ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം | |
---|---|
വിലാസം | |
തോട്ടകം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2017 | 45208 |
ചരിത്രം
വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ തോട്ടകം കരയിൽ ആണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സ്കൂൾ ഉൾപ്പെടുന്ന പ്രദേശം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ആണ്.വൈക്കം -വെച്ചൂർ റോഡിൻറെ കിഴക്ക് ഭാഗത്തു കരിയാറിന്റെ തീരത്തോട് ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.
ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1910 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.അതുവരെ ഈ കരയിലുള്ളവർ വലിയാനപ്പുഴ ആറ് നീന്തിയും കടത്തു കടന്നും അയ്യർക്കുളങ്ങര സർക്കാർ സ്കൂളിലാണ് പഠനം നടത്തിയത്. സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും വല്യാറമ്പത്തു ,കാട്ടുമന എന്നീ കുടുംബങ്ങളുടെ സംഭാവനയാണ്.
ഭൗതികസൗകര്യങ്ങള്
*മികച്ച ക്ലാസ് മുറികൾ *എൽ.സി.ഡി. പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് റൂം. *പ്രീ പ്രൈമറി *ഇന്റർനെറ്റ് വൈഫൈ സംവിധാനമുള്ള കംപ്യൂട്ടറുകൾ *മികച്ച കളിസ്ഥലം *കുട്ടികൾക്കായുള്ള പാർക്ക് *വാഹന സൗകര്യം *കുട്ടികളുടെ പച്ചക്കറിത്തോട്ടം. *മികച്ച ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- കാർഷിക ക്ളബ്
- ഹെൽത്ത് ക്ലബ്
- ഔഷധ സസ്യത്തോട്ടം
- യോഗ പരിശീലനം.
- നൃത്ത പരിശീലനം
- പ്രവൃത്തി പരിചയ പരിശീലനം
ഞങ്ങളുടെ മാർഗ്ഗദീപങ്ങൾ
പുരോഗതിയുടെ പടവുകൾ ഓരോന്നായി പിന്നിടുമ്പോഴും,ഞങ്ങൾക്കു വഴിവിളക്കുകൾ തെളിയിച്ചു തന്ന' നന്മയുടെ വെളിച്ചമായി എന്നും കൂടെയുള്ള ,മുൻ പ്രധാനാധ്യാപകരെയും,അധ്യാപകരെയും നന്ദിപൂർവം സ്മരിക്കട്ടെ.
- ശ്രീ.കൃഷ്ണ പിള്ള സർ .
- ശ്രീമതി.രാധ ടീച്ചർ
- ശ്രീമതി.ലളിത ടീച്ചർ
- ശ്രീമതി.ഗിരിജ ടീച്ചർ
- ശ്രീമതി.ഗീത ടീച്ചർ.
- ശ്രീ.ഷാജി സർ
വഴികാട്ടി
{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}