ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം വർണ്ണാഭമാക്കി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ
പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടി കളോടെ ചൊട്ടിയാൻ കിണർ ഗവ. ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂളും പരിസരവും തോരണങ്ങൾ അലങ്കരിച്ചു കൊണ്ട് ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നവാഗതരെ വരവേറ്റു.മധുരപലഹാരങ്ങൾ നൽകി കൊണ്ടാണ് പി.ടി എ ഭാരവാഹികളും അധ്യാപകരും നവാഗതരെ സ്വീകരിച്ചത്.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായുള്ള ബോധവത്കരണ ക്ലാസ്സ് പ്രഥമാധ്യാപകൻ പി. പ്രസാദ് നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് എം.സി. മാലിക്ക്, എസ്.എം സി. ചെയർമാൻ കെ.പി പത്മനാഭൻ, ബാബു പി പി , അധ്യാപകരായ എ.ബി അനിൽ കുമാർ , ഡോ. മുഹമ്മദ് മുസ്ഥഫ, രൺജിത്ത് എൻ.വി , ശിഹാബുദ്ദീൻ കാവപ്പുര, അഫ്സൽ ഹുസൈൻ , റസീന . എം, മേഖ രാമകൃഷ്ണൻ, ഇന്ദു.പി, ധനേഷ് , അസൈനാർ എടരിക്കോട്, മുബശ്ശിറ, ഫാസിൽ, ഇർഷാദ് .പി , റിച്ചാർഡ് , മഞ്ജു സെബാസ്റ്റ്യൻ, ബിജില എന്നിവർ നേതൃത്യം നൽകി.
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച്സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രീ-ടെസ്റ്റും നടത്തി.പഠന പ്രവർ ത്തനങ്ങളിൽ നിന്നും മാറി പുതു തലമുറയുടെ വേറിട്ട പ്രവർത്തന ങ്ങൾ വർധിച്ചു വരുന്നതിനെ കുറിച്ച് സമഗ്ര ചർച്ച സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ്, പി.ടി.എ.പ്രസിഡൻ്റ് അബ്ദുൽ മാലിക്, എസ്എംസി വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടി, അധ്യാപകരായ അസൈനാർ എടരിക്കോട്. ശിഹാബുദ്ദീൻ കാവപ്പുര, മുഹമ്മദ് മുസ്തഫ, രൺജിത്ത് എന്നിവർ സംസാരിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സർക്കാരിന്റെ സൗജന്യ പാഠപുസ്തക വിതരണവും സ്കൂൾ ഡയറി യുടെ പ്രകാശന നവും നടത്തി.
പരിസ്ഥിതി ദിനത്തിൽ ഹരിത കർമ്മ സേനയെ ആദരിച്ചു
ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂൾ ജൂനിയർ റെഡ് ക്രോസ് , ഫോറസ്ട്രി ക്ലബ്ബ് അംഗങ്ങൾ പരിസ്ഥിതിയുടെ കാവാലാളുകളായി വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കൊണ്ടിരിക്കുന്ന പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപഹാരം നൽകി ആദരിച്ചു. സമൂഹത്തിൽ നിന്നും ഒരുപാട് അവഗണനകൾ നേരിട്ടു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് വിദ്യാർത്ഥികൾ നൽകിയ ആദരം ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു.ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എസ്. എസ് വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എം.സി മാലിക് അധ്യക്ഷത വഹിച്ചു. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് വിഷയാവതരണം നടത്തി, ജെ.എച്ച്.ഐ .ഹരിത.എ, എസ്.എം.സി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ് സ്വാഗതവും ശിഹാബുദ്ദീൻ കാവപ്പുര നന്ദിയും പറഞ്ഞു.
പെരുന്നാൾ നിലാവ് പ്രോഗ്രാം
ചെട്ടിയാൻ കിണർ ഗവ. ഹൈസ് കൂളിലെ അലിഫ് അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പെരുന്നാൾ നിലാവ് ശ്രദ്ധേയമായി. മെഹന്തി ഫെസ്റ്റ്, പെരുന്നാൾ പാട്ട്, ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ പ്രസാദ് സർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ,അസൈനാർ മാസ്റ്റർ എന്നിവർ ആശസകളർപ്പിച്ചു. അധ്യാപകരായ രഞ്ജിത്ത്, അനിൽകുമാർ,അഫ്സൽ, ഫാസിൽ, ധനേഷ്, റഫീഖ്, റസീന,മുബശ്ശിറ, ഇന്ദു, മേഖ, മഞ്ജു, ഹസീബ, ബിജില എന്നിവർ സംബന്ധിച്ചു. ഇർഷാദ് മാസ്റ്റർ സ്വാഗതവും, ശിഹാബുദ്ധീൻ മാസ്റ്റർ കാവപ്പുര നന്ദിയും പറഞ്ഞു.
ബാലവേല വിരുദ്ധദിനം ആചരിച്ചു
ചെട്ടിയാൻകിണർ ഗവ. വൊക്കോഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനം ആചരിച്ചു. ബോധവത്കരണ ക്ലാസ്സ്, ബാലവേലവിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നല്ലപാഠം കോഡിനേറ്റർ അസൈനാർ എടരിക്കോട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് സെക്രട്ടറി എം. മുസ്തഫ അധ്യക്ഷത വഹിച്ചു. രൺജിത്ത് എൻ.വി. നന്ദി പറഞ്ഞു.
പൊതുമുതൽ സംരക്ഷണ ബോധ വൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. വൊകേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹൈസ് കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർഥികൾക്കായി പൊതുമുതൽ സംരക്ഷണ, നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനയും വിദ്യാലയങ്ങളിൽ ഉൾപ്പെടെ പൊതുമുതൽ നശിപ്പിക്കുന്ന പ്രവണതയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ പൊതുസ്ഥലങ്ങളുടെയും പൊതുമുതലുകളുടെയും പ്രാധാന്യവും അവ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താൻ ഉതകുന്ന തരത്തിലുള്ളതായിരുന്നു പഠന ക്ലാസ്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളും മുതിർന്നവരും ആയ ആളുകൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട മറ്റു നിയമ നടപടികളെക്കുറിച്ചും സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി ക്ലാസിൽ വിശദീകരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായി പൊതുമുതൽ സംരക്ഷണ ബോധവൽക്കരണ പോസ്റ്റർ രചന മത്സരവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.പ്രഥമാധ്യാപകൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് വേങ്ങര ബോധ വൽക്കരണക്ലാസ്സിന് നേതൃത്വം നൽകി , മുഹമ്മദ് മുസ്തഫ.എം അധ്യക്ഷത വഹിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും രഞ്ജിത്ത് എൻ.വി നന്ദിയും പറഞ്ഞു.
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
ജി.വി.എച്ച്. എസ്. എസ് ചെട്ടിയാൻകിണർ സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്ക് ജൂൺ 25 ന് നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷയക്ക് മുന്നോടിയായി മോഡൽ പരീക്ഷ നടത്തി, ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് ടീചേർസായ മുഹമ്മദ് ഇർഷാദ്, ഇന്ദു പി എന്നിവർ മാർഗ നിർദേശങ്ങൾ നൽകി.


















