ഉള്ളടക്കത്തിലേക്ക് പോവുക

ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ ആഹ്ലാദം പങ്കിടാൻ അധ്യാപകർക്കൊപ്പം ഒത്തു ചേർന്നു.'

29/05/2025 ചെറുപുഴ ജെ എം യു പി സ്കൂളിൽ എൽ എസ് എസ് , യു എസ് എസ് നേടിയ കുട്ടികൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ആഹ്ലാദം പങ്കിടാൻ സ്കൂളിൽ എത്തി. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയായ എൽ എസ് എസ് , യു എസ് എസ് എന്നിവയിൽ ചെറുപുഴ ജെ.എം.യുപി സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. നാലാം ക്ലാസിൽ നിന്ന് 33 കുട്ടികൾ എൽഎസ്എസ് നേടി . ഏഴാം ക്ലാസുകാരായ 45 പേർ യുഎസ്എസ് കരസ്ഥമാക്കി. ഈ വർഷത്തെ വിജയം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നുള്ള താഴെ പരിശ്രമത്തിന്റെ വിജയമാണെന്ന് പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. തുടർന്നും ഉന്നത വിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. കുട്ടികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റെജി കുര്യൻ, ഷിജു സി.വി എന്നീ രക്ഷിതാക്കളും പി.ലീന, കെ.എസ്. ശ്രീജ, കെ. സതീഷ്, എന്നീ അധ്യാപകരും സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് സ്വാഗതവും സി കെ രജീഷ് നന്ദിയും പറഞ്ഞു