എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2025-28

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ച്

2025-26 വർഷത്തെ പ്രവ‌ർത്തനങ്ങൾ

29040-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്29040
യൂണിറ്റ് നമ്പർLK/2018/29040
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിജിമോൾ സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അബിളി മാത്യ റ്റി
അവസാനം തിരുത്തിയത്
25-08-202529040HM


2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ

ക്രമ

നമ്പർ

അഡ്‍മിഷൻ

നമ്പർ

പേര്
1 18654 ജ്യുവൽ ജോബി ചെറിയാൻ
2 17293 ഹന്ന എൻ ജോയ്
3 16911 അമേലിയ മേരി ഷിജു
4 18133 ജിസ്ന ജോഷി
5 16400 ആൻ സാറ ജസ്റ്റിൻ
6 18137 ദിയ ര‍ഞ്ജിത്ത് നായർ
7 16401 അൽമ ആന്റണി
8 18965 ഇസ നസ്‍റിൻ
9 18323 ആൻ തെരേസ് ബിജു
10 19344 ദർശിത രഞ്ജിത്ത്
11 18686 മെഹ്റിൻ നൗഷാദ്
12 17066 റിസ റഷീദ്
13 16411 ആരാധ്യ ഷിനോദ്
14 18543 ആൻലിൻ ജഗൻ
15 18253 ഹൃദ്യ ഷിബു
16 19276 ഐറിൻ മരിയ ജോസ്
17 17787 ആർ.സഞ്ജന
18 18146 ആമിയ ഫാത്തിമ
19 16390 അൽന മരിയ സിബി
20 16345 ആൻ മരിയ റിജൊ
21 18136 ബിസ്‍മി ആസിയ മുജീബ്
22 16910 അമേലിയ അന്ന സിജു
23 17707 അഫ്രിൻ മുഹമ്മദ്
24 18887 തസ്‍നീം യൂസഫ്
25 16427 ഗൗരി എസ്.നായർ
26 17783 അമേയ ഷൈജു
27 16444 മെഹ്‍ബിൻ കെ.എസ്
28 19342 ആൻ മരിയ കെ.ജോമോൻ
29 16713 റോസ് റെജി
30 18259 ആമിന നസ്‍റിൻ കെ.എസ്
31 18898 പേൾ ജോബി
32 18141 ആവണി ഗോപിലാൽ
33 18128 അസിൻ ജേക്കബ്
34 19309 അലീന ബൈജു
35 17151 ദേവിചന്ദന കെ.എസ്
36 19278 സന തെരേസ ജോസഫ്
37 19225 വൈഗ സോമേഷ്
38 18895 ഫിദ ഫാത്തിമ എം.എസ്
39 18888 ഏയ്ഞ്ചൽ മരിയ ഷാജി
40 19311 കാതറിൻ ബേബി

ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.