ജി.എച്ച്.എസ്സ്.എസ്സ്. വളയം/പരിസ്ഥിതി ക്ലബ്ബ്/2025-26
പരിസ്ഥിതിദിനാഘോഷം
ഈ വർഷത്തെ പരിസ്ഥിതിദിനം വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന സന്ദേശം, പരിസ്ഥിതി ദിന റാലി, ഇൻഡോർ ഗാർഡനിങ്, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ നിർമ്മാണം(യു.പി), ചിത്രരചന മത്സരം (എച്ച് എസ്) എന്നീ പരിപാടികളോടെ ആഘോഷിച്ചു. വൃക്ഷത്തൈ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ മഹേഷ് മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
-
പരിസ്ഥിതിദിന സന്ദേശം
-
പരിസ്ഥിതിദിന റാലി
-
പരിസ്ഥിതിദിന റാലി
-
വൃക്ഷത്തൈ നടൽ
വിജയികൾക്കുള്ള സമ്മാനം ഹിരോഷിമദിനത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ അസംബ്ലിയിൽ, ഹെഡ്മാസ്റ്റർ വിതരണം ചെയ്തു.
ക്വിസ്സ് - ആരുഷ് എസ് ജി 9 എ, ശിവാനി 9 ജി, അലോക് 8 എ
ചിത്രരചന - ആഞ്ചലിന എസ് എം 9 ബി, ഷാൽവിൻ സന്തോഷ് 9 സി,
ആൽവിൻ എൻ കെ 10 എ
പരിസ്ഥിതി ക്ലബ് ഉദ്ഘാടനം
വളയം ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ഓഗസ്റ്റ് 6 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ ശ്രീ. കെ കുഞ്ഞിരാമൻ നിർവഹിച്ചു. ഹെഡ് മാസ്റ്റർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ വിനീത ടീച്ചർ സ്വാഗതവും, ക്ലബ് അംഗം അഗ്നിവേശ് നന്ദിയും പറഞ്ഞു. ലിജേഷ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്, നടത്തി.
-
ഉദ്ഘാടനം
-
ഉപഹാരസമർപ്പണം
-
ആശംസ
-
നന്ദി