ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം(02 /06/2025 )
മുഖ്യ പ്രവേശന കവാടവും സ്കൂൾ അങ്കണവും കുരുത്തോലയും വർണ്ണാഭമായ തോരണങ്ങളാലും കമനീയമായി അലങ്കരിച്ച് നവാഗതരെ സ്വാഗതം ചെയ്തു. ചെണ്ട തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയിൽ JRC, NSS, GUIDE, LITTLE KITES കേഡറ്റുകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ പ്രവേശനോത്സവത്തിന് പകിട്ടേകി.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൽസമയം കുട്ടികളെ കാണിക്കുന്നതിന് പ്രത്യേക സൗകര്യമൊരുക്കി. സ്കൂൾതല പ്രവേശനോത്സവം ബഹു: ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ്: ബിൻഷാ ബി ഷറഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ അഡ്വക്കേറ്റ് ബാലചന്ദ്രൻ, മുളയിൽ കോണം വാർഡ് മെമ്പർ എസ് ഗോപാലകൃഷ്ണൻ നായർ തുടങ്ങി PTA,SMC, MPTA ഭാരവാഹികളുടെയും രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സജീവമായ സാന്നിധ്യം കൊണ്ട് ഉദ്ഘാടനം ഗംഭീരമായി. തദവസരത്തിൽ വാർഡ് മെമ്പർ, പ്രിൻസിപ്പൽ, HM, PTA പ്രസിഡന്റ്, SMC ചെയർമാൻ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
തുടർന്ന് പ്രത്യേകം സജ്ജീകരിച്ച ക്ലാസ് മുറികളിൽ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും ആനയിച്ചു. ബൊക്കെ നൽകി JRC കേഡറ്റുകൾ നവാഗതരെ സ്വാഗതം ചെയ്തു. നിറഞ്ഞ സദസ്സിൽ നോട്ടു ബുക്കും പേനയും നൽകി കുട്ടികളെ സ്വീകരിക്കുകയും ഒപ്പം പായസവിതരണം കൂടിയായപ്പോൾ പുതിയ സ്കൂൾ അന്തരീക്ഷം നവാഗതർക്ക് മധുരതരമായി. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ പുതിയ ക്ലാസ്സിലേക്ക് കുട്ടികളെ ആനയിച്ചു.വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.
ഓപ്പൺ എയർ ആഡിറ്റോറിയം ഉദ്ഘാടനം(02/06/2025)
ഒരു ഓപ്പൺ എയർ ആഡിറ്റോറിയം എന്നത് സ്കൂളിന്റെ ചിരകാലാഭിലാഷമായിരുന്നു . ബഹു : രാജ്യസഭാ എംപി എ എ റഹീം അവറുകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച ഓപ്പൺ എയർ ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം02/06/2025 11am ന് നടന്നു. സ്കൂളിന്റെ പ്രൗഢി വിളിച്ചോതുന്ന സ്വാഗതഗാനത്തോടെ വിശിഷ്ട വ്യക്തികളെ സ്വീകരിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി ജെ ലിസി അധ്യക്ഷയായ ചടങ്ങിൽ, കമനീയമായി അലങ്കരിച്ച ആഡിറ്റോറിയാം MP ശ്രീ. AA റഹീം ( രാജ്യസഭാംഗം ) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
സന്മാർഗ പഠന ആസൂത്രണം (03/06/2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്നേദിവസം സ്കൂളിൽ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി. എക്സൈസ് ഓഫീസർമാരായ ശ്രീ ജയകുമാർ,ശ്രീ മനോജ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത് . കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു ഈ ക്ലാസ്സ് .
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം(04/06/2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 04/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെഞ്ഞാറമൂട് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണവും ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഡെമോൺസ്ട്രേഷനുകൾ ഉൾപ്പെടുത്തിഅവതരിപ്പിച്ച ക്ലാസ് കുട്ടികളിൽ കൗതുകവും താൽപര്യവും ജനിപ്പിച്ചു. ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നജുമുദീൻ, അനൂപി നായർ ,മനോജ് ,ബിജു
പരിസ്ഥിതി ദിനം(05/06/2025)
2025 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ പ്രിൻസിപ്പൽ ശ്രീ സുധീരൻ കെ. ജെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.പരിസ്ഥിതി ദിന പ്രതിജ്ഞ, സന്ദേശം, പ്രഭാഷണം, പരിസ്ഥിതി ഗാനാലാപനം എന്നിവ ഉ ണ്ടായിരുന്നു. തുടർന്ന് വൃക്ഷതൈ നടീൽ, വൃക്ഷതൈ വിതരണം എന്നിവയ്‌ക്ക് ശേഷം പരിസ്ഥിതി ക്വിസ്,പോസ്റ്റർ രചന, തുടങ്ങിയ മത്സരങ്ങളും പോസ്റ്റർ പ്രദർശനവും പരിസര ശുചീകരണവും സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം(05/06/2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി GGHSS മിതിർമലയിൽ 05/06/25 നു വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽകരണം എന്നീ വിഷയങ്ങളിൽ HS-UP സെക്ഷൻ മുഴുവൻ കുട്ടികൾക്കും സ്കൂൾ കൗൺസിലർ ശ്രീമതി. ആര്യ വിനയൻ ബോധവൽക്കരണം നൽകി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം(10/06/2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമൺ ടീമിന്റെ ആഭിമുഖ്യത്തിൽ GGHSS Mithirmala സ്കൂളിൽ 'ഡിജിറ്റൽ അച്ചടക്കം ' എന്ന വിഷയത്തിൽ ആക്ടിവിറ്റി ഓറിയന്റ്റ് ആയ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. ഷീജ ബീഗം അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സുധീരൻ സർ, SMC ചെയർമാൻ ശ്രീ. രാജേഷ് എന്നിവർ ആശംസകൾ അറിയിച്ചു. Cambio NGO ഫൗണ്ടർ ഡയറക്ടർ ആയ ശ്രീ. അജോ T. S. ക്ലാസ്സ് നയിച്ചു. രാവിലെ 11 മണി മുതൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും ഉച്ചയ്ക്ക് ശേഷം 2മണി മുതൽ UP വിഭാഗം കുട്ടികൾക്കും ക്ലാസ്സ് എടുക്കുകയുണ്ടായി.ഏകദേശം 300 ഓളം കുട്ടികൾ പങ്കെടുത്തു. ഫീഡ്ബാക്ക് സെഷനു ശേഷം സ്കൂൾ കൗൺസിലർ ശ്രീമതി. ആര്യ വിനയൻ നന്ദി അർപ്പിച്ചു.
ബാലവേല വിരുദ്ധ ദിനം (12/06/2025)
സ്കൂൾ JRC യൂണിറ്റിന്റെയും സ്കൂൾ കൗൺസിലറുടെയും നേതൃത്വത്തിൽ ബാലവേല വിരുദ്ധ ദിനം 12/06/2025 ആചരിച്ചു. JRC കൗൺസിലർ ശ്രീമതി. അനിത. N ബാലവേല വിരുദ്ധ ദിനചാരണത്തിന്റെ പ്രാധാന്യത്തെകുറിച്ച് സംസാരിച്ചു.സ്കൂൾ കൗൺസിലർ ആര്യ വിനയൻ കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ശേഷം ബോധവൽക്കരണം, ഫിംഗർ പ്രിന്റ് ക്യാമ്പയിൻ,സ്ലോഗൻ സ്റ്റിക്കിങ് ക്യാമ്പയിൻ എന്നിവ നടത്തി.
കൂടെയുണ്ട് കരുത്തേകാൻ
പൊതുവിദ്യാഭ്യാസ വകുപ്പ് 2025-26 അധ്യയന വർഷത്തിന്റെ ആരംഭം "കൂടെയുണ്ട് കരുത്തേകാൻ "പദ്ധതി യുടെ ഭാഗമായി ഹയർ സെക്കന്ററി വിദ്യാർത്ഥി കൾ ക്കു നിയമ ശുചീത്വ മാനസിക സ്ഥിതിയുടെ ബോധവൽക്കരണ പരിശീലന പരിപാടി NSS, സൗഹൃദ, ഗൈഡ് യൂണിറ്റ്കളുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ നടപ്പിലാക്കി . നിയമം -Adv മവിഷ മധു നായർ, ശുചിത്വം-രവീന്ദ്രൻ സർ (ശുചിത്വ മിഷൻ tvm), മാനസിക സുസ്ഥിതി -സുധീരൻ k j(പ്രിൻസിപ്പാൾ gghsmithirmala ), റോഡ് സേഫ്റ്റി (leenatr-hsst English ), ജീവിതം തന്നെ ലഹരി-ആര്യ വിനയൻ -(കൗൺസിലർ), കൗമാര പെരുമാറ്റത്തിലേ അപകടസാധ്യതകളും സംരക്ഷണ മാർഗങ്ങളും -ഷൈജ എ (സൗഹൃദ കോർഡിനേറ്റർ ) എന്നീ ക്ലാസുകൾ നടന്നു. Nss, ഗൈഡ്, സൗഹൃദ കോർഡിനേറ്റർ മാർക്കു സ്കൂളിൽ ചെയ്യേണ്ടകാര്യങ്ങൾ കുറിച്ച് നിർദേശം നൽകി.
വായനദിനം(19/06/ 2025)
ജൂൺ 19 വായനദിനം സ്പെഷ്യൽ അസംബ്ലി കൂടി സമുചിതമായി ആചരിച്ചു. 9C യിലെ ശിവഗംഗ പി എൻ പണിക്കർ അനുസ്മരണം നടത്തി. 8A യിലെ ആദിയ ആലപിച്ച എന്റെ ഭാഷ എന്ന കവിത ഏറെ ഹൃദ്യമായിരുന്നു. മലയാള സാഹിത്യ ലോകത്തെ ശ്രദ്ധേയരായ ഏതാനും സാഹിത്യകാരന്മാരുടെയും അവരുടെ ഏതാനും കൃതികളുടെയും ദൃശ്യാവിഷ്കാരം ഏറെ ആസ്വാദ്യകരമായിരുന്നു. ഏറെ ആകർഷകമായ ഒരു അക്ഷരവൃക്ഷവും കുട്ടികൾ ഓഡിറ്റോറിയത്തിന് മുന്നിൽ ഒരുക്കി.തദവസരത്തിൽ വിദ്യാരംഗം സ്കൂൾതല പ്രവർത്തന ഉദ്ഘാടനം യുവ എഴുത്തുകാരനും സ്കൂൾ പ്രിൻസിപ്പലും ആയ ശ്രീ സുധീരൻ സാർ നിർവഹിച്ചു. Hm ഷീജ ടീച്ചറും വിദ്യാരംഗം കൺവീനർ ലാലി ടീച്ചറും ആശംസകൾ അർപ്പിച്ചു. വായനദിനം ദിനാചരണങ്ങളിൽ ഒതുക്കാതെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ ബാഡ്ജ് ധരിച്ച് അസംബ്ലിയിൽ അണിനിരുന്നതും ശ്രദ്ധേയമായിരുന്നു. സ്കൂൾ ചെയർപേഴ്സൻ കുമാരി നൗഫിയ വായനദിന പ്രതിജ്ഞ ചൊല്ലി. സ്കൂൾ ലൈബ്രറിയിൽ പ്രത്യേകം സജ്ജമാക്കിയ പുസ്തക പ്രദർശനവും നടന്നു. വായനദിന പ്രത്യേക പരിപാടികൾ.ക്വിസ്, ഭാവത്മകവായന, കാവ്യാലാപനം, ദൃശ്യാവിഷ്കാരം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ,കയ്യെഴുത്തു മത്സരം,വിവിധ രചന മത്സരങ്ങൾ.
അന്താരാഷ്ട്ര യോഗ ദിനം(21/06/2025)
അന്താരാഷ്ട്ര യോഗ ദിനാചരണം മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂൺ 21 ന് രാവിലെ സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും യോഗദിനത്തിന്റെ പ്രാധാന്യവും, യോഗ അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങളെപ്പറ്റിയും ഹെഡ്മിസ്ട്രേസ്സ് ഷീജ ബീഗം അവർകൾ സംസാരിച്ചു . തുടർന്ന് പരിശീലനം ലഭിച്ച കുട്ടികൾ വിവിധ യോഗ അഭ്യാസങ്ങൾ അവതരിപ്പിച്ചു.കൂടാതെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് യോഗ ഡെമോൺസ്ട്രേഷനും നടന്നു. പ്രസ്തുത പ്രോഗ്രാമിന് കായികാധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രവേശന പരീക്ഷ (25/06/2025)
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രവേശന പരീക്ഷ 2025 ജൂൺ 25 ന് നടന്നു .എട്ടാം ക്ലാസിലെ 49 കുട്ടികൾ പരീക്ഷ എഴുതി .കൈറ്റ് മെന്റർമാരായ ദീപു രവീന്ദ്രൻ ,ശ്രീരാജ് എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി .ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പരീക്ഷ ഡോക്യുമെന്റേഷൻ നടത്തി .
ലോക ലഹരി വിരുദ്ധദിനം (26/06/ 2025)
2025 ജൂൺ 26ന് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ 9: 30ന് ഈശ്വര പ്രാർത്ഥനയോടെ സ്കൂൾ അസംബ്ലി ആരംഭിച്ചു.പ്രിൻസിപ്പൽ ശ്രീ സുധീരൻ KJ അവർകൾ ലോക ലഹരി വിരുദ്ധ ദിനാചരണം ഉൽഘാടനം ചെയ്തു.H M ഷീജ ബീഗം ടീച്ചർ അധ്യക്ഷത വഹിച്ചു.തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂൾ ലീഡർ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റു ചൊല്ലുകയും ചെയ്തു.ശേഷം ലഹരി വിമുക്തി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒരു സ്കിറ്റ് ,കുട്ടികളിലെ കായിക ക്ഷമത വർദ്ധിപ്പിക്കാനായി സൂംബ ഡാൻസ് എന്നിവയും സംഘടിപ്പിക്കുകയും ചെയ്തു.
സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ (11/7/ 2025)
കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ തിരുവനന്തപുരം ഔട്ട്റീച് പരിപാടിയുടെ ഭാഗമായി 11.07.25 ന് GGHSS മിതിർമല വച്ച് ഫിനാൻഷ്യൽ ലിട്രസിയുടെ ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടിയുടെ സ്വാഗതം ശ്രീമതി .ഷീജ ബീഗം ( HM) പറഞ്ഞു. ഉദ്ഘാടന പ്രസംഗം ശ്രീ. സുധീരൻ K J (Principal ) നിർവഹിച്ചു. തുടർന്ന് ശ്രീ. അനൂപ് ജെപി RBI (FCC), ശ്രീ. നിസാമുദ്ദീൻ RBI (FCC) സാമ്പത്തിക ഭദ്രതയെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. പ്ലാനിങ് ബഡ്ജറ്റിങ്, സിബിൽ സ്കോർ, സമ്പാദ്യ ശീലം എങ്ങനെ വളർത്താം എന്നും, എന്തൊക്കെയാണ് വേണ്ട ചെലവുകൾ എന്നും വേണ്ടാത്ത ചിലവുകളും എന്നും തരംതിരിച്ച് പ്രോപ്പർ ബഡ്ജറ്റിലൂടെ സമ്പാദ്യശീലം വളർത്തുന്നതിനെക്കുറിച്ചും സംസാരിച്ചു.ഓൺലൈൻ തട്ടിപ്പുകൾ,കുറിച്ചും പറഞ്ഞു. ശ്രീ ശ്രീകാന്ത് ആർ ( സ്പെഷ്യലിസ്റ്റ് ഫിനാൻഷ്യൽ ലിട്രസി) മിഷൻ ശക്തി സ്കീം കുറിച്ചും, ആശംസകൾ അർപ്പിച്ചു .112 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.ശ്രീമതി. ആര്യ വിനയൻ (സ്കൂൾ കൗൺസിലർ ) നന്ദി അർപ്പിച്ചു.
ക്ലാസ് പി റ്റി എ (ജൂലൈ ) (15/7/ 2025)
2025 26 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി റ്റി എ 15-7-2025 ബുധനാഴ്ച നടന്നു .5 മുതൽ 10 വരെ ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾ പങ്കെടുത്തു .പി ടീ എ പ്രസിഡന്റ് ശ്രീ ജയകുമാർ , എസ് എം സി ചെയർമാൻ ശ്രീ രാജേഷ് ,ഹെഡമിസ്ത്രസ് ഷീജ ബീഗം ടീച്ചർ , സീനിയർ അസിസ്റ്റന്റ് അനിത ടീച്ചർ സ്റ്റാഫ് സെക്രട്ടറി ലാലികുമാരി ടീച്ചർ തുടങ്ങിയവർ രക്ഷിതാക്കളെ അഭിസമ്പൊധന ചെയ്തു .പാഠ്യ പാഠ്യേതര പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ അദ്ധ്യാപകരുമായി പങ്കുവച്ചു .
വാങ്മയം ഭാഷാപ്രതിഭ പരീക്ഷ (17/7/ 2025)
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഭാഷാ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി യുപി,എച്ച്എസ്, എച്ച്എസ്എസ് വിഭാഗം കുട്ടികൾക്കായി 17/07/ 2025 ന് സ്കൂൾതലമത്സരം നടത്തി. മലയാള ഭാഷാ അഭിരുചിയും പ്രയോഗശേഷിയും പദസമ്പത്തും വളർത്തുന്നതിന് ഉപകരിക്കുന്ന ഈ മത്സരം കുട്ടികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
ആരാധ്യ എസ് എസ്, സനപ്രവീൺ എന്നിവർ യുപി വിഭാഗത്തിൽ നിന്നും ആഷിമാ ഷൈൻ, ശ്രേയ പി എൻ എന്നിവർ എച്ച് എസ് വിഭാഗത്തിൽനിന്നും അഷ്ടമി നായർ ഡി എസ്,നൗഫിയ എം ആർ എന്നിവർ എച്ച്എസ്എസ് വിഭാഗത്തിൽ നിന്നും താലൂക്ക് തല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി.
ചാന്ദ്രദിനം (21/7/ 2025)
ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .മനുഷ്യനെ ചാന്ദ്രനിൽ എത്തിച്ച അപ്പോളോ ദൗത്യത്തിന്റെ 1 മുതൽ 11 വരെയുള്ള ദീർഘമായ ചരിത്രം 9 C ക്ലാസ്സിലെ കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു .തുടർന്ന് ചാന്ദ്രദിന ക്വിസും നടത്തി. കുട്ടികൾക്ക് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
അഖില കേരള വായന മത്സരം (21/ 7 /25)
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അഖില കേരള വായന മത്സരം (21/ 7 /25) 2PMന് നടന്നു. പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി. മാളവിക സുധീരൻ എൽ (8B) ഗൗരി ഡി ആർ (8B) വിസ്മയ ഷൈജു(9A) എന്നിവർ താലൂക്ക് തല മത്സരത്തിന് യോഗ്യത നേടി.
സ്കൂൾ ശാസ്ത്രമേള(25/7/2025)
ശാസ്ത്രമേളയിൽ വളരെ മികച്ച രീതിയിൽ തന്നെ കുട്ടികൾ ആശയങ്ങൾ അവതരിപ്പിക്കുകയുണ്ടായി. വിവിധ സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ, എക്സ്പിരിമെന്റുകൾ എന്നിവ മത്സരബുദ്ധിയോടെ കൂടി തന്നെ കുട്ടികൾ അവതരിപ്പിച്ചു. സയൻസ് അധ്യാപകരായ ശ്രീരാജ് ,ദീപു ,ജാസ്മിൻ എന്നിവർ മത്സരം വിലയിരുത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾക്കായി പ്രദർശനവും നടത്തുകയുണ്ടായി.
സാമൂഹ്യശാസ്ത്ര മേള ((25/7/2025)
2025 - 2026 അക്കാദമിക വർഷത്തെ സ്കൂൾ തല സാമൂഹ്യശാസ്ത്ര മേള ജൂലൈ 25 ന് നടന്നു. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളിൽ പങ്കാളിത്തം ഉണ്ടായി. വ്യത്യസ്ത പ്രമേയങ്ങളും ആശയങ്ങളും നിറഞ്ഞ മോഡലുകൾ മേളയെ സജീവമാക്കി. സ്റ്റിൽ മോഡലിൽ റിഷിക മാർഷൽ, നിഷിക മാർഷൽ എന്നിവരും വർക്കിംഗ് മോഡലിൽ ആഷിമ ഷൈൻ എൻ, ഐശ്വര്യ രാജ് എൽ എന്നിവരും ഒന്നാം സ്ഥാനം നേടി.
സ്കൂൾ ഗണിത ശാസ്ത്രമേള(25/7/2025)
സ്കൂൾ തല ഗണിത ശാസ്ത്രമേള വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. Geometric chart, Number chart, Game, Puzzile, Pure Construction, workking model, Other chart, Single Project, Group Project തുടങ്ങിയ പ്രോഗ്രാമിൽ നിറഞ്ഞ സാന്നിധ്യം ആയിരുന്നു. വാശിയേറിയ മത്സരത്തിൽ മൂല്യനിർണയം നടത്തിയത് ബഹുമാനപ്പെട്ട പ്രധാന അധ്യാപിക ഷീജ ബീഗം ടീച്ചർ, ഗണിത സീനിയർ അധ്യാപിക സാബിറ ബീവി ടീച്ചർ, ഗണിത കൺവീനർ ദീപ ടീച്ചർ എന്നിവരായിരുന്നു.
സ്വദേശ് ക്വിസ് (30/07/2025)
ജൂലൈ 30ന് സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വദേശ് ക്വിസ് സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര ചരിത്രം, ആധുനിക ഇന്ത്യ, പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നു. സോഷ്യൽ സയൻസ് അധ്യാപകരായ സൂരജ്, അഭിലാഷ് എന്നിവർ ചേർന്നാണ് ക്വിസ് നയിച്ചത് .സാധിക വി എസ് (9A) ഒന്നാം സ്ഥാനവും വിസ്‌മയ ഷൈജു(9A) രണ്ടാം സ്ഥാനവും കരസ്ഥമാക്കി സബ്ജില്ലാതല മത്സരത്തിന് യോഗ്യത നേടി.
പ്രേംചന്ദ് ദിനം(31/07/2025)
ജി ജി എച്ച് എസ് എസ് മിതൃമ്മല സ്കൂളിൽ വച്ച് ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിന അനുസ്മരണവും ഹിന്ദി വാരാഘോഷവും സമുചിതമായി നടത്തി,. പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് രാവിലെ 9:30am സ്പെഷ്യൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു.9C യിലെ അതുല്യ എസ് നായർ, ശിവഗംഗ, എന്നിവർ പ്രേംചന്ദ് അനുസ്മരണം നടത്തി. അസംബ്ലിയിൽ യുപി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി, കുട്ടികളുടെ ആഭിമുഖ്യത്തിൽ ഹിന്ദി പ്രാർത്ഥന ഗീതം, പ്രതിജ്ഞ, പത്രവാർത്ത, പ്രേംചന്ദ് ഗീതം, ഇന്നത്തെ ചിന്താവിഷയം, പ്രേംചന്ദിന്റെ വചനങ്ങൾ, പ്രേംചന്ദ് ജീവിതവുമായി ആസ്പദമാക്കിയുള്ള പ്രസംഗം എന്നിവ വളരെ ഗംഭീരമായി നടത്തുകയുണ്ടായി,. അസംബ്ലിയിൽ അധ്യക്ഷ പ്രസംഗം ബഹുമാനപ്പെട്ട ശ്രീമതി ഷീജ ടീച്ചറും(HM) പ്രിൻസിപ്പൽ ആയ സുധിരൻ സാറും നിർവഹിച്ചു. കൂടാതെ ഹിന്ദി ഭാഷയിൽ കുട്ടികളുടെ നൈസർഗിക കഴിവുകളിൽ അഭിരുചി വളർത്താൻ വേണ്ടി പ്രേംചന്ദ് ദിന പോസ്റ്റർ രചന, കയ്യെഴുത്തു മാസിക. ചുവർ പത്രിക,പ്ലാകാർഡ്, ചാർട്ടിന്റെ പ്രദർശനം എന്നിവ നടത്തുകയുണ്ടായി.പ്രേംചന്ദ് ദിന പരിപാടികൾ ആസൂത്രണം ചെയ്തത് ഹിന്ദി അധ്യാപകരായ രാജീവ് ,ശ്രീധന്യ ,റിമി എന്നിവർ ചേർന്നായിരുന്നു.
ചങ്ങാതിക്കൊരു തൈ 2025(04/08/2025 )
ലോക സൗഹൃദ ദിനത്തിന്റെ ഭാഗമായി സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും നേത്യത്വത്തിൽ കൂട്ടുകാർ വൃക്ഷത്തൈകൾ കൈമാറുന്ന "ചങ്ങാതിക്കൊരു തൈ "എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താനും ,നെറ്റ് സീറോ കാർബൺ കേരളം ,പരിസ്ഥിതി പുനഃ സ്ഥാപനം എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയുമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് .
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ(01/08/2025 )
കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് ജില്ലാ വനിത ശിശു വികസന ഓഫീസ് ഡിസ്ട്രിക്ട് സങ്കൽപ് തിരുവനന്തപുരം നാഷണൽ എംപ്ലോയ്മെന്റ് സർവീസസ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കിളിമാനൂർ സംയുക്തമായി 01.08.2025 ന് ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് മിതിർമല വെച്ച് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശ്രീമതി ആര്യ വിനയന്റെയും ( സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ), ശ്രീ ശ്രീകാന്ത് ആർ ( SFL ഡിസ്ട്രിക്ട് സങ്കൽപ് ) നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിൽ സ്വാഗതം ശ്രീമതി ഷീജ ബീഗം( ഹെഡ്മിസ്ട്രസ് ) സ്വാഗതം പറഞ്ഞു. അധ്യക്ഷ പ്രസംഗം ശ്രീ സുധീരൻ കെ ജെ ( പ്രിൻസിപ്പൽ ) നിർവഹിച്ചു. ശ്രീമതി ലാലി ( സ്റ്റാഫ് സെക്രട്ടറി ) പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ശ്രീ ശ്രീകാന്ത് ആർ ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോഴ്സിനെ കുറിച്ചും, മറ്റു കോഴ്സുകളെ കുറിച്ചും സംസാരിച്ചു. ശ്രീ. ഫ്രാൻസിസ് ഹിലാരി ( എംപ്ലോയ്മെന്റ് ഓഫീസർ കിളിമാനൂർ) ശ്രീമതി ലിനി. (OA), വിജയകുമാരി (OA), ശ്രീ. എബി ബി നായർ ( ക്ലർക്ക് ) എന്നിവർ നല്ല രീതിയിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തി. ശ്രീ ആര്യ വിനയൻ നന്ദി പറഞ്ഞ പരിപാടിയിൽ 54 വിദ്യാർത്ഥിനികൾ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് 2026-28 ബാച്ച് പ്രിലിമിനറി ക്യാമ്പ്(24/09/2025)
2025-2028 ബാച്ചിന്റെ പ്രിലിമിനറീ ക്യാമ്പ് 24/09/2025 ബുധൻ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡ്മിസ്ട്രെസ്സ് ഷീജ ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനെർ അഭിലാഷ് സർ ക്യാമ്പ് നയിച്ചു .തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളിൽ 28 പേർ കാമ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ സവിശേഷതകൾ ,പ്രാധാന്യം , ക്ലബ് അംഗങ്ങളുടെ ചുമതലകൾ എന്നിവ വിശദീകരിച്ചു .തുടർന്നു പ്രോഗ്രാമിങ്ങ് , ആനിമേഷൻ , റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കൾ പങ്കെടുത്ത പ്രത്യേക ക്ലാസ്സ് പി റ്റി എ യുഗവും നടന്നു.
സ്കൂൾ കലോത്സവം- ചിലമ്പൊലി 2025(18/09/2025 )
മിതൃമ്മല ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം ചിലമ്പൊലി 2025 എന്ന പേരിൽ സെപ്റ്റംബർ 18,19 തീയതികളിൽ നടത്തുകയുണ്ടായി,. സെപ്റ്റംബർ പതിനെട്ടാം തീയതി രാവിലെ 9 :30 ന് വേദി ഒന്നായ സ്കൂൾ ഓഡിറ്റോറിയത്തിൽ ഈശ്വരാ പ്രാർത്ഥനയോടുകൂടി കലോത്സവത്തിന് തിരി തെളിഞ്ഞു. ഒന്നാം വേദിയായ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 9:30 മണിയോടുകൂടി അഡ്വ: കല്ലറ ബാലചന്ദ്രൻ നായർ ( വാർഡ് മെമ്പർ )ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷ പ്രസംഗം ശ്രീ ജയകുമാർ (PTA പ്രസിഡന്റ് ) നടത്തുകയുണ്ടായി.സ്വാഗത പ്രസംഗത്തിനായി ജി. സുധീരൻ( പ്രിൻസിപ്പാൾ ) നിർവഹിച്ചു. തെങ്ങുംകോട് രാജേഷ്(SMC ചെയർമാൻ ), ശ്രീമതി ഷീജ ബീഗം ( ഹെഡ്മിസ്ട്രസ് ), ശ്രീമതി ലാലി ( സ്റ്റാഫ് സെക്രട്ടറി ) ആശംസ പ്രസംഗം നിർവഹിച്ചു. കലോത്സവത്തിന്റെ നന്ദി പ്രോഗ്രാം കൺവീനർ രാജീവ് സാർ രേഖപ്പെടുത്തി. വേദി ഒന്നിൽ തായമ്പക മത്സരത്തോടുകൂടി കലോത്സവ പരിപാടികൾക്ക് കൊടി കയറി. കൂടെ, സംഘഗാനം,മോണോ ആക്ട് ദേശഭക്തിഗാനം, നാടൻപാട്ട്,വഞ്ചിപ്പാട്ട്, പണിയ നൃത്തം തിരുവാതിര,ഒപ്പന എന്നീ ഇനങ്ങളിലായി Up, hs, hss വിഭാഗത്തിലെ കുട്ടികൾ മാറ്റ് ഉരച്ചു. വേദി രണ്ട് മൾട്ടിമീഡിയ റൂമിൽ മലയാളം ഇംഗ്ലീഷ്,കന്നട,ഹിന്ദി തമിഴ്,അറബി പദ്യം ചൊല്ലൽ, കഥാപ്രസംഗം, അക്ഷര ശ്ലോകം ലളിതഗാനം,മാപ്പിളപ്പാട്ട് മത്സരങ്ങൾ നടത്തുകയുണ്ടായി. രണ്ടാം ദിനത്തിൽ വേദി ഒന്നിൽ ( സ്കൂൾ ഓഡിറ്റോറിയം ) നൃത്ത മത്സരങ്ങൾ നടത്തുകയുണ്ടായി. കലോത്സവത്തിന്റെ അവസാന ദിനമായ രണ്ടാം ദിവസം(19/9/2025)4:30pmന് സമാപന സമ്മേളനത്തോടുകൂടി ഈ വർഷത്തെ കലോത്സവം കൊടിയിറങ്ങി.
പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം(03/11/2025 )
സ്കൂളിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം .ബഹു വാർഡ് മെമ്പർ അഡ്വ.കല്ലറ ബാലചന്ദ്രൻ അദ്ധ്യക്ഷ്നായ യോഗത്തിൽ ബഹു .ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ബിൻഷ ബി ഷറഫ് നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ സുധീരൻ സർ സ്വാഗതം പറഞ്ഞു .സ്കൂൾ പി റ്റി എ ,എസ് എം സി , എം പി റ്റി എ ഭാരവാഹികൾ ആശംസകൾ നേർന്നു .ഒപ്പം കഴിഞ്ഞ SSLC , ഹയർസെകന്ററി പരീക്ഷകളിൽ ഉന്നത വജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ജില്ലാ പഞ്ചായത്തിന്റെ മൊമെന്റൊ വിതരണവും നടന്നു