സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം2025

നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ പ്രവേശനോത്സവം എരുവേശ്ശി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മിനി ഷൈബി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ മാത്യു ഓ ലിക്കൽ അധ്യക്ഷൻ ആയിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ മുഖ്യപ്രഭാഷണം നടത്തി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സോണി മാത്യുസ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ സൈജു ഇലവുങ്കൽ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി റീന സജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ വെഞ്ചിരിപ്പ് കർമ്മങ്ങൾക്ക് റവ. ഫാദർ മാത്യു ഓലിക്കൽ നേതൃത്വം നൽകി.
8, 9,10 ക്ലാസുകളിൽ 7 ഡിവിഷനുകളിലായി 27 കുട്ടികൾ പഠിക്കുന്നു.
12 അധ്യാപകരും 4 അനധ്യാപകരും ഉൾപ്പെടെ 16 ജീവനക്കാരാണ് ഉള്ളത്.

വായനാദിനത്തിന്റെയും ബഷീർ ദിനത്തിന്റേയും ഉദ്ഘാടനം ബഹു: സോണി മാത്യു സാർ നിർവ്വഹിച്ചു.
- ബഷീർ ദിന ക്വിസ് ,
- വായനാ മത്സരം
- ബഷീർ അനുസ്മരണ ഗാനം
- പോസ്റ്റർ രചന
- കഥാപാത്ര ചിത്രരചന
- പുസ്തക പരിചയം
എന്നീ വിവിധ പരിപാടികൾ നടന്നു.
ചാന്ദ്രദിനാചരണം :

സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റിയിൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ സോണി മാത്യു സാർ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചാന്ദ്ര ദൗത്യങ്ങളിലേക്ക് ഒരു എത്തിനോട്ടം, റോക്കറ്റ് മോഡൽ നിർമ്മാണം. ചാന്ദ്രദിന ക്വിസ് മത്സരം, സ്കിറ്റ് അവതരണം, സ്ലൈഡ് പ്രസന്റേഷൻ തുടങ്ങി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീ റിന്റോ സെബാസ്റ്റ്യൻ ചാന്ദ്രദിന സന്ദേശം നൽകി. സയൻസ് അധ്യാപകരായ റീബ പി സെബാസ്റ്റ്യൻ, മജി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.