ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ദിനം

ബഷീറും കഥാപാത്രങ്ങൾ

07/07/2025 തിങ്കളാഴ്ച്ച രാവിലെ 9.30 ന്  സ്കൂൾ അസംബ്ലി യിൽ  ബഷീർ ദിനം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഹെ‍ഡ്‌മിസ്ട്രസ്സ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. ബഷീറിന്റെ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ പുനസൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ പൂവമ്പഴം എന്ന കൃതിയിലെ ചെറിയ ഒരു ഭാഗം സ്കിറ്റ് രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു കൂടാതെ കഥകളുടെ സുൽത്താനായ ബഷീറിനെയും കുട്ടികളിലൂടെ പുനർസൃഷ്ടിക്കാൻ കഴിഞ്ഞു.

ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് "  എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്,  ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു.