എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
ഒന്നിച്ച് ഒന്നായി ഒന്നാവാം
കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം നവാഗതകർക്ക് വേറിട്ട അനുഭവമായി. ജൂൺ രണ്ടിന് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ എച്ച് എം ഇൻ ചാർജ് പുഷ്പ കെ ഒ വി, സ്റ്റാഫ് സെക്രട്ടറി കെ സന്തോഷ്, സ്കൂളിലെ സീനിയർ അധ്യാപകനായ എ രാകേഷ് വിദ്യാലയത്തിന്റെ പിടിഎ പ്രസിഡണ്ട് കെ രമേശൻ മദർ pta പ്രസിഡണ്ട് കെ വി പ്രീത തുടങ്ങിയവർ എട്ടാം ക്ലാസിൽ അഡ്മിഷൻ തേടി എത്തിയ കുട്ടികൾക്ക് ആശംസകൾ നേർന്നു. ഈ വർഷം വിദ്യാലയത്തിൽ അഡ്മിഷൻ തേടിയെത്തിയ 484 ഓളം കുട്ടികൾക്ക് എസ് പി സിയുടെ നേതൃത്വത്തിൽ ആശംസ കാർഡ് വിതരണം ചെയ്തു. രക്ഷിതാക്കളും അധ്യാപകരും കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ബാലവേല വിരുദ്ധ ദിനം
കരിവെള്ളൂർ എ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സൈക്കോസോഷ്യൽ കൗൺസിലിംഗ് സെന്റർ ന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് കളിമൺ ശില്പനിർമാണം സംഘടിപ്പിച്ചു.
12/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ 9 കുട്ടികൾ പങ്കെടുത്ത് ശില്പ ങ്ങൾ നിർമിച്ചു. അധ്യാപികയായ ചാന്ദിനി ടീച്ചർ കുട്ടികൾക്ക് ശില്പനിർമ്മാണത്തിനു ആവശ്യമായ നിർദേശങ്ങൾ നൽകി. ഹെഡ് മാസ്റ്റർ ലക്ഷ്മണൻ മാസ്റ്റർ ദിനാചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ
വിനോദ് മാസ്റ്റർ, സ്കൂൾ കൗൺസിലർ ലതിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
വ്യത്യസ്തമായ ശില്പ ങ്ങൾ നിർമ്മിച്ച് കുട്ടികൾ പരിപാടി മികവുറ്റതാക്കി.
പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്, ഗ്രീൻ ആർമി അംഗങ്ങൾ കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ലഹരി വിമുക്ത വിദ്യാലയം പ്രഖ്യാപനം:
ജൂൺ 26
"ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം"
അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിൽ ഏ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിമുക്ത വിദ്യാലയമായി കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏ.വി ലേജൂ പ്രഖ്യാപനം നടത്തി.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവർ ആശംസകള ർപ്പിച്ച പരിപാടിക്ക് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് എ.രാകേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ ശ്രദ്ധേയമായപരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ
സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ് സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായിലഹരി വിമുക്ത വിദ്യാലയം പ്രഖ്യാപനം:
ജൂൺ 26
"ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം"
അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തിൽ ഏ.വി. സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലഹരി വിമുക്ത വിദ്യാലയമായി കരിവെള്ളൂർ - പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഏ.വി ലേജൂ പ്രഖ്യാപനം നടത്തി.ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.പി.വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ എം. ലക്ഷ്മണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡന്റ് കെ.രമേശൻ, ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് എന്നിവർ ആശംസകള ർപ്പിച്ച പരിപാടിക്ക് സ്കൂളിലെ സീനിയർ അസിസ്റ്റന്റ് എ.രാകേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കൂത്തുപറമ്പ് മലയാള കലാനിലയം വേദിയിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകുന്ന 'ജീവിത ലഹരി' ഓട്ടൻതുള്ളൽ ശ്രദ്ധേയമായപരിപാടിയായി മാറി. ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിലെ
സൈക്കോ സോഷ്യൽ കൗൺസിലിങ് സെന്റർ, വിമുക്തി ക്ലബ്, സ്കൗട്ട് & ഗൈഡ്സ് സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം ഷോ, നൃത്തശില്പം, സുംബാ ഡാൻസ് തുടങ്ങിയവ ഏറെ ശ്രദ്ധേയമായി