ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം

2025 -26 അധ്യായന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് നടക്കുകയുണ്ടായി. പിടിഎ പ്രസിഡന്റ്, വാർഡ് മെമ്പർ, ജില്ലാ പഞ്ചായത്ത് മെമ്പർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ പഠനോപകരണങ്ങൾ നൽകി വരവേറ്റു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി

പരിസ്ഥിതി ദിനം

2025 -26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു.പരിസ്ഥിതി ദിന പ്രതി‍ജ്‍ഞ,പരിസ്ഥിതി ഗാനം, എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.വൃക്ഷത്തൈനടീൽ ഹെഡ്മിസ്ട്രസും ഇക്കോ ക്ലബ്ബ് കൺവീനർ പ്രിജി ടീച്ചറും ചേർന്ന് നിർവഹിച്ചു.പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ തൊളിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ക്ലാസെടുക്കുയുണ്ടായി.

ട്രാഫിക് ബോധവൽക്കരണം

വായനാ ദിനം

വായനാദിനം പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ .സിനു സാഗർ




ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധദിനത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി.കുട്ടികൾ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലി.

സമഗ്ര പരിശീലനം

തൊളിക്കോട്സ്കൂളിൽ അധ്യാപകർക്കുള്ള സമഗ്ര പരിശീലനം സംഘടിപ്പിച്ചു. UP ,HS വിഭാഗങ്ങളിലെ മുഴുവൻ അധ്യാപകരും പങ്കെടുത്തു. എസ് ഐ റ്റി സി. സിന്ധുമോൾ ടീച്ചർ, പി എസ് ഐ റ്റി സി ജയലക്ഷ്മി ടീച്ചർ എന്നിവർ കാസുകൾക്ക് നേതൃത്വം നൽകി. സമഗ്ര പാഠാസൂത്രണം, ചോദ്യ പേപ്പർ നിർമ്മാണം തുടങ്ങിവയെല്ലാം അധ്യാപകർ പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തു