ഉള്ളടക്കത്തിലേക്ക് പോവുക

ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായി ആഘോഷിച്ചു. പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ സലീം താഴെ കോറോത്ത് പരിപാടി ഉദ്ഘാടന് ചെയ്തു.ഒന്നാം വാർഡ് മെമ്പർ ശ്രീമതി സബിത മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് ശ്രീ മോഹനൻ അധ്യക്ഷം വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബീന സ്വാഗതം നേർന്ന് സംസാരിച്ചു.പ്രമുഖവ്യക്തികൾ പരിപാടിക്ക് ആശംസകൾ നേർന്നു നവാഗതരായ കുട്ടികൾക്ക് കുട,ബാഗ്,പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.


പരിസ്ഥിതിദിനാഘോഷം

ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വാർഡ് മെമ്പർ ശ്രീമതി സബിത വി സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മുഴുവൻ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂടാതെ കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ്,പരിസ്ഥിതിദിന കവിത,കഥ,റാലി എന്നിവയും സംഘടിപ്പിച്ചു.


വിദ്യാരംഗം കസാസാഹിത്യവേദിയുടേയും ക്ലബ്ബുകളുടേയും ഉദ്ഘാടനം