ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26
2025-26 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം ജൂൺ 2 2025
ഗംഭീരമാക്കി പ്രവേശനോത്സവം
ചിനക്കൽ: ജി എച്ച് എസ് കുറുകയിൽ 2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി നടത്തി . എസ് എം സി ചെയർമാൻ ശ്രീ അബ്ദുറഹ്മാൻ കല്ലൻ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രാജേഷ് കെ സി സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡൻറ് വേലായുധൻ സി, പിടിഎ അംഗങ്ങളായ ബഷീർ, ജലീൽ, മൊയ്തീൻ സിടി, മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സൗദാബി ടിവി, സീനിയർ അസിസ്റ്റൻറ് ശ്രീമതി സവിത കെ കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷറഫുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു . എല്ലാവരും കുരുന്നുകൾക്ക് നന്മകൾ നേർന്നു.
മധുരം നൽകിയാണ് കുട്ടികളെ വരവേറ്റത്. വേദിയിൽ എൽപി, യുപി വിദ്യാർത്ഥികൾ ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. നവാഗതർക്ക് തൊപ്പി, മറ്റ് സമ്മാനങ്ങൾ വിതരണം ചെയ്തു . ശ്രദ്ധേയരായ ഗായകർ പ്രജീഷ് കടലുണ്ടി , അജി മുചുകുന്ന് നയിക്കുന്ന ഗാന വിരുന്ന് ആയിരുന്നു പ്രവേശനോത്സവത്തിന്റെ ശ്രദ്ധേയമായ ഇനം. നാടൻപാട്ടുകളും പുതിയ ന്യൂജനറേഷൻ പാട്ടുകൾ അടക്കം പാടി കുട്ടികൾക്ക് ഉത്സവാവേശം പകർന്നു. പ്രോഗ്രാം കൺവീനർ ഷിജിന ടീച്ചർ നന്ദി പറഞ്ഞു.
കെജിയിൽ അൻപതിലധികം വിദ്യാർത്ഥികളും, എൽപി,യുപി,ഹൈസ്കൂളിലായി 150ലേറെ വിദ്യാർഥികൾ ഈ വർഷം പുതുതായി എത്തി
ബക്രീദ് ആഘോഷങ്ങൾ
ബക്രീദ് ആഘോഷിച്ചു
ജി എച്ച് എസ് കുറുകയിൽ ബക്രീദ് ആഘോഷിച്ചു. ആർട്സ് ക്ലബ്ബിന്റെയും അറബിക് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. എൽ പി, യു പി, ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥിനികൾക്ക് മെഹന്ദി മത്സരം നടത്തി. ഉച്ചക്ക് 12 മണി മുതൽ ഒരു മണി വരെയായിരുന്നു മത്സരസമയം. ആർട്ട് അധ്യാപകൻ മനോജ് മാഷിൻറെ നേതൃത്വത്തിൽ ജഡ്ജ്മെൻറ് നടത്തി. ഹൈസ്കൂൾ തലത്തിലെ അമ്പതോളം വിദ്യാർത്ഥികൾ അണി നിരന്ന മെഗാ ഒപ്പന ആവേശമായി. സ്കൂൾ പ്രധാനാധ്യാപകൻ മെഹന്ദി മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പരിസ്ഥിതി ദിനാചരണം -5 ജൂൺ 2025
പരിസ്ഥിതി ദിനം ആചരിച്ചു
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ വിപുലമായ രീതിയിൽ ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. സയൻസ് ക്ലബ്ബിന്റെയും ഇക്കോ ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റാനിയയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനപ്രതിജ്ഞ കുട്ടികളും അധ്യാപകരും ചൊല്ലിയതോടെ പരിസ്ഥിതിദിന പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമറിസ്ലി പ്രഭാഷണം നടത്തി. "നാളെക്കായ് ഒരു മരത്തിനായ് ഒരു പിടി മണ്ണ്" എന്ന ആശയത്തോടെ എൽപിവിഭാഗം കുട്ടികൾ കൊണ്ട് കൊണ്ടുവന്ന മണ്ണ് ഒരുക്കി, സ്കൂൾ പ്രധാന അധ്യാപകൻ രാജേഷ് മാഷിന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾ വൃക്ഷത്തൈ നട്ടു. 4A ക്ലാസിലെ മിയമെഹറിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനഗാനം ആലപിച്ചു. മൂന്ന് ബി ക്ലാസിലെ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന ഗാനത്തിന് നൃത്താവിഷ്കാരം നടത്തി. പ്രകൃത സംരക്ഷണ സന്ദേശം നൽകുന്ന ബാഡ്ജുകൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ചു. എൽപി യുപി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരങ്ങൾ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി.
പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു പരിസ്ഥിതി , സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണ മത്സാരം നടത്തി - കുട്ടികളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു. ലേഖ ടീച്ചർ , അബിന ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.


ഇൻസ്റ്റലേഷൻ ഫെസ്റ്റ്
കൈറ്റിന്റെ പുതിയ പരിഷ്കരിച്ച ഓപറേറ്റിങ്ങ് സിസ്റ്റമായ ഉബുണ്ടു 22.04 ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ ലാപ്ടോപിലും ഇൻസ്റ്റാൾ ചെയ്തു. വളരെ ആവേശത്തോടെയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ മഹാ ഉത്സവത്തിൽ പങ്കാളിയായത്.
ലിറ്റിൽ കൈറ്റ്സ് ആദ്യഘട്ട സ്കൂൾ ക്യാമ്പ്
ജി എച്ച് എസ് കുറുകയിലെ 2024-27 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ഘട്ട സ്കൂൾ യൂണിറ്റ് ക്യാമ്പ് 2025 മെയ് 30 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി പരിപാടി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരിപാടിക് നേതൃത്വം നൽകി. അസ്മാബി പി, കൈറ്റ് മിസ്ട്രസ് , ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ ക്യാമ്പ് അംഗങ്ങൾക്ക് ക്ലാസ് എടുത്തു കൊടുത്തു. റീൽസ്, പ്രോമോ വീഡിയോ നിർമ്മാണം, കേഡെൻലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ച വീഡിയോ എഡിറ്റിംഗ് പരിശീലിപ്പിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കുട്ടികൾ സോഫ്റ്റ്വെയർ പരിചയപ്പെട്ട ശേഷം സ്വന്തമായി ഷൂട്ട് ചെയ്ത വീഡിയോ ക്ലിപ്പുകൾ കേഡെൻലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്തു നൽകി. തുടർന്ന് സ്കൂളിൽ നടക്കുന്ന പ്രവർത്തങ്ങളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മുൻകൈയെടുത്തു നടത്തുമെന്നു ക്യാമ്പിൽ അഭിപ്രായം ഉയർന്നു വന്നു.
പ്രവേശനോത്സവം ജൂൺ 2 2025
സ്കൂൾ പ്രവേശനോത്സവം 2025 ന്റെ ഡോക്യൂമെന്റഷന് ഏറ്റെടുത്ത ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ
പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന എല്ലാ പ്രവർത്തങ്ങളുടെയും ഡോക്യൂമെന്റഷന് ഏറ്റെടുത്തു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ മാതൃകയായി. ഓരോ പരിപാടിയുടെയും ഫോട്ടോസ് വീഡിയോസ് കല്ലെച്റ്റ് ചെയ്തു ഡോക്യൂമെന്റ ചെയ്തു ചാർജുള്ള ടീചെര്സ് നു കൈമാറി. കൂടാതെ സ്കൂളിൽ നടന്ന പ്രോഗ്രാംസ് നെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പ്രോമോ വീഡിയോസ് , റീല്സ് തയ്യാറാക്കി നൽകി.
|
|
|---|
പരിസ്ഥിതി ദിനം
2025 ജൂൺ 5
ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
2025 ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ പോസ്റ്റർ രചന മത്സരം നടത്തി. ഉബുണ്ടു 22.04 ൽ ജിമ്പ് സോഫ്റ്റ്വെയർ ഉപയോഗിച്ച ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമിക്കുക എന്നതായിരുന്നു നിർദേശം. നിലവിലം ഒമ്പത്, പത്ത് ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളിൽ നിന്നും ഇരുപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള മത്സരം കുട്ടികൾക്ക് ചെറിയ വെല്ലുവിളി നേരിട്ടെങ്കിലും എല്ലാ കുട്ടികളും നല്ല പ്രകടനം കാഴ്ച്ച വെച്ചു. പത്ത് സി യിൽ പഠിക്കുന്ന ഫാത്തിമ ഫഹ്മിയ സി പി ഒന്നാം സ്ഥാനവും ഫാത്തിമ റിഫ ഓ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിക്കു കൈറ്റ് മാസ്റ്റർ ഷറഫുദ്ധീൻ എ കെ, കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ നേതൃത്വം നൽകി.




















