ജി.എച്ച്.എസ്.എസ്. പാങ്ങ്
നാലു ഭാഗവും മലനിരകളാല്‍ ചുറ്റപ്പെട്ട വിസ്തൃതവും മനോഹരമായ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് പാങ്ങ്. മലപ്പുറം ജില്ലയില്‍, പെരിന്തല്‍മണ്ണ താലൂക്കില്‍,കുറുവ എന്ന ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ചരിത്രവും, ഐതിഹ്യ പരവുമായ ഒട്ടേറെ ധന്യ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാങ്ങിന്റെ മുഖമുദ്ര കാപട്യ രഹിതമാണ്. നാഗരിതയും, സമ്പന്നതയും, ശുപാപ്തി വിശ്വാസങ്ങളും തീരെയില്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. വാഹന സൗകര്യങ്ങളോ, നല്ല റോഡുകളോ, വാണിജ്യ കേന്ദ്രങ്ങളോ, വിദ്യാഭ്യാസ സൗകര്യങ്ങളോ ഒന്നുമില്ലാതിരുന്ന ഇരുണ്ട കാലം ഇന്നോര്‍ത്തിരിക്കുന്നവര്‍ വിരളമാണ്. ഇപ്പോള്‍ ചരിത്രമെഴുതിത്തുടങ്ങുന്നവര്‍ക്ക് മേല്പറഞ്ഞ കാര്യങ്ങളൊന്നുമോര്‍ക്കേണ്ടാത്ത വിധം മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന അനേകം വ്യക്തി പ്രഭാവങ്ങള്‍ ഇതിനു പിന്നില്‍ ലാഭേഛയില്ലാതെ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജി.എച്ച്.എസ്.എസ്. പാങ്ങ് | |
---|---|
വിലാസം | |
പാങ്ങ് മലപ്പുറം ജില്ല | |
സ്ഥാപിതം | 14 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | GHSS PANG |
ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഫീസ് 04933,244492 ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ് 11031
സ്കൂള്‍ ചരിത്രം
1974 ല്‍ ബഹുമാന്യനായ ചാക്കീരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ നാട്ടുകാര്‍ ഒരു ഹൈസ്കൂളിനു വേണ്ടി മുറവിളി കൂട്ടുകയും, ആവശ്യമായ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പാങ്ങ് ഗവര്‍മെന്റ് ഹൈസ്കൂള്‍. സ്ഥലവും, കെട്ടിടവും നാട്ടുകാര്‍ നല്കിയാല് സ്കൂള്‍ അനുവദിക്കാമെന്നായിരുന്നു വ്യവസ്ഥ. വിദ്യാഭ്യാസത്തിന്റെ അനിവാര്യതയും, മഹത്വവും നന്നായറിയുന്ന നാട്ടിലെ പ്രമുഖരായ വ്യക്തികള്‍ മുന്നിട്ടിറങ്ങി. ( പാങ്ങ് ഗവ: ഹൈസ്കൂളിനു വേണ്ടി 1974 ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംഗ്രഹം) 1974 മെയ് അനവസാന വാരം അനുവദിക്കാവുന്ന സ്കൂളുകളുടെ ലിസ്റ്റ് പത്രത്തില്‍ വന്നു. ജൂണില്‍തന്നെ നാട്ടുകാര്‍ യോഗം ചേര്‍ന്ന് കമ്മിറ്റി രൂപീകരിച്ചു. 5/6/74 ല്‍ ഡി.ഇ.ഒ.യെ കണ്ട് സ്ഥലം നല്കാമെന്നറിയിച്ചു. 7ന് കമ്മിറ്റി കൂടി സ്ഥലം അമ്പലപ്പറമ്പില്‍ തന്നെ നല്കാന് തീരുമാനമായി. അതിന് പ്രകാരം ജൂണ്‍ 8 -ാം തിയ്യതി അളന്നു തിട്ടപ്പെടുത്തുകയും 11 -ാം തിയ്യതി ഡി.ഇ.ഒ. ശ്രീ. സുധാമന് സന്ദര്‍ശിച്ചു ബോധ്യപ്പെടുകയും ചെയ്തു. ജൂണ്‍ 28 ന് ഫിനാന്‍സ് കമ്മിറ്റി രൂപീകരിച്ചു. ആഗസ്റ്റ് ഒന്നിന് അനുവദിക്കപ്പെട്ട 19 സ്കൂളുകളിലേയും പ്രസിഡന്റുമാരുടെ യോഗം ചേരുകയുണ്ടായി. ആഗസ്റ്റ് 9-ാം തിയ്യതി കിഴക്കന്‍ പാങ്ങുകാരുമായി ഒരു സോള്‍വന്‍സി പ്രശ്നം ഉണ്ടായത് ഡി.ഇ.ഒ., കരുവള്ളി മുഹമ്മദ് മൗലവി, മങ്കട എ.ഇ.ഒ. എന്നിവരുടെ അനുരഞ്ജനത്തെത്തുടര്‍ന്ന് 15-ാം തിയ്യതി പി. കെ. അബ്ദുള്ളക്കുട്ടി, പി.കുഞ്ഞീതു, പി. കുമാരനെഴുത്തച്ഛന്‍, കുട്ടിരാമന്നായര് എന്നിവരുടെ നേത്രത്വത്തില്‍ പരിഹരിച്ചു. 24 ന് ഡി.ഇ.ഒ. അമ്പലപ്പറമ്പില്‍ സ്ഥലപരിശോധന നടത്തി. 26 ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. മൂസ്സക്കുട്ടി, വി.എം.പത്മനാഭന് മാസ്റ്റര്‍, പി.കെ.കുഞ്ഞു, കെ.കെ. കോയിമര്‍ മാസ്റ്റര്‍ പി. കുമാരനെഴുത്തച്ഛന്‍ മാസ്റ്റര്‍, എന്നിവര്‍ തിരുവനന്തപുരത്ത് പോയി മന്ത്രിയെക്കണ്ടു സ്കുളിന്റെ ആവശ്യകത അറിയിച്ചു. എന്നാല്‍ സെപ്തംബര്‍ 18-ാം തിയ്യതി വന്ന പത്രവാര്‍ത്തയില്‍ മറ്റു 18 സ്കുളുകളും തുറന്നതായികണ്ടു. പാങ്ങിന്റെ പേര് മാത്രം ഇല്ലായിരുന്നു. എങ്കിലും ഒക്ടോബര്‍ നാലാം തിയ്യതി മനോരമ പത്രത്തില്‍ സ്കുള് അമ്പലപ്പറമ്പില്‍ അനുവദിച്ചതായി കാണാന്‍ കഴിഞ്ഞു. ഒക്ടോബര്‍ അഞ്ചാം തിയ്യതി ഡി.ഇ.ഒ.യെ സന്ദര്‍ശിച്ചു ചര്‍ച്ച ചെയ്ത ശേഷം 7-ാം തിയ്യതി സ്ഥലം അളന്ന് ആധാരം എഴുതുന്നതിനുള്ള ഏര്‍പ്പാടാക്കി. 9 ന് വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചര്‍ 24 സെന്റും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു. ബാക്കി 2 ഏക്കര്‍ 28 സെന്റ് സ്ഥലം (സ്കുള് നില്ക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി. ഒക്ടോബര്‍ 10 -ാം തിയ്യതിയോടെ എല്ലാ ഓര്‍ഡറുകളും ലഭിച്ചു. മാട്ടാത്ത കുളംബ മദ്രസ്സ എഞ്ചിനീയര്‍ പരിശോധിച്ചു. തൊട്ടടുത്ത ദിവസം തന്നെ മങ്കട ഗവ : എച്ച്. എസിലെ അധ്യാപകനായ ശ്രീ. പി. ഗോപാലകൃഷ്ണനെ ഹെഡ് മാസ്റ്ററായി നിയമിച്ചു കൊണ്ട് ഉത്തരവായി. അന്നു രാത്രി തന്നെ വി.എം. പത്മനാഭന് മാസ്റ്റര്‍ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ട് വരുകയും ആദ്യ വിദ്യാര്‍ത്ഥിയായി സി.കെ. ചന്ദ്രനെ ചേര്‍ത്ത് കൊണ്ട് സ്കുള് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
- 1974 ഒക്ടോബര്‍ മാസം 14-ാം തിയ്യതി ശ്രീ. കരുവള്ളി മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍, ഡി.ഇ.ഒ. ശ്രീ. കെ. സുധാമന്റെയും, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. പി. മൂസ്സക്കുട്ടി, കമ്മിറ്റി അംഗങ്ങള്‍, നാട്ടുകാര്‍ മുതലായവരുടെ സാന്നിധ്യത്തില്‍ ഉത്തരമേഘലാ വിദ്യാഭ്യാസ ഉപഡയറക്ടറായിരുന്ന ശ്രീ. ചിതന് നമ്പൂതിരിപ്പായിരുന്നു മാട്ടാത്ത കുളംബ മദ്രസ്സയില്‍ സ്കുളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.
പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ നിര്‍മ്മിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. (ഈ മഹത് സംരംഭത്തില്‍ ഗവണ്മെന്റുമായി എഗ്രിമെന്റ് ഒപ്പുവച്ചവരില്‍ പൂഴിത്തറ ശ്രീ. കുഞ്ഞീതു മാത്രമാണ് ഇന്നും ജീവിച്ചിരിക്കുന്നത്. കമ്മിറ്റിയംഗങ്ങളില്‍ പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. കമ്മിറ്റിയുടെ പ്രസിഡന്റ് പി. കെ. അഹമ്മദ് കുട്ടി ഹാജി, അംഗങ്ങളായ പി. കുമാരനെഴുത്തച്ഛന്‍ , പി. കെ. അബ്ദുള്ളക്കുട്ടി, പി. കെ. മമ്മുഹാജി, പി. കെ. കുഞ്ഞു, വി. ടി. ശങ്കരന് നായര്‍, വി. ടി. കുട്ടിരാമന്നായര്, പി. കെ. അഹമ്മദ് കുട്ടി ഹാജി, പി. പി. മൂസ്സക്കുട്ടി, വാഴേങ്ങല്‍ ബാപ്പുട്ടി, മഞ്ഞക്കല്‍ കൃഷ്ണലന്‍ നായര്‍, (ഇതില്‍ ഇന്നു ജീവിച്ചിരിക്കുന്ന – വി. എം. പത്മനാഭന് മാസ്റ്റര്‍, കെ. കെ. കോയിമര്‍ മാസ്റ്റര്‍, കെ. എം. ഗംഗാധരന്, പി. പി. അബ്ദുറഹിമാന് കുട്ടി ഹാജി) എന്നിവരേയും, സ്ഥലം ദാനം ചെയ്ത വി. എം. ദേവകി അമ്മ, പി. കുഞ്ഞുകുട്ടി ടീച്ചര്‍, മുതലായവരേയും, തടി ഉരുപ്പടികളും, മറ്റു സാമഗ്രികളും നല്കിയവരേയും, സൗജന്യമായി കായികാധ്വാനം ചെയ്തവരേയും വരും തലമുറ എന്നും ഓര്‍ക്കേണ്ടതാണ്) ഇന്ന് സ്ഥിതി ആകെ മാറിയിട്ടുണ്ട് 2000 -ല്‍ പാങ്ങ് ഗവ : ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. മറ്റു സ്ഥലങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വിദ്യാഭ്യാസത്തിനു വേണ്ടി എത്തിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടര്‍ സാക്ഷരതയായി. സ്കൂളില്‍ ഇന്റര്‍നെറ്റ് കണക്ഷന് ആയിക്കൊണ്ടിരിക്കുന്നു. വിജയശതമാനം മുന്‍ വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ടു. പഴയ സ്കീമിലെയും, ഗ്രേഡിങ്ങ് സ്കീമിലെയും ഉന്നത വിജയികള്‍ക്ക് പി.ടി.എ. ഉചിതമായ സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിച്ചു. മുന്‍ ഹെഡ്മിസ്ട്രായിരുന്ന ശ്രീമതി. കല്യാണിക്കുട്ടി ടീച്ചറുടെ എന്‍ഡോവ്മെന്റ് എല്ലാ വര്‍ഷവും കൊടുത്തു വരുന്നു. പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് സമ്മാനങ്ങളേര്‍പ്പെടുത്തി. സമീപത്ത് ആകെ ഒരു ഗവ : അപ്പര്‍ പ്രൈമറി സ്കൂള്‍ മാത്രമേ ഉള്ളൂ എന്നത് ആ തലത്തില്‍ അപര്യാപ്തതയായി കാണാനുണ്ട്. ദൂരെ നിന്നും ചെറിയ കുട്ടികള്‍ വരാന്‍ മടിക്കുകയോ, ഇടക്ക് വെച്ച് പഠനം നടത്തുകയോ ചെയ്യുന്നുണ്ട്. ഏതാണ്ട് 35 വര്‍ഷം മുമ്പുള്ള സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെയാണിത്. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി എസ്.എസ്.എല്‍.സി. തലത്തില്‍ നടത്തുന്ന വിജയഭേരി ക്യാംപ് വിനോദത്തിന്റെയും, വികൃതിത്തരങ്ങളുടെയും കൂട്ടായ്മയായി - കൂടെ വിജ്ഞാന സമ്പാദനത്തിന് ആക്കം കൂട്ടിയെന്ന് പറയാതെ വയ്യ. ഹയര്‍ സെക്കന്ററിയില്‍ ബാലാരിഷ്ടതകള്‍ വിട്ടുമാറുന്നില്ല. സ്ഥിരം അദ്ധ്യാപകരോ, താല്‍ക്കാലിക അദ്ധ്യാപകരോ വര്‍ഷം തികക്കാറില്ല. 1998 നവംബറില്‍ മങ്കട ഉപജില്ലയുടെ 11 -ാമതു പാങ്ങ് ഗവ : ഹൈസ്കൂളില്‍ പ്രശസ്തമായ വിധം നടത്തപ്പെട്ടു. നാട്ടുകാരുടെയും, തൊട്ടടുത്ത ക്ളബ്ബുകള്‍, സര്‍വീസ് സഹകരണ ബാങ്ക്, പാങ്ങ് പ്രാഥമികാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത്, കൊളത്തൂര്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലെ, പ്രതിനിധികളും, ഉദ്യോഗസ്ഥരും, സമീപത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും, മറ്റ് സ്റ്റാഫംഗങ്ങളും എല്ലാം അകമഴിഞ്ഞു സഹകരിച്ചു. 2000 മാര്‍ച്ചില്‍ സ്കുളിന്റെ രജത ജൂബിലിയും, ദീര്‍ഘകാലം ഹെഡ്മിസ്ട്രായി സേവനമനുഷ്ടിച്ച ശ്രീമതി. പി. കല്യാണിക്കുട്ടി ടീച്ചറുടെ യാത്രയയപ്പും രണ്ടു ദിവസം നീണ്ട വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. പ്രശസ്ത കലാകാരന്മാര്, സാസ്കാരിക നേതാക്കന്മാര്, ജനനായകന്മാര്, തുടങ്ങിയവര്‍ പങ്കെടുത്തു. കവിയരങ്ങ്, സാഹിത്യ സമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവ നടത്തപ്പെട്ടു. സ്കുളിനു വേണ്ടി പ്രവര്‍ത്തിച്ചവരേയും, മുന്‍ പ്രധാനാദ്ധ്യാപകരേയും പൊന്നാടയണിയിച്ച് ആദരിച്ചു, പ്രശസ്ഥ വിജയം നേടിയ വിദ്ധ്യാര്‍ത്ഥികളെ സമ്മാനങ്ങള്‍ നല്കി അനുമോദിച്ചു.
അക്കാഡമിക് ഡീറ്റയില്‍സ്
ഹയര്‍ സെക്കന്ററി തലത്തിലുള്ള കോഴ്സുകള്‍
1.സയന്‍സ് (1-ഗ്രൂപ്പ്) പാര്‍ട്ട് 3. ഫിസിക്സ്, കെമിസ് ട്രി, ബയോളജി, കണക്ക്) 2.ഹ്യുമാനിറ്റീസ് (2 -ഗ്രൂപ്പുകള്‍) പാര്‍ട്ട് 3. ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി.) 3.കൊമേഴ്സ്(2 – ഗ്രൂപ്പുകള്‍) (ഗ്രൂപ്പ് 1) പാര്‍ട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടന്‍സി,എക്കണോമിക്സ്, കണക്ക്) 4. കൊമേഴ്സ് ഗ്രൂപ്പ് (2) പാര്‍ട്ട് 3. ബിസിനസ് സ്റ്റഡീസ്, അക്കൌണ്ടന്‍സി, എക്കണോമിക്സ്, കമ്പ്യൂട്ടര്‍ അപ്ളിക്കേഷന്‍)
ഹൈസ്കൂള്‍
സ്റ്റാന്‍ഡേര്‍ഡ് 8 മുതല്‍ 10 വരെ (മലയാളം മീഡിയം) ഒന്നാം ഭാഷ പേപ്പര്‍ 1. മലയാളം / അറബിക്
- പേപ്പര്‍ 2. മലയാളം
രണ്ടാം ഭാഷ ഇംഗ്ളീഷ് മൂന്നാം ഭാഷ ഹിന്ദി
ഭൗതികസൗകര്യങ്ങള്
വി.എം.ദേവകി അമ്മ 48 സെന്റും, പി. കുഞ്ഞുക്കുട്ടി ടീച്ചര്‍ 24 സെന്റും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു. ബാക്കി 2 ഏക്കര്‍ 28 സെന്റ് സ്ഥലം (സ്കുള് നില്ക്കുന്നിടം) എം. പി. കുട്ടികൃഷ്ണമേനോനോട് വിലയാധാരമായി വാങ്ങി.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ ആർ സി
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്തതയിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. ഗോപാലകൃഷ്ണന്.പി | ശ്രീ.ബാലന് കെ യു | ശ്രീ.ആല്‍ബര്‍ട്ട് ഡി | ശ്രീ.ശങ്കരവാര്യര് എം | ശ്രീമതി. അലമേലു ടി ആര് | ശ്രീമതി. നാന്‍സി പോള്‍ | ശ്രീമതി. രാജമ്മ എന്‍ | ശ്രീമതി. ലീലാവതി വി | ശ്രീ. നമ്പ്യാത്തന് നമ്പൂതിരി | ശ്രീമതി. ചന്ദ്രമതി എം | ശ്രീമതി. കല്യാണിക്കുട്ടി പി | ശ്രീമതി. സീമന്തിനി കെ | ശ്രീമതി. കോമളവല്ലി ഇ | ശ്രീ. മുഹമ്മദ് എന്‍ | ശ്രീമതി. ഹേമാദേവി കെ പി | ശ്രീമതി. അംബുജാക്ഷി മേച്ചേരി | ശ്രീമതി. ശൈലജ കെ |അബ്ദുൽ അസീസ് പി എച് ,ഹുസ്സൈൻ വി എം ,മേരി ,അബ്ദുറഹീം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.