ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
11050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11050
യൂണിറ്റ് നമ്പർLK/2025/11050
റവന്യൂ ജില്ലകാസറഗോഡ്
ഉപജില്ല കാസറഗോഡ്
അവസാനം തിരുത്തിയത്
31-05-2025Shobitha N

അവധിക്കാല ക്യാമ്പ്

Little Kites 2024 - 2027 batch ൻ്റെ സ്കൂൾതല ക്യാമ്പ് 28/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ആരംഭിക്കുകയും 10.10ന് ക്യാമ്പ് ആരംഭിക്കുകയും ചെയ്‌തു. ക്യാമ്പ് കോർഡിനേറ്ററും ലിറ്റിൽ കൈറ്റ് മിസ്ട്രസുമായ  കെ ജയശ്രീ സ്വാഗതഭാഷണം നടത്തിയ ക്യാമ്പിൽ റിസോഴ്സ് പെർസണായിയ  ജി വി എച്ച് എച്ച് എസ് മൊഗ്രാൽ പുത്തൂർ സ്‌കൂളിലെ മുഹമ്മദ് ഷഫീക്ക് മാസ്റ്റർ കുട്ടികളുടെ മനം കവർന്നു. വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന  വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയിട്ടുള്ളത്. വളരെ ആവേശത്തോടെ കുട്ടികൾ സ്വീകരിച്ച ഈ ക്യാമ്പ് 4 മണിയോടെ അവസാനിച്ചു.