ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്


ഓർമ്മയുടെ ഓളങ്ങളിൽ

മഞ്ഞു തുള്ളി പോലെ

മനസ്സിൽ നിറയും

മധുരമാം നോവിൻ കുളിരുമായ്

കാലം മായ്ക്കാത്ത ചിത്രങ്ങൾ പോലെ

ഓർമ്മകൾ എൻ ഹൃദയത്തിൽ സദാ....


'2018 മുതൽ ആരംഭിച്ച ലിറ്റിൽകൈറ്റ്സ് പദ്ധതിയാണ് ലിറ്റിൽ കൈറ്റ് സ് ഏറെ പ്രാധാന്യത്തോടെ ഞങ്ങൾ ഏറ്റെടുത്ത കുട്ടികളുടെ കൂട്ടംം... 2018 ബാച്ചിലെ കുട്ടികൾക് എറെ ഇഷ്ടം ആയിരുന്നു.. ഈ കൂട്ടായ്മ


പൂർവ വിദ്യാർത്ഥികൾക്ക് അവരുടെ അറിവ് പങ്കിടാനും വികസിപ്പിക്കാനും അതുവഴി സാങ്കേതികമായ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് ഈ പേജ് ലക്ഷ്യമിടുന്നത്

ജൂബിറ്റ് എ ജേക്കബ്

ഈ സ്കൂളിലെ ഏറ്റവും കരസ്ഥപ്രിയനായ നന്നായി പഠിക്കുന്ന ഐടി ലേറെ താത്പര്യമുള്ള കുട്ടിയായിരുന്നു ജുബിറ്റ്'സ്കൂളിൽ നിന്നുള്ള അറിവുകൾ മനസ്സിലിട്ട് അതുമായി ബന്ധപ്പെട്ട മേഖലമിലേക്കാണ് അവൻ എത്തിയിരിക്കുന്നത്.

എഞ്ചിനീയറിങ് നാലാം വർഷ വിദ്യാർത്ഥിയാണ് ജുബിറ്റ്' കുട്ടിക്കാനത്ത് മരിയൻ കോളേജിലാണ് പഠിക്കുന്നത് .സ്കൂളിൽ AI യെ കുറച്ചു ക്ലാസ്സെടുക്കാൻ ആയി എത്തിയിരുന്നു.ആ ക്ലാസ്സിൽ കുട്ടികളോട് വാചാലമായത് മുഴുവൻ ഐതി ക്ലബ്ബിനെ കുറിച്ചായിരുന്നു പാഠപുസ്തകങ്ങളിൽ ഒതുങ്ങി നിൽക്കാത്ത കമ്പ്യൂട്ടറിൽ ലോകത്തെ അത്ഭുതങ്ങൾ തൊട്ടറിയുന്നതിന് ഏറ്റവും കൂടുതൽ സഹായിച്ചത് ഇവിടുത്തെ ഐ ടി കൂട്ടായ്മയാണ് എന്ന് ജൂബിറ്റ് പറഞ്ഞു. '