എം.ഡി.യു.പി.എസ്. നടുഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34344 (സംവാദം | സംഭാവനകൾ)
എം.ഡി.യു.പി.എസ്. നടുഭാഗം
വിലാസം
തൈക്കാട്ടുശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201734344




വേമ്പനാട്ടുകായലിന്റെ കൊച്ചോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന തീരങ്ങളും പഞ്ചാരമണല്‍ വിരിച്ചിട്ട സമതലങ്ങളും നിറഞ്ഞ് ...നിറഞ്ഞ്, യലാറിന്റെ വീര്യവും കാവ്യവും അടുത്തറിഞ്ഞ്, വൈക്കത്തിന്റെ വിജയങ്ങള്‍ക്ക് കാതും കരവും കൊടുത്ത്, വാണിജ്യനഗരത്തെ കണ്ടറിഞ്ഞ്, കിഴക്കിന്റെ വിനീസിനുള്‍ച്ചേര്‍ന്ന്.............
ന്മകള്‍ വിളയുന്ന നാടിന്ന് കെടാവിളക്കായ്...........ഈ വിദ്യാലയം.

ചരിത്രം

1952മെയ് മാസത്തിലെ പ്രശാന്തസുന്ദരമായ ഒരു സായംസന്ധ്യ. 790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ പ്രഗത്ഭരും പ്രമുഖരുമായ ഒരുപറ്റം മദ്ധ്യവയസ്കരും യുവാക്കളുമായ നാട്ടുപ്രമാണിമാര്‍ കരയോഗത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും കരയോഗം വക മണിയാതൃക്കല്‍ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയത്തിന്റെ സാക്ഷാത്കാരമാണ് ഈ വിദ്യാലയം.
പ്രഗത്ഭമതികളും സമാരാധ്യരുമായ കടമ്മാട്ട് ശ്രീ. കെ.ഇ. ഗോപാലന്‍നായര്‍, കണ്ടച്ചാട്ടില്‍ ശ്രീ. ഗോവിന്ദന്‍നായര്‍, കാര്യകാട്ടില്‍ ശ്രീ. നാരായണന്‍ നായര്‍, ശ്രീ. പത്മനാഭന്‍ നായര്‍, ശ്രീ. ഗോപാലന്‍നായര്‍, കൊല്ലംപറമ്പില്‍ കൃഷ്ണമേനോന്‍, മേപ്ലാട്ടില്‍ ശ്രീ. രാമന്‍നായര്‍ തുടങ്ങിയവരാണ് അന്നത്തെചര്‍ച്ചയില്‍ പങ്കെടുത്തത്. ആശയസാക്ഷാത്കാരത്തിനായി കരയോഗത്തിന്റെ ഒരു വിശേഷാല്‍പൊതുയോഗം വിളിച്ചുകൂട്ടി. പൊതുയോഗ സമ്മതപ്രകാരം പ്രാരംഭനടപടികള്‍ ആരംഭിക്കുകയും, 1953ഏപ്രില്‍ അവസാനത്തോടെ സ്കൂള്‍ തുടങ്ങുന്നതിന് അനുവാദം ലഭിക്കുകയും ചെയ്തു. ദിവംഗതനായ ബ്രഹ്മശ്രീ. തൈക്കാട്ടുമനക്കല്‍ പി.കെ. ശ്രീധരന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ കെട്ടിടംപണി ആരംഭിച്ചു. മെയ് മാസം അവസാനത്തോടെ സ്കൂള്‍കെട്ടിടത്തിന്റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ജുണ്‍മാസത്തോടെ അംഗീകാരം ലഭിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
1953 ജുണില്‍ ഒന്നും, രണ്ടും ക്ലാസ്സുകളോടുകൂടിയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനുണ്ണി ആയിരുന്നു സ്കൂളിലെ പ്രഥമാദ്ധ്യാപകനും, പ്രഥാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ചത്. പ്രൈമറി വിഭാഗത്തിലായിരുന്നു അന്നത്തെ അഞ്ചാം ക്ലാസ്സ്. 1957 ലെ വിദ്യാഭ്യാസനിയമവ്യവസ്ഥ പ്രകാരം എല്‍.പി. വിഭാഗം നാലാം ക്ലാസ്സുകൊണ്ട് പരിമിതപ്പെടുത്തി. 1976 ജുണ്‍ മാസത്തില്‍ ഈ വിദ്യാലയം അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ട് നാടിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്ക് അക്ഷര വെളിച്ചമായ് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

മാനേജ് മെന്റ്

ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി നടുഭാഗം 790 - ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം അതാതുകാലം തെരഞ്ഞെടുക്കുന്ന പ്രസി‍‍ഡന്റോ, പ്രസി‍ഡന്റ് നിര്‍ദ്ദേശിക്കുന്ന ഏതെങ്കുലും മാനേജിംഗ് കമ്മറ്റി അംഗമോ സ്കൂള്‍ മാനേജര്‍ ആയിരിക്കും.
മാനേജര്‍മാരുടെ പേരുവിവരം

  1. ശ്രീ. ജി. ഗോപാലന്‍നായര്‍ പുതിയിടത്ത്
  2. ശ്രീ. ഇ.കെ. ഗോപാലന്‍നായര്‍ കടമ്മാട്ടില്‍
  3. ശ്രീ. കെ. ആര്‍. നാരായണന്‍നായര്‍ കാരികാട്ടില്‍
  4. ശ്രീ. ജി. രാമന്‍നായര്‍ മേപ്ലേകാട്ടില്‍
  5. ശ്രീ. കൃഷ്ണമേനോന്‍ കൊല്ലംപറമ്പില്‍
  6. ശ്രീ. കെ. ഗോപാലന്‍നായര്‍ കൂരിക്കാട്ടില്‍
  7. ശ്രീ. എം.ജി. കുമാരന്‍നായര്‍ തറേപ്പറമ്പില്‍
  8. ശ്രീ. എന്‍. കേശവന്‍കുട്ടി പണിക്കര്‍
  9. ശ്രീ. കെ.ആര്‍. അപ്പുക്കുട്ടന്‍നായര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. വാര്യത്തുമഠത്തില്‍ ശ്രീ. ദാമോദരനു​ണ്ണി (1953-1955)
  2. ളായിപ്പള്ളില്‍ ശ്രീ. ആര്‍. രാമക്കുറുപ്പ് (1955-1958)
  3. കാട്ടിപ്പറമ്പില്‍ ശ്രീ. ആര്‍. ചന്ദ്രശേഖരന്‍ നായര്‍ (1958-1984)
  4. ശ്രീമതി. കെ. വി. സാവിത്രിക്കുഞ്ഞമ്മ (1984-1988)
  5. ശ്രീ. ശ്രീകുമാരന്‍ ഇളയത് (1988-1990)
  6. ശ്രീമതി. കെ. ജെ. രാധമ്മ (1990-1992)
  7. ശ്രീമതി. പി. ഡി. രാധമ്മ (1992-1998)
  8. ശ്രീമതി. ടി. സാവിത്രി അമ്മ (1998-1999)
  9. ശ്രീമതി. ആര്‍. സുലോചനാദേവി (1999-2006)
  10. ശ്രീമതി. സി.കെ. ഒാമനക്കുട്ടി (2006-2008)

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.773134, 76.348390 |zoom=13}}

"https://schoolwiki.in/index.php?title=എം.ഡി.യു.പി.എസ്._നടുഭാഗം&oldid=287437" എന്ന താളിൽനിന്ന് ശേഖരിച്ചത്