ജി.എച്ച്.എസ്സ്.മുടപ്പല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ തല ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്ലാസ്

ക്യാമ്പ് ഉദ്‌ഘാടനം 24-27 ബാച്ച്

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽകൈറ്റ്സ് അവധിക്കാല ക്യാമ്പ് 26 //05/2025തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രി അജയൻ കെ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ശ്രീലത എം സ്വാഗതവും ശ്രീമതി രജനി പി ആശംസകളും, ശ്രീമതി ഷൈജി മോൾ നന്ദിയും അർപ്പിച്ച് സംസാരിച്ചു. മീഡിയ പരിശീലനത്തിൻറെ തുടർച്ചയായി പ്രമോ വീഡിയോകൾ, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, ഷോട്ട് വീഡിയോസ്, റിൽസ് നിർമ്മാണം എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്. ശ്രീമതി ആര്യ വി, കെ ശ്രീമതി ഗീതു ആൻറോ ,മേരി മാതാ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരാണ് ക്ലാസ് നയിച്ചത് . ശ്രീ സിം രാജ് ,മാസ്റ്റർ ട്രെയിനർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ എല്ലാവരും ഉത്സാഹത്തോടെ സജീവമായി ക്യാമ്പിൽ പങ്കെടുത്തു.രാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചഭക്ഷണം നൽകി വൈകുന്നേരം 4.30മണിയോടെയാണ് അവസാനിച്ചത് .