ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

'സ്കൂൾ പ്രവേശനോത്സവം 2025

2025 അധ്യയന വര്ഷം ജൂൺ  2 തിങ്കളാഴ്ച ആരംഭിച്ചു. കുട്ടികളുടെ തമാശകളും പുത്തൻ പ്രതീക്ഷകളും വിദ്യാലയ അങ്കണത്തിനു നിറകൂട്ടായി. പ്രവേശനോത്സവ പൊതുസമ്മേളനത്തിനു സ്വാഗതം നൽകിയത് പ്രിയ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സുനിമോൾ ടീച്ചർ ആയിരുന്നു. പ്രവേശോത്സവകർമ്മം ഉദ്ഘാടനം   ചെയ്തത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മെമ്പറും, വാർഡ് കൗൺസിലറും ആയ ശ്രീമതി സതീദേവി എം.ജി അവറുകൾ ആയിരുന്നു. അധ്യക്ഷപ്രസംഗവും സന്ദേശവും നൽകിയ ത് സ്കൂൾ മാനേജർ റവ.സിസ്റ്റർ എൽസ മരിയ സി എം സി.ആയിരുന്നു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി. ആശസകൾ അർപ്പിച്ചു സംസാരിച്ചത് സ്കൂൾ PTA പ്രസിഡന്റ്. ശ്രീ സന്തോഷ് ആയിരുന്നു. നവാഗതരായ കുട്ടികളുടെ കലാപരിപാടികൾ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും കലാവാസനകളെ വികസിപ്പിക്കാനും സഹായിച്ചു. കുട്ടികൾക്ക് വിവിധ സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം കൂടുതൽ അർത്ഥവത്താക്കി

 '

പരിസ്ഥിതി ദിനം