ഉള്ളടക്കത്തിലേക്ക് പോവുക

അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിൽ 2025 -26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് സിമി സിറിയക് അധ്യക്ഷത വഹിച്ച യോഗo സ്കൂൾ മാനേജർ ശ്രീ എം ആർ ശശി നിലവിളക്ക് കൊളുത്തിഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രീതി എച്ച്. പിള്ള  സ്വാഗതം ആശംസിച്ചു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ഓഫീസർ ശ്രീ മണികണ്ഠൻ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി  പ്രത്യേകം ക്ലാസ് എടുത്തു. ലഹരിയുടെ വിവിധ വശങ്ങളെക്കുറിച്ചും അത് എങ്ങനെയാണ് സമൂഹത്തെ നശിപ്പിക്കുന്നത് എന്നും അതിന്റെ ദൂഷ്യവശങ്ങളാണ് പ്രധാനമായും ക്ലാസിൽ കൈകാര്യം ചെയ്തത്. ഭീമ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തിരുവല്ല ബ്രാഞ്ചിലെ ഗിരീഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള  നൃത്തം അരങ്ങേറി. ഒന്നാം ക്ലാസിലേക്ക് ഈ വർഷം എത്തിച്ചേർന്ന എല്ലാ വിദ്യാർഥി വിദ്യാർഥിനികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഓരോ കുട്ടികളെയും വേദിയിലേക്ക് ക്ഷണിച്ച് അവരെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. എല്ലാ കുട്ടികൾക്കും മധുരo വിതരണം ചെയ്തു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി പരിസരo മനോഹരമായ രീതിയിൽ അണിയിച്ച് ഒരുക്കിയിരുന്നു. കൊടി തോരണങ്ങൾ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കൃത്യം 10 മണിക്ക് തന്നെ കുട്ടികൾ എല്ലാവരും എത്തിച്ചേർന്നു. പുതിയൊരു വർഷത്തിന്റെ ആഹ്ലാദവും ആവേശവും എല്ലാ കുട്ടികളിലും കാണാൻ ഉണ്ടായിരുന്നു

https://m.facebook.com/story.php?story_fbid=pfbid025yEUcijB8JHNi5VgSoqrLNS7hgXCLPs3E9qGbtgHv5aB4ayM32zoeBehhpzxA1Gkl&id=100077454146941&mibextid=ZbWKwL

ലോക പരിസ്ഥിതി ദിനാചരണം

അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5, വ്യാഴാഴ്ച നടക്കുകയുണ്ടായി. അന്നേ ദിവസം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പ്രീതി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ അസംബ്ളി കൂടുകയും, പരിസ്ഥിതി ദിനാചരണത്തിൻ്റേയും  പരിസ്ഥിതി സംരക്ഷണത്തിൻ്റേയും ആവശ്യകതയെ കുറിച്ച്  പ്രീതി ടീച്ചർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു അതിനുശേഷം പരിസ്ഥിതി ദിനപ്രതിജ്ഞ 7 -)ം ക്ലാസ്സിലെ ഗൗതമി.ആർ പറയുകയും എല്ലാ അധ്യാപകരും, കുട്ടികളും അത് ഏറ്റുപറയുകയും ചെയ്തു. "ചങ്ങാതിക്ക് ഒരു മരം" എന്ന പദ്ധതി നടപ്പിലാക്കി. കുട്ടികൾ കൊണ്ടുവന്ന ചെടികൾ അവരുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് കൈ മാറി കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു.

https://www.facebook.com/share/v/1PnMzbW8Lx/