| വിദ്യാഭ്യാസവും തൊഴിലും | |
|---|---|
| തൊഴിൽ | Master Trainer (KITE) |
| വിദ്യാലയം | St. Ann's A U P School Nileshwar |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | midhunnileshwar@gmail.com |
| മൊബൈൽ | 8893488414 |
മിഥുൻ ടി വി (ജനനം: 06 ഒക്ടോബര് 1995) കാസർകോട് ജില്ലയിലെ നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിലെ അധ്യാപകനും KITE മാസ്റ്റർ ട്രെയിനറുമാണ്. കഴിഞ്ഞ ഒൻപത് വർഷമായി അധ്യാപക പരിശീലകനായി പ്രവർത്തിക്കുന്ന അദ്ദേഹം, സംസ്ഥാനതല അധ്യാപക പരിശീലന മോഡ്യൂൾ നിർമ്മാണങ്ങളിലും, സബ്‌ജില്ലാ-ജില്ലാ ഐസിടി മത്സരങ്ങളിലും, വ്യത്യസ്ത ശില്പശാലകളിലും സജീവവാമായി പങ്കെടുത്തുവരുന്നു.
എസ് സി ആർ ടി , എസ് എസ് കെ എന്നിവയുടെ സംസ്ഥാന കോർ റിസോഴ്സ് ഗ്രൂപ്പിലെ അംഗമായും, അധ്യാപക പരിശീലകനായും, വിവിധ സംസ്ഥാന-ദേശീയ തല പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നവീന അധ്യാപന രീതികളിലും ഐസിടി അധിഷ്ഠിത പഠനത്തിൽ നവീകരണങ്ങൾ കൊണ്ടുവന്നിട്ടുള്ള അധ്യാപകനാണ്.
ശ്രദ്ധേയമായ സംഭാവനകൾ
- മിട്ടു എന്ന അനിമേഷൻ കഥാപാത്രം: കോവിഡ് കാലത്ത് ക്ലാസ്റൂം പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്ത 'മിട്ടു' എന്ന അനിമേഷൻ കഥാപാത്രം മാധ്യമശ്രദ്ധ നേടുകയും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. സമഗ്ര ശിക്ഷാ കേരളയുടെ 'ഹലോ വേൾഡ്' എന്ന പാക്കേജിൽ ഈ കഥാപാത്രം ഉൾപ്പെടുത്തി.
- ഭാഷാ സാങ്കേതിക വിദ്യ: കൈറ്റ് (KITE) നടപ്പിലാക്കിയ ഇ-ക്യൂബ് ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വെയറിന്റെ സംസ്ഥാന പരിശീലകനാണ്.
പ്രൊഫഷണൽ പരിശീലനങ്ങളും അവാർഡുകളും
- ദേശീയ വർക്ക്‌ഷോപ്പ്: എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഭോപ്പാലിൽ നടന്ന ദേശീയ വർക്ക്‌ഷോപ്പിൽ കേരളത്തിലെ പ്രൈമറി ഇംഗ്ലീഷ് അധ്യാപകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
- CELT പരിശീലനം: ബെംഗളൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ നിന്ന് CELT (Cambridge English Language Teaching) പരിശീലനം പൂർത്തിയാക്കി.
- EVO2024: അന്താരാഷ്ട്ര തലത്തിൽ ഇംഗ്ലീഷ് അധ്യാപകർക്കായി നടത്തിവരുന്ന EVO2024 എന്ന ഓൺലൈൻ പരിശീലനത്തിൽ ഇപ്പോൾ പങ്കെടുത്തുവരുന്നു.
- OPEN (ഓൺലൈൻ പ്രൊഫഷണൽ ഇംഗ്ലീഷ് നെറ്റ്‌വർക്ക്) കോഴ്സ്: യു.എസ്. സർക്കാരിന്റെ ധനസഹായത്തോടെ യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രായോജകതയിൽ FHI 360 സാന്നിധ്യത്തിൽ നടത്തിയ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കി. ഇത് ഒരു അന്താരാഷ്ട്ര പ്രൊഫഷണൽ നെറ്റ്‌വർക്കിന്റെ ഭാഗമാകാനുള്ള അവസരം നൽകി.
ബന്ധപ്പെടുക
- ഇമെയിൽ: midhunnileshwar@gmail.com
- ഫോൺ: 8893488414