ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോൽസവം 2025

മധ്യവേനലവധി കഴിഞ്ഞ് 2024-25 വർഷത്തെ പ്രവേശനോത്സവം 2025 ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. മുത്തുക്കുടകളും വർണ്ണക്കൊടികളും കൊണ്ട് അലങ്കരിച്ച സ്കൂളിൽ ചെണ്ടമേളങ്ങളോടെ കുട്ടികളെ സന്തോഷത്തോടെ സ്വീകരിച്ചു. പുതിയ കുട്ടികളെ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഓഡിറ്റോറിയത്തിൽ ഇരുത്തി. 9.30 പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു. മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു ഇതോടെനുബന്ധിച്ച് എം l എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം അനുവദിച്ച എഡ്യൂ തീയറ്റർ കം ഡിജിറ്റൽ ലൈബ്രറി സമുച്ചയത്തിന്റെ ശിലാ സ്ഥാപനം മുവാറ്റുപുഴ എം എൽ.എ ഡോ മാത്യു കുഴൽനാടൻ നിർവഹിച്ചു .കുട്ടികൾക്ക് നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തി സംവേദത്മകമവും, സൃഷ്ടിപരവുമായ പഠനവും, കുട്ടികളിലെ ഭാവന, ആത്മവിശ്വാസം, ആശയവിനിമയം, ടീം വർക്ക്‌, എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി എഡ്യൂ തിയേറ്റർ കം ഡിജിറ്റൽ ലൈബ്രറി നിലവിൽ വരുന്നത്, പ്രിൻസിപ്പൽ ശ്രീ സന്തോഷ്‌ ടി. ബി സ്വാഗതം അറിയിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കുട്ടികൾ, എൽ എസ് എസ്,യു എസ് എസ് പരീക്ഷ വിജയികൾ എസ് പി സി സംസ്ഥാന ക്യാമ്പ്‌ പ്രതിനിധി എന്നിവർക്കുള്ള ഉപഹാരവും പ്രസ്തുത ചടങ്ങിൽ എം എൽ എ നൽകി. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് അലി മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി ഷാന്റി എബ്രഹാം (ജില്ല പഞ്ചായത്ത് മെമ്പർ )നെജി ഷാനവാസ്‌ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), ശ്രീ റിയാസ് ഖാൻ ( ബ്ലോക്ക്‌ മെമ്പർ ),പി ടി എ പ്രസിഡന്റ് ഹസീന ആസിഫ്, നാസർ ഹമീദ്, എസ് എം സി ചെയർമാൻ, അനിമോൾ ,എച്ച് എം ഇൻ ചാർജ് റഹ് മത്ത് പി എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നൂറോളം കുട്ടികൾ ഈ അധ്യയന വർഷം പ്രവേശനം നേടി. വ്യാപാരി വ്യവസായി സമിതിയുടെയും മറ്റ് സന്നദ്ധ സംഘടനയുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് ബാഗും കുടയും മധുര പലഹാരങ്ങളും വിതരണം ചെയ്തു.