പ്രവേശനോൽസവം(02 /06/2025 )

മുഖ്യ പ്രവേശന കവാടവും സ്കൂൾ അങ്കണവും കുരുത്തോലയും വർണ്ണാഭമായ തോരണങ്ങളാലും കമനീയമായി അലങ്കരിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയിൽ JRC, NSS, GUIDE, LITTLE KITES കേഡറ്റുകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ പ്രവേശനോത്സവത്തിന് പകിട്ടേകി.

     പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൽസമയം കുട്ടികളെ കാണിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കി. സ്കൂൾതല പ്രവേശനോത്സവം ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ്: ബിൻഷാ ബി ഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ അഡ്വക്കേറ്റ് ബാലചന്ദ്രൻ, മുളയിൽ കോണം വാർഡ് മെമ്പർ എസ് ഗോപാലകൃഷ്ണൻ നായർ തുടങ്ങി PTA,SMC, MPTA ഭാരവാഹികളുടെയും രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവമായ സാന്നിധ്യം കൊണ്ട് ഉദ്ഘാടനം ഗംഭീരമായി. തദവസരത്തിൽ വാർഡ് മെമ്പർ, പ്രിൻസിപ്പൽ, HM, PTA പ്രസിഡന്റ്, SMC ചെയർമാൻ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.


 തുടർന്ന് പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ചു. ബൊക്കെ നൽകി  JRC കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. നിറഞ്ഞ സദസ്സിൽ നോട്ടു ബുക്കും പേനയും നൽകി കുട്ടികളെ സ്വീകരിക്കുകയും ഒപ്പം പായസവിതരണം കൂടിയായപ്പോൾ പുതിയ സ്കൂൾ അന്തരീക്ഷം നവാഗതർക്ക് മധുരതരമായി.
തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ ആനയിച്ചു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.


</centre>

സന്മാർഗ പഠന ആസൂത്രണം (03/06/2025)

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്നേദിവസം സ്കൂളിൽ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി. എക്സൈസ് ഓഫീസർമാരായ ശ്രീ ജയകുമാർ,ശ്രീ മനോജ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത് . കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു ഈ ക്ലാസ്സ് .


    

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം(04/06/2025)

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 04/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണവും ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡെമോൺസ്ട്രേഷനുകൾ ഉൾപ്പെടുത്തിഅവതരിപ്പിച്ച ക്ലാസ് കുട്ടികളിൽ കൗതുകവും താൽപര്യവും ജനിപ്പിച്ചു. ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നജുമുദീൻ, അനൂപി നായർ ,മനോജ് ,ബിജു