ഉള്ളടക്കത്തിലേക്ക് പോവുക

എൽ എഫ് എൽ പി എസ് കാഞ്ഞിരമറ്റം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 2 ആം തിയതി നടത്തി .സ്കൂൾ മാനേജർ ഫാ.ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ചു.അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സിന്ധു അനിൽകുമാർ ഉദ്‌ഘാടനം നടത്തി.പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.മാത്തുക്കുട്ടി ഞായർകുളം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ അസി.മാനേജർ ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ പഠനോപകരണവിതരണ ഉദ്‌ഘാടനം നിർവഹിച്ചു.കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ജെയ്സൺ മൂങ്ങാമാക്കൽ കൃതജ്ഞത അർപ്പിച്ചു.




പരിസ്ഥിതി ദിനാചരണം

2025 ജൂൺ 5 ആം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു.സ്കൂൾ വളപ്പിൽ പി.ടി.എ.പ്രസിഡന്റ് ശ്രീ.ജെയ്സൺ മൂങ്ങാമാക്കലും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തൈ നട്ടു.സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് സി.ജെയ്‌മോൾ പുത്തൻപുര സന്ദേശം നൽകി.ക്വിസ്,പോസ്റ്റർ നിർമ്മാണം,പ്രസംഗം,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി.കുട്ടികൾ വീട്ടിലും വൃക്ഷത്തൈ നട്ടു.


വായന മാസാചരണം

വായന മാസാചരണത്തിന്റെ ഭാഗമായി പ്രസംഗ മത്സരം,ക്വിസ്,കവിപരിചയം പുസ്തക പ്രദർശനം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.ലൈബ്രറി പുസ്തക വിതരണം നടത്തി.ക്ലാസ് അടിസ്ഥാനത്തിൽ വായന മൂല സജ്ജീകരിച്ചു.മഹത് വാക്യങ്ങൾ കൊണ്ട് സ്കൂൾ അലങ്കരിച്ചു.


ചങ്ങാതിക്കൊരു മരം

2025 ജൂൺ 25 ആം തിയതി ചങ്ങാതിക്കൊരു മരം പദ്ധതി ഉദ്‌ഘാടനം നടത്തി.അകലക്കുന്നം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ.മാത്തുക്കുട്ടി ഞായർകുളം കുട്ടികൾക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.കുട്ടികൾ പരസ്പരം വൃക്ഷ തൈ കൈമാറി.


ലഹരി വിരുദ്ധ ദിനാചരണം

സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.ജെയ്‌മോൾപുത്തൻപുര ലഹരി വിരുദ്ധ സന്ദേശം നൽകി.ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു മുഖ്യമന്ത്രി നൽകിയ സന്ദേശം വീഡിയോ പ്രദർശിപ്പിച്ചു.ലഹരിവിരുദ്ധ വീഡിയോ പ്രദർശനം നടത്തി.കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുമായി റാലി നടത്തി.ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.