ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

മധ്യ വേനലവദിക്കുശേഷം 02-06-2025 ന് പ്രവേശനോത്സവത്തോട് കൂടി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. സ്കൂൾ പ്രവേശന കവാടത്ത് നിന്ന് പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികളുടെ ഘോഷയാത്ര കരഘോഷത്തോടു കൂടി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കപ്പെട്ടു. സ്കൂളും ക്ലാസ് റൂമുകളും വർണ ബലൂണുകൾ കൊണ്ട് അലങ്കരിക്കപ്പെടു. കൃത്യം 10.30 ന് പ്രാർത്ഥനയോടെയും, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ സുമേഷ് മാഷിന്റെ സ്വാഗത പ്രസംഗത്തോടെയുമാണ് ഉദ്ഘാടന പരുപാടി ആരംഭിച്ചത്.അധ്യക്ഷൻ സീനിയർ അസിസ്റ്റന്റ് രതീഷ് മാഷ് ആയിരുന്നു.വാർഡ് മെമ്പർ ശ്രീ മാധവൻ  പരിപാടി ഉദ്‌ഘാടനം ചെയ്തു. മുഖ്യ അതിഥി സ്കൂൾ ഓഫ് ഡ്രാമ തൃശൂർ, അങ്കമായ  ശ്രീ മണിപ്രസാദ് ആയിരുന്നു. ശ്രദ്ധ എന്ന വിഷയവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ക്ലാസ്സ്‌ കുട്ടികളെ ഊർജസ്വലരാക്കി.   തുടർന്ന് സ്കൂളിലേക്ക് പുതിയതായി ചേർന്ന കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം നടത്തി.മധുര പലഹാര വിതരണം നടത്തി ക്ലാസ്സ്‌ അധ്യാപകർ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് കൊണ്ടുപോയി.

ലഹരി ബോധവത്കരണ ക്ലാസ്സ്‌

2025 -26 അധ്യായന വർഷത്തിൽ , പൊതുവിദ്യഭ്യാസത്തിൻ്റെ ഭാഗമായി ജൂൺ 4 ഉച്ചയ്ക്ക് 2 മണിക്ക് ജി.എച്ച് എസ് കുറ്റിക്കോലിൽ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. SPG Cordinator സുനിത കെ.ബി സ്വാഗതവും, സ്കൂൾ HM ശ്രീ എ എം കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനവും നിർവ്വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഒഫീസർ ശ്രീ ഗോവിന്ദൻ.പി ക്ലാസ് കൈകാര്യം ചെയ്തു. ലഹരി മരുന്നിൻ്റെ ദൂഷ്യ ഫലങ്ങളും ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തിയാൽ പരാതിപെടാനുള്ള മാർഗ്ഗനിർദേശങ്ങളും പറഞ്ഞു കൊടുത്തു.

ലോകപരിസ്ഥിതിദിനം

ജൂൺ അഞ്ചിന് സ്കൂളിൽ പരിസ്ഥിതി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങൾ കുറ്റിക്കോൽ കൃഷിഭവനിലെ കൃഷി വകുപ്പ് മേധാവി വിനോദിനി മാഡം ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് രതീഷ് സർ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുമേഷ് സർ ചടങ്ങിന് നന്ദി അറിയിച്ചു. രാവിലെ അസംബ്ലിയിൽ വച്ച് കുട്ടികൾ ശുചിത്വ മിഷനുമായി ബന്ധപ്പെട്ട പ്രതിജ്ഞയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. അതിനുശേഷം പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെപ്രദർശനം നടന്നു. തുടർന്ന് കുറ്റിക്കോൽ കൃഷിഭവനിൽ നിന്നും സ്കൂളിലേക്ക് നൽകിയ മൂന്നു ഫല വൃക്ഷത്തൈകൾ സ്കൂളിലേക്ക് കൈമാറി. തുടർന്ന് ഈ ഫലവൃക്ഷത്തൈകൾ സ്കൂളിലെ കോമ്പൗണ്ടിൽ നടുകയും അതോടൊപ്പം ഓരോ കുട്ടിയും കൊണ്ടുവന്ന മരത്തൈകൾ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജെ ആർ സി കുട്ടികളുടെ ഒരു പൂന്തോട്ട നിർമ്മാണവും നടന്നിരുന്നു. കമ്പോസ്റ്റ് നിർമ്മാണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിസ്ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു.

SPG യോഗം

ജിഎച്ച്എസ് കുറ്റിക്കോലിൽ  05 /06/ 2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രുപ്പിന്റെ (SPG) യോഗം ചേർന്നു. പിടിഎ പ്രസിഡണ്ട് ശ്രീ രാജേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ എ എം കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് രതീഷ് എസ്, വ്യാപാര വ്യവസായ സമിതി  അംഗം  വേണു പുലരി എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു . സമിതിയുടെ ചെയർമാനായി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററേയും വൈസ് ചെയർമാനായി സീനിയർ അസിസ്റ്റന്റ് രതീഷ് മാഷിനെയുംതെരഞ്ഞെടുത്തു. കൺവീനറായി രാജീവൻ വലിയ വളപ്പിൽ (SHO ബേഡകം ), ജോയിന്റ്  കൺവീനറായി സബ് ഇൻസ്പെക്ടർ ബേഡകം പോലീസ്, SPG കോർഡിനേറ്ററായി ശ്രീമതി സുനിത ടീച്ചറെയും തെരഞ്ഞെടുത്തു .SPGയുടെ നേതൃത്വത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ SHO വിശദീകരിച്ചു. പെരുമാറ്റ ദൂഷ്യങ്ങൾ കാണുന്ന കുട്ടികളെ രക്ഷിതാക്കളെ അറിയിക്കാനും, അവർക്ക് കൗൺസിലിങ് നൽകാനും യോഗത്തിൽ തീരുമാനിച്ചു.ഡ്രോപ്പ് ഔട്ട്‌ ആയ കുട്ടികളെ തിരികെ കൊണ്ടു വരണമെന്ന് യോഗം നിർദേശിച്ചു. എല്ലാ മാസവും എസ് പിജി യോഗം ചേരാൻ തീരുമാനമെടുത്തു.

ക്ലാസ് PTA

2025-26 വർഷത്തെ ആദ്യത്തെ ക്ലാസ് PTA ജൂൺ 11,12,13 തീയതികളിലായി നടന്നു. 11ാംതീയതി 10ാംക്ലാസ്സിന്റെയും 12ാം തീയതി 8ാം ക്ലാസ്സിന്റെയും 13ാം തീയതി 9ാം ക്ലാസ്സിന്റെയും എന്നിങ്ങനെയാണ് നടത്തിയത്. സ്കൂളിലെ പൊതുവായ കാര്യങ്ങൾ , അച്ചടക്കം ,സ്കൂൾ സമയമാറ്റം എന്നിവയായിരുന്നു അജണ്ട .ഹെഡ്മാസ്റ്റർ കൃഷ്ണൻ മാഷ് എല്ലാ യോഗത്തിലും സംസാരിച്ചു. ഓരോ ക്ലാസിലെയും രക്ഷിതാക്കളിൽ നിന്ന് ഒരു പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നിങ്ങനെ തെരഞ്ഞെടുത്തു .

വായനാദിനം

ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ ജൂൺ 19 മുതൽ വായന മാസാചരണ പരിപാടികൾക്ക് തുടക്കമായി. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ വായനാ മാസാചരണ പരിപാടികൾ ആരംഭിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ ആയിരുന്നു. വായനയുടെ പുതിയ സാധ്യതകളെക്കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. വായനയുടെ ആദ്യ പാഠങ്ങൾ പ്രകൃതിയിൽ നിന്നാണ് ആരംഭിക്കേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് അതൊരു പുതിയ അറിവായിരുന്നു. ചടങ്ങിന് അധ്യക്ഷത വഹിച്ചത് സീനിയർ അസിസ്റ്റന്റ് രതീഷ് എസ് ആയിരുന്നു.  വ്യക്തിയുടെ സമഗ്ര വികസനത്തിന്  വായന അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയുടെ സ്വാഗത കർമ്മം നിർവഹിച്ചത് മലയാളം അധ്യാപിക നയനയായിരുന്നു. ഡിജിറ്റൽ വായനകളെ കുറിച്ചും പി എൻ പണിക്കരെ കുറിച്ചും ടീച്ചർ സംസാരിച്ചു. നന്ദി അർപ്പിച്ചു സംസാരിച്ചത് മലയാളം അധ്യാപിക വീണാമോഹനായിരുന്നു. വായന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ ആശങ്കകൾ ടീച്ചർ പങ്കുവെച്ചു. വിദ്യാർത്ഥികളിൽ വായനാശീലം പരിപോഷിപ്പിക്കപ്പെടേണ്ട കാര്യമാണെന്ന് ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം

21/06 /2025ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് GHS കുറ്റിക്കോലിൽ യോഗ ദിനാചരണം നടത്തി. സീനിയർ അസിസ്റ്റന്റ് രതീഷ് എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ കൃഷ്ണൻ എ.എം അദ്ധ്യക്ഷത വഹിച്ചു . JHI ബന്തടുക്ക ഫിലിപ്പ് മാത്യു  ഉദ്ഘാടനവം നിർവഹിച്ചു. ആശംസ അറിയിച്ച് ശരണ്യ.എം (JPHA), രാഖി സുരേന്ദ്രൻ (MLST,NURSE) എന്നിവർ സംസാരിച്ചു.സംസ്ഥാന യോഗ ഒളിമ്പ്യാഡിൽ മികച്ച പ്രകടനം കാഴച്ച വച്ച കുട്ടികൾക്ക് സമ്മാനദാനവും നൽകി. 8ാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ മുരളി  "YOGA For One Earth One Health "എന്ന ആശയം മുൻനിർത്തി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അതോടൊപ്പം കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും നടന്നു. തുടർന്ന് സുനിത കെ.ബി (DIY, കായികാധ്യാപിക) "യോഗയും ആരോഗ്യവും" എന്നതിനെ കുറിച്ച് അവബോധ ക്ലാസും, യോഗ പരിശീലനവും നൽകി.

വായന മത്സരം

വായന മാസാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹൈസ്കൂൾ കുറ്റിക്കോലിൽ വായന മത്സരം സംഘടിപ്പിച്ചു. 23/06/2025 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ലൈബ്രറിയിൽ വച്ചായിരുന്നു വായനാ മത്സരം നടന്നത്. 8 ബി ക്ലാസിലെ ആരാധ്യ മുരളി മികച്ച വായനക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടു. 8 ബി ക്ലാസിലെ അമേയ പി ആർ രണ്ടാം സ്ഥാനവും 9 ഡി ക്ലാസിലെ റിൻസി ഫാത്തിമ, 8 ബി ക്ലാസിലെ തേജാമോഹൻ എന്നീ കുട്ടികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.