ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി സ്കൂൾ പാറപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ എൽ പി സ്കൂൾ പാറപ്പള്ളി
വിലാസം
പറപ്പള്ളി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-201731509





ചരിത്രം

ആമുഖം നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്.


                     സ്കൂളിന്‍റെ ചരിത്രം

തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും. 1911-ൽ, ഔസേപ്പ് ജോസഫ്, വയലിൻ കളപ്പുര, 7 സെന്‍റ് സ്ഥലം സൌജന്യമായി നൽകിയിടത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ നിലവിലുളള ഒരേക്കറോളം വിസ്തൃതമായ വസ്തുവിൽ, ഈ 7 സെന്‍റ് ഒഴികെയുളള സ്ഥലം സർക്കാർ പൊന്നുംവിലയ്ക്കെടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുളളത്. ആശാൻ പളളിക്കൂടമെന്ന നിലയിൽ, കല്ലിൽ കുട്ടപ്പൻനായരുടെ പിതാവാണ് ഇവിടെ സ്കൂൾ തുടങ്ങിവച്ചത്. ഓലമേഞ്ഞ ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തേത്. പിന്നീട് ഇത് എൻ.എസ്.എസ് കരയോഗം പണം മുടക്കി പുതുക്കിപ്പണിതു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നതായും ലോവർ പ്രൈമറി സ്കൂളിനെ പിന്നീട് അപ്പർ പ്രൈമറിയാക്കാനുളള ശ്രമങ്ങൾ നടന്നിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==ഭൌതികസാഹചര്യങ്ങൾ ഒരേക്കർ സ്ഥലം സ്വന്തമായുളള ഈ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്. ചുറ്റുമതിലുകൾ തീർത്ത് സുരക്ഷിതമാണിത്. കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്കും ഇവിടെയുണ്ട്. വ്യത്തിയും വെടിപ്പും എല്ലാവിധ സൌകര്യങ്ങളും ഉളള കഞ്ഞിപ്പുരയും, ഡൈനിംഗ് ഹാളും ഈ സ്കൂളിലുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ Toilet-കളും, കുടിവെളളവുമുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഈയിടെ ഇന്‍റർനെറ്റ് സംവിധാനവും ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പഴങ്ങളും സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.704141,76.703555 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_സ്കൂൾ_പാറപ്പള്ളി&oldid=279446" എന്ന താളിൽനിന്ന് ശേഖരിച്ചത്