ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോൽസവം 2025

കോട്ടാറ്റ് സെന്റ് ആന്റീസ് വിദ്യാലയത്തിലെ  2025 -26 അധ്യയനവർഷ പ്രവേശനോത്സവം 02/06/2025 ന് ചാലക്കുടി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ആനി പോൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്  സിസ്റ്റർ.ജോളി റോസ് ഏവർക്കും ഹൃദ്യമായ സ്വാഗതം ആശംസിച്ചു.വാർഡ് കൗൺസിലർ ശ്രീ. ജോർജ് തോമസ് ഉള്ളാട്ടിക്കുളം പഠനോപകരണങ്ങൾ വിതരണം ചെയ്തു. Fr. സെബാസ്റ്റ്യൻ ഈഴേക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. മദർ സുപ്പീരിയർ സിസ്റ്റർ ജെയിൻ, സിസ്റ്റർ. ജീൻ മരിയ എന്നിവർ ആശംസകൾ  നേർന്നു.നവാഗതരെ മധുരം നൽകിയും പൂച്ചെണ്ട് നൽകിയും സ്വീകരിച്ചു.പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  മുഴുവൻ പരിപാടികളുടെയും ഫോട്ടോ,വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ  തയ്യാറാക്കി .

June 5 ലോക പരിസ്ഥിതി ദിനം

നമ്മുടെ വിദ്യാലയത്തിൽ Headmistress Sr Joly Rose സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് പരിസ്ഥിതി ദിനാഘോഷ പരിപാടി   ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ്ബ് ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആയിരുന്നു പരിസ്ഥിതി ദിനാഘോഷ പരിപാടികൾ.

ആക്ഷൻ സോങ്, പ്രസംഗം, കവിതാലാപനം, സംഘഗാനം, സ്കിറ്റ്, മൈം , ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളോടെയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്.ശ്രീമതി.അൽഫോൺസ ടീച്ചർ ,യുപി, ഹൈസ്കൂൾ കുട്ടികൾക്ക് വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകി.കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലെ പുല്ല് പറിച്ച് വൃത്തിയാക്കി.

വിജയോത്സവം

കോട്ടാറ്റ് സെന്റ്. ആന്റണീസ് വിദ്യാലയത്തിലെ വിജയോത്സവം ചാലക്കുടി മുൻസിപ്പൽ ചെയർമാൻ ശ്രീ.ഷിബുവാലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ. ജോർജ് തോമസ് ഉള്ളാട്ടി ക്കുളം അധ്യക്ഷത വഹിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അനിൽകുമാർ എം.എം മുഖ്യപ്രഭാഷണം നടത്തി. റവ. ഫാദർ സെബാസ്റ്റ്യൻ ഈഴേക്കാടൻ full A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. PTA പ്രസിഡന്റ് Adv. കുഞ്ഞുമോൻ കെ കെ, മദർ സുപ്പീരിയർ  സി. ജെയിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി റിനി എം.ഒ യോഗത്തിന് ഔപചാരികമായ നന്ദി അർപ്പിച്ചു.

വായനാദിനം

വായനയുടെ അമരക്കാരനും ഗ്രന്ഥശാല പ്രചാരകനുമായ ശ്രീ പി.എൻ പണിക്കരുടെ സ്മരണ പുതുക്കിക്കൊണ്ട് ഈ വർഷവും സെന്റ്.ആന്റണിസ് വിദ്യാലയം വായനാദിനം ആചരിച്ചു. മലയാളം ഭാഷ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. രാവിലെ സ്കൂൾ അസംബ്ലിയോടുകൂടി വായനാദിന പരിപാടികൾ ആരംഭിച്ചു.ശ്രീമതി പ്രീത ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.മാസ്റ്റർ ജെയിൻ ഏവർക്കും വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നടുമുറ്റം സാംസ്കാരിക വേദി ചെയർമാനും പത്രപ്രവർത്തകനുമായ ശ്രീ വിൽസൺ മേച്ചേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്  സിസ്റ്റർ.ജോളി റോസ് വായനാദിന സന്ദേശം നൽകി. "സ്നേഹ ഗായകൻ "പതിപ്പിന്റെ പ്രകാശനവും "കുഞ്ഞിക്കയ്യിൽ ഒരു പുസ്തകം" എന്ന പേരിൽ പുസ്തക സമാഹരണവും നടത്തി.ശ്രീമതി.മേരി ടീച്ചർ എല്ലാവർക്കും നന്ദി അർപ്പിച്ചു.

ലഹരി വിരുദ്ധദിനം

ഹെൽത്ത് എജുക്കേഷൻ ക്ലാസ്

2025 ജൂൺ 10ന് സെന്റ് രാവിലെ 10 മണിക്ക് st.ആന്റണീസ് CHS കോട്ടാട്ട് സ്കൂളിൽ 7, 8 ക്ലാസുകളിലെ

വിദ്യാർത്ഥികൾക്ക് വേണ്ടി വിമുക്തി ക്ലബും എസ്.പി.ജിയും സംയുക്തമായി ഹെൽത്ത് എജുക്കേഷൻ ക്ലാസ്

സംഘടിപ്പിച്ചു. ക്ലാസിന് നേതൃത്വം നൽകിയത്‌ റിട്ടയർഡ് ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ

ശ്രീ. സുനിൽ കുമാറായിരുന്നു.വ്യക്തിഗത ശുചിത്വം, ശരിയായ ആഹാരശീലം, വ്യായാമം, മാനസിക ആരോഗ്യപരിപാലനം,തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമായി വിശദീകരിച്ചത്. ക്ലാസ് ഏറെ പങ്കാളിത്തം നിറഞ്ഞതായിരുന്നു.വിദ്യാർത്ഥികൾ ആവശ്യമായ ശീലങ്ങൾ സ്വീകരിക്കാൻ സന്നദ്ധതയും

കാണിച്ചു.

ലഹരി വിരുദ്ധ ബോർഡ് സ്ഥാപിക്കൽ

ചാലക്കുടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ, ക്ലബ്, എസ്‌.പി.ജി എന്നിവയുടെ സഹകരണത്തോടെ 2025 ജൂൺ 17ന് രാവിലെ 10 മണിക്ക് സെന്റ് ആന്റണി‌സ് സി.എച്ച്.എസ്., കോട്ടാറ്റ് സ്കൂൾ ഗേറ്റിന് മുന്നിൽലഹരി വിരുദ്ധ ബോർഡ് സ്ഥാപിച്ചു. പരിപാടിയെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോളി റോസ് സ്വാഗതംചെയ്തു.ചാലക്കുടി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ. ജോർജ് തോമസ് ഉള്ളാട്ടിക്കുളം, വിദ്യാഭ്യാസ സ്ഥിരം സമിതിചെയർമാൻ ശ്രീ. അനിൽകുമാർ എം.എം. എന്നിവരും പ്രസംഗിച്ചു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധം വളർത്തുന്നതിന്റെ ആവശ്യകത അവർ വ്യക്തമാക്കി.പരിപാടിയിൽ അദ്ധ്യാപകരും, വിദ്യാർത്ഥികളും, വിമുക്തി ക്ലബ് അംഗങ്ങളും,എസ്.പി.ജി അംഗങ്ങളും, മറ്റു മുനിസിപ്പൽ പ്രതിനിധികളും പങ്കെടുത്തു. ബോർഡ് സ്കൂൾ ഗേറ്റിന് മുന്നിൽ ലഹരിയ്‌ക്കെതിരെ ഒരുമിച്ച് നിൽക്കുന്ന സമൂഹത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

ബോധവൽക്കരണക്ലാസുകൾ

ശുചിത്വവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. തീയതി: 4 ജൂൺ 2025,സ്ഥലം: സെന്റ് ആന്റണീസ് സി എച്ച് എസ് കോട്ടാറ്റ് സ്കൂൾ ഹാൾ ,സംഘടകർ: എസ് പി ജി & വിമുക്തി ക്ലബ് ക്ലാസ് എടുത്തത്: ശ്രീമതി റിനി എം.ഒ. (HST English) .പങ്കെടുത്തത്: ക്ലാസ് 5, 7, 8 വിദ്യാർത്ഥികൾ,സമയം: 11 മണി.വിദ്യാർത്ഥികളിൽ ശുചിത്വം, വ്യക്തിപരമായ ശീലങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദുഷ്പ്രഭാവങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ക്ലാസ് സംഘടിപ്പിച്ചു.ശുചിത്വം പാലിക്കുന്നതിലൂടെ രോഗങ്ങൾ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതശൈലി പാലിക്കാനും കഴിയുമെന്ന് അറിയിച്ചു.

റോഡ് സെഫ്റ്റി ബോധവത്കരണ ക്ലാസ് ,തീയതി: 11 ജൂൺ 2025 സ്ഥലം: സെന്റ് . ആന്റണീസ് CHS, കോട്ടാറ്റ് പങ്കെടുത്തത്: ക്ലാസുകൾ 7, 9.സംഘടകർ: വിമുക്തി ക്ലബ് & എസ്.പി.ജി വിശിഷ്ടാതിഥി: അഡ്വ. കുഞ്ഞുമോൻ (PTA പ്രസിഡന്റ്) റോഡ് സുരക്ഷയും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും വിദ്യാർത്ഥികളിൽ ബോധവത്കരണം നൽകുന്നതിനായി ക്ലാസ് സംഘടിപ്പിച്ചു. അഡ്വ. കുഞ്ഞുമോൻ വിദ്യാർത്ഥികളോട് റോഡിൽ ഉത്തരവാദിത്വപൂർണമായ പെരുമാറ്റത്തിന്റെ ആവശ്യം ഉൾപ്പെടുത്തിക്കൊണ്ട് തികച്ചും പ്രബോധനപരമായ ക്ലാസ് നയിച്ചു.

തീയതി: 12 ജൂൺ 2025 സ്ഥലം: സെന്റ് ആന്റണീസ് CHS, കോട്ടാറ്റ്,സമയം: രാവിലെ 10 മണി സംഘടകർ: വിമുക്തി ക്ലബ് & എസ്.പി.ജി പങ്കെടുത്തത്: ക്ലാസുകൾ 8, 9, 10.പ്രഭാഷകൻ: ശ്രീ. കെ.കെ. രാജു (അസിസ്റ്റന്റ് എക്സൈസ് ഇൻസ് പെക് ടർ, ചാലക്കുടി) വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളെക്കുറിച്ചും ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനുള്ള നിർദേശങ്ങളുമാണ് ക്ലാസ് മുഖ്യമായും കൈകാര്യം ചെയ്തത്. sr.മേരി റോസിന്റെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

2025 ജൂൺ 19-ന് 11.30 am ന് St. Antony's CHS, കോട്ടാറ്റ് വിദ്യാലയത്തിൽ വിമുക്തി ക്ലബ്ബിന്റെയും SPG യുടെയും നേതൃത്വത്തിൽ ശുചിത്വത്തെ കുറിച്ചുള്ള അവബോധ ക്ലാസ് നടത്തി. Dr. Sr. Joan (M.Sc., Ph.D.) നേതൃത്വം നൽകിയ ക്ലാസിൽ പെൺകുട്ടികൾക്ക് ശുചിത്വത്തിന്റെ പ്രാധാന്യവും ആവശ്യകതയും വിശദമായി വിവരിച്ചു.വ്യക്തിഗത ശുചിത്വം, മാനസികശുചിത്വം, ശരീരപരിപാലനം എന്നിവയെക്കുറിച്ചുള്ള ക്ലാസിന്വിദ്യാർത്ഥികളിൽ നിന്ന് നല്ല പ്രതികരണവും സജീവമായ പങ്കാളിത്തവും ലഭിച്ചു.

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2025 ജൂൺ 19-ന് ഉച്ചയ്ക്ക് 2. 30pm സെന്റ്.ആന്റണീസ് സി.എച്ച്.എസ്, കോട്ടാറ്റ് വിദ്യാലയത്തിൽ ഹൈസ്കൂൾ യുപി വിഭാഗത്തിനായി ചിത്രരചന മത്സരം നടന്നു.വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തുകയും ലഹരി രഹിതമായ ക്യാമ്പസിന്റെ ദൃശ്യാഭാവനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി വിമുക്തി ക്ലബ്ബും എസ്.പി.ജി യും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിനധികം വിദ്യാർഥികൾ ഇതിൽ പങ്കെടുത്തു.

ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീർ ചരമദിനമായ ജൂലൈ 5 നോട് അനുബന്ധിച്ച്  ബഷീർ ദിനാചരണം നടത്തി.  രാവിലെ നടത്തിയ പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ സാഹിത്യ ലോകത്തിനു നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് കുമാരി എയ്ഞ്ചൽ ബിജു സംസാരിച്ചു.  തുടർന്ന് ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം  എന്നിവ നടത്തി.  ബഷീർ കൃതികളും കഥാപാത്രങ്ങളും ആയി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.