എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
ലിറ്റിൽ കൈറ്റ്സ് 2024-27
ബാച്ചിന്റെ അഭിരുചി പരീക്ഷ 13/6/2024 നടന്നു. 20 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
"ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്'
2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രലിമിനറി ക്യാമ്പ് ആഗസ്റ്റ് 12-ാം തീയതി HS കമ്പ്യൂട്ടർ ലാബിൽ വച്ച് 9.30 മുതൽ 4.30 വരെ നടക്കുകയുണ്ടായി ക്യാമ്പിൽ 20 കുട്ടികൾ പങ്കെടുത്തു. കാട്ടാക്കട മാസ്റ്റർ ട്രെയിനർ ശ്രീ ജിനേഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി
"സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം '
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 സെപ്റ്റംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങളുടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പോസ്റ്റർ നിർമ്മാണം, സി ഡബ്ല്യു എസ് എൻ കുട്ടികൾക്കുള്ള ഐടി ക്ലാസ്, എൽ പി കുട്ടികൾക്കുള്ള ഐടി ക്ലാസ്, 22.04 ഇൻസ്റ്റലേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,, സൈബർ സുരക്ഷാ ക്ലാസ്, റിയൽസ് നിർമ്മാണം എന്നിവയിൽ പരിശീലനങ്ങളും ക്ലാസുകളും നൽകി. സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യവും ഉപയോഗസാധ്യതകളും പരിചയപ്പെടുത്തുകയും സാങ്കേതിക നയിപൂണി വളർത്തുകയും ചെയ്യുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത്. സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം വളരെ ഭംഗിയായി ആചരിക്കാൻ കഴിഞ്ഞു


