എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / റീഡേഴ്സ് ക്ലബ്ബ്
ദൃശ്യരൂപം
കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും താത്പര്യമുള്ള പുസ്തകങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുന്നതിനും അവസരം ലഭിക്കുന്നു . വായനയിലൂടെ വിജ്ഞാന വികസനവും റീഡേഴ്സ് ക്ലബ് അംഗങ്ങൾക്ക് സാധ്യമാവുന്നതിനു സുസജ്ജമായ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു.
വായനപക്ഷാചരണം
- സ്കൂള്‍ അസംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ഉമ ടീച്ചര്‍ സംസാരിച്ചു.
- വായനയുടെ പ്രസക്തിയെക്കുറിച്ച് 10ബിയിലെ അപര്‍ണ്ണ സംസാരിച്ചു.
- ഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന "എന്റെ ഭാഷ "എന്ന കവിത ശ്രീഭദ്ര ചൊല്ലി.
- വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന വരികള്‍ അടങ്ങിയ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു.
- പുസ്തകപ്രദര്‍ശനം നടത്തി.
- വായന മത്സരം നടത്തി.
- ക്വിസ് മത്സരം നടത്തി.
- ബഷീര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബഷീര്‍ കൃതികള്‍പരിചയപ്പെടുത്തി.
- 'ബേപ്പൂര്‍ സുല്‍ത്താന്‍'- കുറിപ്പ് തയ്യാറാക്കി.
- ബഷീര്‍ ക്വിസ് നടത്തി.
- ക്ലാസ്സുകളില്‍ ഓരോ ദിവസവും ഒാരോ പുസ്തകം പരിചയപ്പെടുത്തി.