ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ്.മേപ്പറമ്പ/അക്കാദമിക മാസ്റ്റർപ്ലാൻ

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 Academic Master Plan Arabic LP

ആമ‍ുഖം

"إن الذي ملأ اللغات محاسناً         جعل الجمال وسره في الضاد"            - (أمير الشعراء - أحمد شوقي)   

           യ‍ുനെസ്കോ അംഗീകരിച്ച ആറ‍ു ഭാഷകളിലൊന്നാണ് അറബി. സെമിറ്റിക് ഭാഷകളിൽ ഇന്നും സജീവവും ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നതുമായ ഭാഷ അറബിയാണ്. ലോക ജനസംഖ്യ അനുസരിച്ച് ലോകത്തെ നാലാമത്തെ വിനിമയ ഭാഷയാണിത്. 25 കോടി ജനങ്ങൾ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. വ്യാപാരബന്ധങ്ങൾ മതപ്രചാരണം തുടങ്ങിയവയിലൂടെ അറബി ഭാഷയ്ക്ക് ഇന്ത്യയിലും പ്രചാരം ലഭിച്ചു. ഭാഷാപരമായ ആദാനപ്രദാനങ്ങളുടെ ഭാഗമായാണ് ബാക്കി, മുൻസിഫ്,വക്കീൽ, വക്കാലത്ത്, താരീഫ്, ബദൽ, തബല, മാപ്പ്, വസൂൽ, കീശ, ഇൻകിലാബ്, ജുബ്ബ, ഉറുമി തുടങ്ങിയ അറബി പദങ്ങൾ മലയാളത്തിലും ഉപയോഗിക്കുന്നത്.

          

           അറബിയിലെ നിരവധി ഗ്രന്ഥങ്ങൾ മലയാളത്തിലേക്കും മലയാളത്തിലെ നിരവധി രചനകൾ അറബിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കുമാരനാശാന്റെ വീണപൂവ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം തകഴിയുടെ ചെമ്മീൻ ബെന്യാമിന്റെ ആടുജീവിതം തുടങ്ങിയ മലയാളത്തിന്റെ അഭിമാന രചനകൾ നമുക്കിന്ന് അറബിയിലും വായിക്കാൻ കഴിയും.


വെക്തിഗത അക്കാദമിക് മാസ്റ്റർ പ്ലാൻ

           സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൂടുതൽ സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ ആണ് വിഭാവനം ചെയ്യുന്നത്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റ് ആയി പരിഗണിക്കുന്ന വെക്തിഗത അക്കാദമിക് മാസ്റ്റർ പ്ലാൻ ആണ്‌ അവതരിപ്പിക്കുന്നത്.


ഭാഷാ പഠനം

           പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെയും വിദ്യാർത്ഥി ശക്തികരണത്തിന്റെയും പ്രഥമപടിയായ അക്കാദമിക് മാസ്റ്റർ പ്ലാൻ നിർമ്മാണത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു ഇനമാണ് ഭാഷാ പഠനം. മറ്റു ഭാഷകൾക്കും വിഷയങ്ങൾക്കും ഒപ്പം ഇഴചേർന്ന് അറബി ഭാഷ അധ്യയനവും സക്രിയമായി നമ്മുടെ വിദ്യാലയങ്ങളിൽ മുന്നോട്ട് പോകുന്നുണ്ട്. ഭാഷയുടെ സുപ്രധാനമായ ഫോർ സ്കിൽസ് (LSRW) സ്വായത്തമാക്കുന്നതിനുള്ള പഠന അന്തരീക്ഷവും പഠന അനുഭഭവവും  ഉണ്ടാക്കുക എന്നതാണ് മാസ്റ്റർ പ്ലാൻ രൂപപ്പെടുത്തുമ്പോൾ സുപ്രധാനമായും പരിഗണിച്ചിട്ടുള്ളത്. പ്രക്രിയാ ബന്ധിതമായ ക്ലാസ് മുറിയെ കൂടുതൽ സജീവമാക്കുന്നതിനാണ് ഊന്നൽ നൽകിയിട്ടുള്ളത്.


അറബി ഭാഷ പഠനം

           ഭാഷാ പഠനത്തിൽ കുട്ടികൾ നേരിടുന്ന പഠന വിടവുകൾ  കണ്ടെത്തി ആകർഷണീയവും ആസ്വാദ്യകരവുമായ പഠന പിന്തുണാ പ്രവർത്തങ്ങൾ ഉൾച്ചേർത്തിട്ടുണ്ട്. അറബി ഭാഷ പഠനത്തിൽ പഠിതാക്കൾക്ക് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നത് അക്ഷരങ്ങളുടെ രൂപവിന്യാസത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ്. അക്ഷരങ്ങൾ ഒരു വാക്കിന്റെ ആദ്യത്തിലും നടുവിലും അവസാനത്തിലും വരുമ്പോൾ വ്യത്യസ്ത രൂപത്തിലാണ് എഴുതപ്പെടുന്നത്. അതുപോലെ  പുള്ളികളുടെയും ഹർകത്തുകളുടെയും വ്യത്യാസങ്ങൾ കാരണം വാക്കുകളുടെ അർത്ഥം തന്നെ മാറി പോകുന്നതായും കാണാം. ഇതൊക്കെയാണെങ്കിലും അറബി ഭാഷ ആസ്വദിച്ച് വായിക്കാനും  ഭംഗിയായി എഴുതാനും  മനോഹരമായി സംസാരിക്കാനും വേഗത്തിൽ പഠിക്കാനും നമ്മുടെ കുട്ടികൾക്ക് കഴിയാറുണ്ട്.


           അറബി ഭാഷ പഠനത്തിൽ കുട്ടികൾ പൊതുവായി നേരിടുന്ന ചില പ്രശ്നങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് കണ്ടെത്തിയ പ്രതിവിധികൾ മുന്നിൽ വെച്ച് തയ്യാറാക്കിയതാണ് ഇവിടെ ചേർക്കുന്ന അക്കാദമിക്ക് മാസ്റ്റർ പ്ലാൻ

ലക്ഷ്യം പ്രവർത്തനം ക്ലാസ് സമയം ഭൗതികം പിന്തുണ
1) അക്ഷരങ്ങളെ പരിചയപ്പെടുത്തുക,

അവയുടെ ഉച്ചാരണം ശരിയാക്കുക

2)ഭാഷ കേൾക്കാൻ സഹായകമായ സാഹചര്യം കൂടുതലായി സൃഷ്ടിക്കുന്നു

ഹയ്യാ നസ് മ

1) അക്ഷരപ്പാട്ടുകൾ കേൾപ്പിക്കുക,

2) കൈകൊട്ടി താളത്തിൽ പാടുക,

3) കഥകൾ, ആനിമേഷൻ വീഡിയോ എന്നിവ കാണിക്കുക

4) ഇ ടെക്സ്റ്റ് ഉപയോഗിക്കുന്നു

1,2,3,4 2മാസം വീഡിയോകൾ

https://youtu.be/-cJu5dlnlYM,

https://youtu.be/lBOPeXiaGb4

Etc..

SRG

ALIF CLUB

1)ഭാഷ സംസാരിച്ചു തുടങ്ങുന്നതിനുള്ള പിന്തുണ.

2)സംസാരം കേൾക്കുമ്പോൾ മനസ്സിലാക്കുന്നതിനും പ്രതികരിക്കുന്നതിനും ഉള്ള കഴിവ് വളർത്തൽ.

3)ഫുസ്ഹ യിൽ നിന്ന് ആമിക്കുള്ള വ്യത്യാസം, വിവിധ ലഹജകൾ എന്നിവ പരിചയപ്പെടുന്നു.

ഹയ്യാ നതകല്ലം :

1) ഉപചാര വാചകങ്ങൾ പരിശീലിക്കുന്ന ഗ്രൂപ് പ്രവർത്തനങ്ങൾ

2) അദവാത്തുൽ ഇസ്തിഫ്ഹാം (question words) പരിചയപ്പെടുത്തുന്ന കാർഡുകൾ നൽകുന്നു. പരമാവധി ചോദ്യങ്ങൾ നിർമ്മിക്കുന്നു അവയുടെ ശൈലി വിശകലനവിധേയമാക്കുന്നു.

3) ചെറിയ സംഭാഷണങ്ങൾ, ലഘു നാടകങ്ങൾ എന്നിവ ക്ലാസിൽ അവതരിപ്പിക്കുന്നു.

1,2,3,4 6 മാസം പാഠപുസ്തകം

കാർട്ടൂണുകൾ,

ചാനലുകൾ,

യൂട്യുബ് വീഡിയോകൾ,

നാടകങ്ങൾ

ഫങ്ക്ഷണൽ അറബിക് ,

വി അബ്ദുസ്സലാം ലി ഗൈരി നാഥ്വികീൻ എന്നീ റഫറൻസുകൾ

ATC

BRC

PTA

SRG

ALIF CLUB

1) വായന ശേഷി വളർത്തുക.

2) വായനയിലെ തെറ്റുകൾ തിരുത്തുക,

3) പ്രാഥമിക തജ്‌വീദ് പാഠങ്ങൾ indirectആയി നൽകുന്നു.


ഹയ്യാ നഖ്റഅ്:

1) അക്ഷര  കാർഡുകൾ നൽകി ചേർത്ത് വായിക്കാനുള്ള പരിശീലനം,

വായനാ കാർഡുകളുടെ നിർമ്മാണം,

2) പദനിർമ്മാണം പസിലുകൾ,

ഹർകത്തുകൾ ചേർത്ത് വായിക്കാൻ പരിശീലിപ്പിക്കുന്നു,

3) നാമങ്ങൾ ക്രിയകൾ ഹർഫുകൾ ഇവയുടെ പ്രത്യേക കാർഡുകൾ നൽകി വാചകങ്ങൾ നിർമ്മിച്ച്  വായിക്കുന്നു

1,2,3,4 4മാസം അക്ഷര കാർഡുകൾ,

പസിലുകൾ,

സചിത്ര കാർഡുകൾ

കാർട്ടൂൺ ചിത്രങ്ങൾ

പാഠപുസ്തകം

ATC

BRC

PTA

SRG

ALIF CLUB

1) വായനാ ശീലം സൃഷ്ടിക്കുക.

2) ക്ലാസിലും വീട്ടിലും ലൈബ്രറി,

ഇ-ലൈബ്രറി.

3) അധിക വായനക്കുള്ള മെറ്റീരിയൽ കണ്ടെത്താൻ സഹായിക്കുക.

4) അറബി വെബ്‌സൈറ്റുകൾ യൂട്യൂബ് ചാനലുകൾ മൊബൈൽ ആപ്പുകൾ തുടങ്ങിയവ രക്ഷിതാക്കളുടെ സഹായത്തോടെ ഉപയോഗിക്കുന്നു.

5) ചിത്ര കഥകൾ, പത്രങ്ങൾ, മാഗസിനുകൾ എന്നിവ പരിചയപ്പെടുന്നു

https://www.madinaharabic.com

https://www.arabacademy.com

1)അക്ഷരങ്ങൾ എഴുതാനുള്ള പരിശീലനം,

വാക്കിന്റെ ആദ്യത്തിലും നടുവിലും അവസാനത്തിലും വരുമ്പോഴുള്ള വ്യത്യാസം തിരിച്ചറിയുന്നതിന്.

വിവിധ ഖത്തുകൾ പരിചയപ്പെടുത്തുന്നു,

കാലിഗ്രഫി പരിചയപ്പെടുത്തൽ.


ഹയ്യാ നൿത‍ുബ് :

1) അക്ഷര രൂപങ്ങളിൽ നിറം നൽകൽ, അക്ഷരങ്ങൾ എഴുതാനുള്ള വർക്ക് ഷീറ്റുകൾ  നൽകുന്നു,

2) കൂട്ടി എഴുതുമ്പോഴുള്ള രൂപമാറ്റം പരിചയപ്പെടുത്തുന്നു, അവ പ്രത്യേക നിറങ്ങളിൽ എഴുതുന്നു,

3) കോപ്പി എഴുതുന്നു,

4) വിവിധ ഖത്തുകൾ എഴുതുന്നു ,

5) കൈയ്യെഴുത്തു മത്സരങ്ങൾ,

6) കൈയെഴുത്തു മാഗസിൻ, ചുമർ പത്രം എന്നിവ നിർമിക്കുന്നു.

1,2,3,4 6 മാസം വർക്ക് ഷീറ്റുകൾ 

പാഠപുസ്തകം

അലിഫ് വർക്ക് ബുക്‌

ATC

BRC

PTA

SRG

ALIF CLUB