ഉള്ളടക്കത്തിലേക്ക് പോവുക

വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അറിവിൻ്റെ പൂമുറ്റത്ത്
അറിവ് തേടി

2025-26 വർഷത്തെ പ്രവേശനോത്സവം ഭംഗിയായ് ആസുത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. കവിയായ വിനോദ് വെള്ളായണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. അറിവിൻ്റെ പൂമുറ്റത്ത് പുതുതായ് പ്രവേശിച്ച വിദ്യാർഥികളെയും മാതാപിതാക്കളെയും പ്രധാന അധ്യാപികയായ ശ്രീമതി ആശ ടീച്ചർ സ്വാഗതം ചെയ്തു. എസ് എസ് എൽ സി 2024-25 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും യു എസ് എസ് , എൻ എം എം എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിനികൾക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.