്. ചുറ്റുപാടുമുള്ള എൽ. പി സ്കൂളിൽ നിന്നും വരുന്ന കുട്ടികളാണ് നമ്മുടെ മുതൽക്കൂട്ട്. കലാപ്രവർത്തനങ്ങളിലും പ്രവർത്തി പരിചയ മേളകളിലും, സ്പോർട്സ് ക്വിസ്, പരിപാടികളിലും, ജില്ലാതല സ്റ്റേറ്റ് തല മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതും, സ്ഥാനമാനങ്ങൾ നേടാൻ കഴിഞ്ഞതും, അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ടുതന്നെയാണ്. സേവനയുടെ ഭാഗമായി വിദ്ധ്യാർഥികളുടെ സ്വയം തൊഴിൽ യൂനിറ്റും ഇവിടെ പ്രവർത്തിക്കുന്നു. വിദ്ധ്യാർഥികൾ ഉണ്ടാക്കിയ ചോക്ക്, സോപ്പ്, ഫിനോയിൽ എന്നിവ സ്കൂളിന് അഭിമാനം തന്നെ.
ഭൗതികസൗകര്യങ്ങള്‍
ശാസ്ത്ര, ഗണിത ശാസ്ത്ര ലാബ്, കംമ്പൂട്ടർ ലാബ് , തുടങ്ങിയ ലാബുകളുടെ പ്രവർത്തനങ്ങൾ സജീവമയി നടന്നു വരുന്നു, പൂർവ്വ വിദ്ധ്യാർഥി സങ്കടനകളുടെ നേതൃത്വത്തിൽ ക്ളാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചൈതു തന്നു. വിവിധ സങ്കടനകളുടെ നേത്രുത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്ധ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന് മുതൽ കൂട്ടാണ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ളബ്ബ്. സോഷ്യ്ൽ ക്ളബ്, ഗണിത ക്ലബ്ബ്, സംസ്ക്രുത ക്ളബ്, ഇംഗ്ളീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ് ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ സജീവ പ്രവർത്തനം സ്കൂളിൽ ഉണ്ട്. കൂടാതെ സ്കൂളിൽ ഗൈഡ്സ് പ്രവർത്തനം സജീവമായി നടന്നു വരുന്നു.
മാനേജ്‌മെന്റ്
1935-ൽ കുന്നുമ്മൽ ചാത്തു മാസ്റ്റെർ സ്ഥാപിച്ച സ്കൂൾ 1949-ൽ പി. ഒ കുഞ്ഞി രാമൻ നായർക്ക് കൈമാറി. അദ്ധേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ പാർവതി അമ്മ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1997 മുതൽ 2007 വരെ സ്കൂളിനു മാനേജർ സ്ഥാനം ഉണ്ടായില്ല. പിന്നിട് ഒരു വർഷം അദ്ധേഹത്തിന്റെ മകൻ ആയ സുരേഷ് ബബു ആ സ്ഥാനം ഏറ്റെടുത്തു . ഇപ്പോൾ അദ്ധേഹത്തിന്റെ മകൾ ആയ അഡ്വ. വി. പി ലതിക ആ സ്ഥാനത്ത് തുടരുന്നു.
മുന്‍സാരഥികള്‍
പ്രധാന അദ്ധ്യപകർ
1. പൈതൽ കുട്ടി നായർ
2. പി. ഒ കുഞ്ഞിരാമൻ നായർ
3. പി ജാനകി
4. ഒ.സി. അച്ചുതൻ
5. ടി.വി. ശാരത
6. സി. സാവിത്രി
7. പി.വി ഗീത (ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.774376,75.523524|width=600px|}}