2025 - 28 അധ്യായന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി നിലവിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിച്ചു. സ്വീകരിച്ച അപേക്ഷകൾ ഓൺലൈനിൽ എന്റർ ചെയ്ത് 31 കുട്ടികളെ confirm ചെയ്തു പരീക്ഷയുടെ തയ്യാറെടുപ്പിനായികുട്ടികളെ ഒരുക്കി. അഭിരുചി പരീക്ഷയ്ക്കായി 7 ലാപ്ടോപ്പുകളിൽ പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു. 25/ 6 /25 രാവിലെ 9 30ന് തന്നെ പരീക്ഷ ആരംഭിച്ചു. 31 കുട്ടികൾ ഹാജരാവുകയും അവർ പരീക്ഷ കൃത്യം ആയി ചെയ്യുകയും ചെയ്തു. ഇൻവിജുലേറ്ററായി കൈറ്റ് മെൻറ്റർമാരായ ഷംല എസ്, സുമിത സുരേഷ് എന്നിവർ നേതൃത്വം നൽകി.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .