ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ/പ്രവർത്തനങ്ങൾ/2025-26/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

                     ഞാറക്കൽ ലിറ്റൽ ഫ്ലവർ ഹൈസ്കൂളിന്റെ പ്രവേശനോത്സവം പി .ടി .എ പ്രസിഡന്റ് ശ്രീ ദീപേഷിന്റെ അധ്യക്ഷതയിൽ ബഹു. മാനേജർ സി. സാലിറോസ് ഉദ്ഘാടനം ചെയ്തു .അധ്യക്ഷപ്രസംഗവും ഉദ്ഘാടനപ്രസംഗവും കുട്ടികൾക്ക് ഊർജ്ജം പകരുന്നതായിരുന്നു . ബഹുമാനപ്പെട്ട പ്രധാനധ്യാപിക സി .ജിനി ജോൺ ,പഞ്ചായത്ത്പ്രസിഡന്റ് ശ്രീമതി മിനി രാജു,വാർഡ് മെമ്പർ ശ്രീ ചെറിയാൻ വാളൂരാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . കളഭം ചാർത്തി നവാഗതരെ സ്വീകരിച്ചു . പ്രവേശനോത്സവഗാനം കേൾപ്പിച്ചു . ലഹരിക്കെതിരെയുള്ള സന്ദേശവും കുട്ടികൾക്ക് ഞങ്ങൾ സംരക്ഷകരാണെന്നുമുള്ള ഉറപ്പും നൽകികൊണ്ട് എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീ രതീഷ് സർ സംസാരിച്ചു . തുടർന്ന് മൂഖ്യ അതിഥിയായി ക്ഷണിക്കപ്പെട്ട ബഹുമാനപ്പെട്ട സിസ്റ്റർ സോജമരിയ കരി യർ ഗൈഡൻസ് ക്ലാസ്സ് നൽകി . ചടങ്ങിന് ശ്രീമതി റെനി ടീച്ചർ നന്ദി അർപ്പിച്ചു . 12 മണിയോടെ പ്രവേശനോത്സവ ചടങ്ങുകൾ സമാപിച്ചു .