ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37062 (സംവാദം | സംഭാവനകൾ)
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല
വിലാസം
പരുമല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-01-201737062





ചരിത്രം

80 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തില്‍ ഗോവിന്ദന്‍ നായര്‍ എന്ന വ്യക്തിയുടെ മാനേജ്മെന്‍റില്‍ യു.പി. സ്ക്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടന്‍ ആദിശ്ശര്‍ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യന്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ല്‍ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ല്‍ ഹൈസ്ക്കൂളായും 2000 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായും ഉയര്‍ത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്. ]

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ 86 സെൻറ്‌ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്‌ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എൻ. എസ്. എസ്.
  • സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
  • ജെ. ആർ . സി.

മാനേജ്മെന്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1975 - 85 കെ.വി.മാത്യു
1985 - 91 കെ.പി.ഗോമതിയമ്മ
1991 - 92 ശാന്താദേവി
1992 - 94
1994 - 95 ഗോപിനാഥന്‍ നായര്‍
1995 - 97 ദേവകിയമ്മ
1997 - 2000 പി.പത്മകുമാരി
2000 - 2005 സുഭദ്രാകുമാരി
2005 -2007 കുമാരി ബി.ലത
2007 - 2010 കെ.പി.സുധാകുമാരി
2010 - 2012 റ്റി. പി . രാമനുജൻ നായർ
2012-2015 മണിയമ്മ.ബി
2015-2016 കെ . പി . ശ്രീകുമാരി
2016 ജൂൺ- നവംബർ വി. മീര
2016 ഡിസംബർ- കെ . പി . ശ്രീകുമാരി


നേട്ടങ്ങൾ

പ്രശസ്‌ത പൂർവ്വവിദ്യാർത്ഥികൾ

|- പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല | |- പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല | |- സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ |

വഴികാട്ടി

{{#multimaps:9.332023, 76.550213| zoom=15}}