ജി.എച്ച്. എസ്.എസ്. ആതവനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

17:56, 24 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asharafhsa (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

റോബോട്ടിക്സ് പരിശീലനം

പത്താം ക്ലാസിലെ കുട്ടികൾക്കായി 24-09-2025 ന് റോബോട്ടിക്സ് പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഷഹാം, മിസ്ബഹ് എന്നിവർ നേതൃത്വം നൽകി. ആർഡിനോ കിറ്റിലെ വിവിധ ഉപകരണങ്ങൾ പരിചയപ്പെടുത്തി. എൽ.ഇ.ഡി ലൈറ്റ്, ബസർ, എന്നിവ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ചെയ്തു. അർഡിനോ കിറ്റ് ഉപയോഗിച്ച് നിർമ്മിച്ച ട്രാഫിക് ലൈറ്റ് സിസ്റ്റം ആകർഷണീയമായി.

 
 
 


പ്രത്യേക അസംബ്ലി

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടന്നു. സ്കൂൾ ലീഡർ ഫിദമോൾ സ്വതന്ത്രസോഫ്റ്റ്‍വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ് മെന്റർ മുഹമ്മദ് അഷ്റഫ് സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു., 9A ക്ലാസിലെ സാവേരി സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം എന്ന വിശയവുമായി ബന്ധപ്പെട്ട് സംസാരിച്ചു.

 
 

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനം 2025

സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനമായ സെപ്റ്റംബർ 20ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. എച്ച്.എം പ്രീതാകുമാരി ടീച്ചർ ഉത്ഘാടനം ചെയ്തു. സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യം എങ്ങനെയെല്ലാം എന്ന വിഷയത്തിൽ എസ്.ഐ.ടി.സി രനീഷ് ആർ ക്ലാസ് എടുത്തു. സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനവും നടന്നു. പരിശീലനത്തിന് കൈറ്റ് മെന്റർ മുഹമ്മദ് അശ്റഫ് നേതൃത്വം നൽകി.