ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2025

2025-26

പ്രവേശനോത്സവം

ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ.പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് പരിപാടികൾ ആരംഭിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിച്ചു. പ്രിൻസിപ്പൽ ശ്രീ റഫീക് സർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് പ്രദീപ്കുമാർ.പി ആയിരുന്നു. ബഹു. ഹരിപ്പാട് MLA ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാ ടനം നിർവ്വഹിച്ചു. പത്മശ്രീ ഡോ.ഓമനക്കുട്ടിയായിരുന്നു മുഖ്യാതിഥി. അവരുടെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് പത്മശ്രീ ഡോ.ഓമനക്കുട്ടി വിജയികൾക്ക് സമ്മാനം നൽകി 12.30-ന് യോഗം സമാപിച്ചു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- വിദ്യാർത്ഥി സംഘം രൂപീകരണം

9 ,10 ക്ലാസുകളിലെ പ്രതിനിധികളെ ചേർത്ത് വിദ്യാർത്ഥി സംഘം രൂപീകരിച്ചു. സ്‌കൂളിനകത്തും പുറത്തുമായുള്ള ലഹരിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സമീപനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും വിദ്യാർത്ഥികളുടെ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, അധ്യാപകനും യോദ്ധാവുമായ ശ്രീ. അജേഷ് എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- പ്രതിജ്ഞ

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കുന്നതിനും ലഹരി മനുഷ്യരിൽ സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും വേണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി. റാണിമോൾ ആണ് പ്രതിജ്ഞ കുട്ടികൾക്കായി ചൊല്ലി കൊടുത്തത്.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു.

റോഡ് സുരക്ഷ ബോധവത്ക്കരണ ക്ലാസ്

സുരക്ഷിതമായ യാത്രയ്ക്കായി കുട്ടികളെ ബോധവത്ക്കരിക്കുന്നതിനു കുട്ടികളിൽ നിന്ന് തന്നെ തിരഞ്ഞെടുത്തു പരിശീലനം നല്കപ്പെട്ട വോളന്റീയേർസ് റോഡ് സുരക്ഷ ക്ലാസ്സ്‌ എടുത്തു. ഇതിൽ കാൽനട യാത്രക്കാർ പാലിക്കേണ്ടുന്നതും ശ്രദ്ധിക്കേണ്ടതുമായ നിയമങ്ങളെപറ്റി ആൻസിയ സ്റ്റാലിനും(10B), ബസ് യാത്ര ചെയ്യുമ്പോൾ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി അനുഗ്രഹ പി ആർ(10B) ഉം വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി. ഇതേ സമയം തന്നെ എല്ലാ അധ്യാപകരും കുട്ടികളുമായി റോഡ് സുരക്ഷയെ കുറിച്ച് ചർച്ചകൾ നടത്തി.

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

ലോകപരിസ്ഥിതി ദിനം

*റിപ്പോർട്ട്: ഹരിപ്പാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്. യു.പി. വിഭാഗം പരിസ്ഥിതി ദിനാചരണം*

*തീയതി:* 2025 ജൂൺ 5 (ലോക പരിസ്ഥിതി ദിനം)

*സ്ഥലം:* ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഹരിപ്പാട്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

*നടത്തിയ പരിപാടികൾ:*

1.  *റാലി:* പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ബാനറുകളുമായി വിദ്യാർത്ഥികൾ ഒരു ബോധവൽക്കരണ റാലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ടുള്ള മുദ്രാവാക്യങ്ങൾ റാലിക്ക് ആവേശം പകർന്നു.

2.  *പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം:* പരിസ്ഥിതി സംരക്ഷണ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് ഓരോ കുട്ടിയും പരിസ്ഥിതിയോടുള്ള തങ്ങളുടെ സ്നേഹവും ആശങ്കകളും ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും അവതരിപ്പിച്ചു. ഈ പോസ്റ്ററുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

3.  *ക്ലാസ് തിരിച്ചുള്ള അസംബ്ലി:* പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ക്ലാസ് തിരിച്ചുള്ള അസംബ്ലികൾ. ഈ അസംബ്ലികളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ചുള്ള തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു.

    * *ക്വിസ്:* ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികൾക്കായി പരിസ്ഥിതിയെക്കുറിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തി. ഇത് കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും പുതിയ വിവരങ്ങൾ അറിയുന്നതിനും സഹായകമായി.

    * *പ്രസംഗങ്ങൾ:* പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കുട്ടികൾ ഹ്രസ്വ പ്രസംഗങ്ങൾ നടത്തി. മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

    * *ഗാനങ്ങൾ:* പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചു. ഇത് അസംബ്ലിക്ക് ആസ്വാദ്യത പകരുകയും സന്ദേശം കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.

4.  *തൈകളും വിത്തുകളും നടൽ:* പരിസ്ഥിതി ദിനാചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു തൈകളും വിത്തുകളും നടുന്ന പരിപാടി. സ്കൂൾ വളപ്പിലും പരിസരത്തും കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ വൃക്ഷത്തൈകളും വിവിധതരം വിത്തുകളും നട്ടു. ഓരോ കുട്ടിക്കും ഒരു തൈ എന്ന രീതിയിൽ വിതരണം ചെയ്യുകയും അത് പരിപാലിക്കാനുള്ള ചുമതല ഓരോരുത്തർക്കും നൽകുകയും ചെയ്തു.

വരും തലമുറയ്ക്ക് ശുദ്ധമായ പ്രകൃതിയെ കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഈ ദിനാചരണം സഹായകമായി.

പരിസര ശുചിത്വ ദിനാചരണം

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ശുചിത്വ ദിനാചരണം നടത്തി. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവവൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളേപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളു.വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ പരിസര ശുചിത്വം പാലിക്കുന്നതിലൂടെയും കൊതുകുകളുടേയും മറ്റു രോഗകാരികളായ ജീവികളുടേയും പരിസരമലിനീകരണത്തിന്റേയും നിർമാർജ്ജനം ചെയ്യാൻ കഴിയും. അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലൂടെ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന് കുട്ടികളെ വളരെയധികം സഹായിക്കുന്നു.

വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ്

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്നും അതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താമെന്നുള്ള ബോധം കുഞ്ഞുമക്കളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.