ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


ആമുഖം

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. .സ്കൂളിലെ ഈ വർഷത്തെ പാഠ്യപാഠ്യേതര മേഖലകളിലെ  പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം.....

ജ‍ൂൺ 2.സ്കൂൾ പ്രവേശനോത്സവം-2025

സ്കൂൾ പ്രവേശനോത്സവം .

ഈവർഷത്തെ പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .രാവിലെ 9 മണിയോടെ പുതുതായി പ്രവേശനം നേടിയ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്തു . പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടേനാൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും സ്വീകരണ പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് അസംബ്ലി ചേർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും എട്ടാം ക്ലാസിലെ ചാർജുള്ള അധ്യാപകർ പുതിയ വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് വിളിച്ചുകൊണ്ടു പോവുകയും ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് വിദ്യാർഥികൾക്ക് മികച്ചൊരു അധ്യയന വർഷം ആശംസിച്ചു.

ബാൻഡ് മേളത്തിന്റെ അകമ്പടി

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് പിടിഎയും അധ്യാപകരും ബാൻഡ് മേളം തയ്യാറാക്കിയിരുന്നു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുള്ള സ്വീകരണം പുതിയ വിദ്യാർത്ഥികൾക്ക് വലിയ ആവേശമായി.

പിടിഎ യുടെനേതൃത്വം.

വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് പി ടി എ യുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത് .വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് ബാൻഡ് മേളം തയ്യാറാക്കുകയും ,പ്രത്യേക കമാനങ്ങളും തയ്യാറാക്കിയിരുന്നു .വിദ്യാർത്ഥികൾക്ക് നൽകാൻ പൂക്കളും മിഠായികളും തയ്യാറാക്കി വച്ചു.

പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click

സ്കൂൾപ്രവേശനത്തിന് ലഹരി വിമുക്ത പ്രതിജ്ഞിയെടുത്ത് വിദ്യാർത്ഥികൾ .

ജൂൺ 2 സ്കൂൾ പ്രവേശനത്തോടൊപ്പംപ്രധാന അധ്യാപകന്റെയും രക്ഷിതാവിന്റെയും മുൻപിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് എട്ടാം ക്ലാസ്സ വിദ്യാർത്ഥികൾ . വിദ്യാർത്ഥികൾ പ്രതിജ്ഞ ഉറക്കെ വായിച്ച് അതിൽ ഒപ്പിട്ട് ഹെഡ്മാസ്റ്റർക്ക് നൽകണം.

വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ മനോഭാവം ഉറപ്പിക്കുക,ലഹരി വിമുക്ത നവകേരളം പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതർ വേറിട്ടൊരു പദ്ധതി അസംപ്ഷൻ ഹൈസ്കൂളിൽ ഈ വർഷം നടപ്പിലാക്കുന്നത്.ഇത് അസംപ്ഷൻ ഹൈസ്കൂളിന്റെ ഒരു പ്രത്യേക പദ്ധതിയായി തുടരുകയും കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യും.

സ്കൂൾ പിടിഎയും മാനേജ്മെൻറ് പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിനു തോമസ് പ്രത്യേകപ്രത്യേക ശ്രദ്ധ നൽകി ആവശ്യകരിച്ച് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയുടെ കോഡിനേറ്റർ ശ്രീ ഷാജു MS ആണ് .

ജ‍ൂൺ 2."എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു" പദ്ധതി .

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടപ്പിലാക്കുന്ന പ്രത്യേക പരിപാടിയാണ് "എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു".എല്ലാവരുംഎഴുതുന്നു എല്ലാവരും വായിക്കുന്നു പരിപാടിയുടെ ഉദ്ഘാടനംബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ തോമസ് മണക്കുന്നേൽ ലോഗോ പ്രകാശനം ചെയ്തു് നിർവഹിച്ചു. ലോഗോ എല്ലാവരും കാണുന്ന വിധത്തിൽ സ്കൂളിൽ, വർഷം മുഴുവൻ പ്രദർശിപ്പിക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ്,പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൽ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബിന്ദു തുടങ്ങിയവർ സംസാരിച്ചു.ജൂൺ 2 സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച ചടങ്ങിലാ യിരുന്നു പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.സ്കൂളിലെ മുഴുവൻ വിദ്യാർഥികളും എഴുതാനും വായിക്കാനും ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒപ്പം വിദ്യാർഥികളെ കൂടുതൽ വായനയിലേക്ക് നയിക്കുന്നതിനുള്ള പ്രത്യേക കർമ്മ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കും.പദ്ധതിയുടെ മേൽനോട്ടത്തിനായി മലയാളം ക്ലബ് അധ്യാപകരുടെ സഹകരണമുണ്ടാവും .

സൂര്യസൂര്യനന്ദനെ ആദരിച്ചു.

ദേശീയ അന്തർദേശീയ തലങ്ങളിൽ കൊമ്പറ്റീഷനിൽ രാജ്യത്തിനുവേണ്ടി മെഗാർന്ന പ്രവർത്തനം കാഴ്ചവച്ച സൂര്യൻ നന്ദനെ അഭിനന്ദിച്ചു.സ്കൂളിൽ വെച്ച് നടന്ന പ്രത്യേക അസംബ്ലി സൂര്യനന്ദനെ ഷാൾ അണിയിച്ച് ആദരിച്ചു.

ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ.ഷാജി.സി.സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.

.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി........

എസ്എസ്എസ്എൽസി പരീക്ഷയിൽ ഈവർഷവും (2024-25)മികച്ച വിജയം

100 ശതമാനം വിജയം ,ബത്തേരി മുനിസിപ്പാലിറ്റിയിൽ മുൻപിൽ

290 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന 2024 -25 എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാനായി. പങ്കെടുത്ത 290 വിദ്യാർഥികളും പരീക്ഷയിൽ വിജയിക്കുകയും 71 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 11 വിദ്യാർഥികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .12വിദ്യാർഥികൾക്ക് 8വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു .കഴിഞ്ഞവർഷം 77 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നത് .എന്നാൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമായ വിദ്യാർഥികളുടെ എണ്ണം ഈ വർഷം അൽപം ണ് .വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ച സ്കൂളുകളുടെ നിരയിൽ രണ്ടാം സ്ഥാനമാണ് അസംപ്ഷൻ ഹൈസ്കൂളിന്.

വയനാട് ജില്ല മുൻപിൽ

ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് വന്നപ്പോൾ സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് മികവാർന്ന വിജയം കരസ്ഥമാക്കുവാൻ കഴിഞ്ഞു.സംസ്ഥാനതലത്തിൽ വയനാട് ജില്ലയ്ക്ക് ആറാം സ്ഥാനം ലഭിച്ചു.11640 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരുന്ന 2024 -25 എസ്എസ്എൽസി പരീക്ഷയിൽ - 11592 ,99.59 വിജയം.വയനാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ശ്രീ ശരചന്ദ്ര സാറിൻറെ മേൽനോട്ടത്തിൽ പ്രത്യേകമായ മോണിറ്ററിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.അദ്ദേഹം സ്കൂളുകൾ സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.വയനാട് ജില്ല മുന്നിലേക്ക് എത്തിക്കുക എന്ന് ലക്ഷ്യത്തോടുകൂടി വിവിധ പദ്ധതികൾ അദ്ദേഹം ആസൂത്രണം ചെയ്തു നടപ്പിലാക്കി.വിദ്യാർത്ഥികളെ ദത്തെടുക്കുക,പ്രത്യേകമായ ക്യാമ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തി റിസൽട്ട് മികച്ചതാക്കുക,തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തിന്റെ പ്രത്യേകമായി ഇടപെടൽ ജില്ലയിൽ എസ്എസ്എൽസി റിസൾട്ട് മികച്ചതാവുന്നതിന് അവസരം ഒരുങ്ങി '

വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.

വളരെ കഠിനമായ പരിശ്രമത്തിലൂടെയാണെങ്കിലും വിദ്യാർത്ഥികളെ മുൻനിരയിൽ എത്തിക്കുവാൻ അധ്യാപകർക്ക് കഴിഞ്ഞതായി പിടിഎ പ്രസിഡണ്ട് പറഞ്ഞു.ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ ഒരുക്കിയ അധ്യാപകരെയും പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. പഠന സമയ ക്രമീകരണം, വ്വിദ്യാർത്ഥികൾക്ക് വീടുകളിൽ ഇരുന്ന് പഠിക്കുന്നതിന് ആവശ്യമായ പ്രത്യേകമായ മാർഗ്ഗനിർദ്ദേശങ്ങൾ അധ്യാപകർ നൽകിയിരുന്നു. പ്രത്യേകമായ ടൈംടേബിൾ ഓരോ വിഷയങ്ങൾക്കും അനുവദിച്ച് സമയ ക്രമീകരണം ചെയ്തു. രക്ഷിതാക്കൾക്കും ഇതിന് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ നൽകി.

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസുകൾ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലം മികച്ചതാക്കുന്നതിൽ മോട്ടിവേഷൻ ക്ലാസുകൾ ഏറെ പ്രയോജനകരമായി. കൃത്യമായ പഠനത്തിന് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും മറ്റും മോട്ടിവേഷൻ ക്ലാസുകളിൽ നിന്നും വിദ്യാർഥികൾക്ക് ലഭിച്ചു .വീടുകളിൽ നിന്ന് പഠിക്കുമ്പോൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന നിർദ്ദേശങ്ങൾ ലഭിച്ചു .മനസ്സിനെ കോൺസെൻട്രേഷൻ ചെയ്യുന്നതിനും പഠനത്തിൽ ശ്രദ്ധിക്കുന്നതിനും കുട്ടികൾക്കതു സഹായകരമായി '

.വിദ്യാർത്ഥികളെ ദത്തെടുക്കൽ

ഈ വർഷവും സ്റ്റഡി സമയങ്ങളിൽ വിദ്യാർത്ഥികളുടെ മേൽ അധ്യാപകരുടെ പ്രത്യേകമായ മേൽനോട്ടം ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകമായി അധ്യാപകർക്ക് ചുമതക്കൾ നൽകുകയും വിദ്യാർത്ഥികളെ വ്യക്തിപരമായി വിളിച്ച് പഠന നിലവാരം അന്വേഷിക്കുകയും ചെയ്തിരുന്നു.

അധ്യാപക രക്ഷാകൃത്ത് രക്ഷാകർതൃ കൂട്ടായ്മയുടെ വിജയം.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മികവുറ്റതാക്കുന്നതിൽ രക്ഷിതാക്കളുടെ പ്രത്യേകമായ ഇടപെടൽ ഉണ്ടായിരുന്നു. അവർ അധ്യാപകരുമായും ക്ലാസ് ടീച്ചേഴ്സുമായും നിരന്തരം ബന്ധം പുലർത്തിയിരുന്നു .വിദ്യാർത്ഥികൾക്ക് നൽകുന്ന നിർദ്ദേശങ്ങൾ വീടുകളിൽ പാലിക്കുന്നതിന് അവർ ശ്രദ്ധ ചെലുത്തി.

അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ലയിൽ ഒന്നാമത്.

ഈ വർഷവും ബത്തേരി സബ് ജില്ലയിൽ അസംപ്ഷൻ ഹൈസ്കൂൾ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുന്ന വിദ്യാലയമായി. 'ഈ വർഷം 71 വിദ്യാർഥികൾക്കാണ് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസുകൾ ലഭിച്ചത്.