സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 13002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13002 |
| യൂണിറ്റ് നമ്പർ | LK/2018/13002 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജോബിൻ എൻ ജോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റാണി എം എസ് |
| അവസാനം തിരുത്തിയത് | |
| 26-05-2025 | 13002 |
അഭിരുചി പരീക്ഷ
സെന്റ് മേരീസ് എച്ച് എസ് ചെറുപുഴ സ്കൂളിലെ 2024-27 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2024 ജൂൺ 15 ശനിയാഴ്ച അഭിരുചി പരീക്ഷ നടത്തി. 103 കുട്ടികൾ രജിസ്റ്റർ ചെയ്തു. 83 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27
| നമ്പർ | ad.no | പേര് |
|---|---|---|
| 1 | 9930 | അഭിനവ് എം ആർ |
| 2 | 9817 | ആയിഷ സൻഹ |
| 3 | 9952 | അൽഫിദ വി വി |
| 4 | 10020 | അൽത്താഫ് എം ടി പി |
| 5 | 9846 | അനാമിക സന്തോഷ് |
| 6 | 9959 | ആൻ മരിയ ഷിജു |
| 7 | 9781 | അൻസിയ ഷുക്കൂർ |
| 8 | 9898 | അരുൺ ഡെന്നി |
| 9 | 9884 | ആഷിത് പി വി |
| 10 | 9768 | ക്രിസ്റ്റി ടോം ആന്റണി |
| 11 | 9928 | ദേവാനന്ദൻ കെ |
| 12 | 9919 | എമിൽ ബിന്നി |
| 13 | 9761 | ഫാത്തിമ ഹനാ വി വി |
| 14 | 9855 | ഫാത്തിമ എം |
| 15 | 9970 | ഫാത്തിമത്ത് ഷിഫ കെ |
| 16 | 9752 | ഫാത്തിമത്തുൽ ബഥൂല |
| 17 | 9888 | ഫാത്തിമത്തുൽ സഹ്മ ബഷീർ |
| 18 | 9902 | ഹിസാന എ |
| 19 | 9777 | ജൂലിയ ബിജു |
| 20 | 9981 | ലയ ത്രേസ്യാ ബിനോ |
| 21 | 9872 | ലുബ്ന എം റ്റി |
| 22 | 9934 | മൻഹ മുസ്തഫ കെ |
| 23 | 9813 | മുഹമ്മദ് സുഹൈൽ |
| 24 | 10013 | മുഹമ്മദ് റൈഹാൻ യു |
| 25 | 10014 | നഹ്ദ അൻവർ |
| 26 | 9968 | നജ ഫാത്തിമ കെ കെ |
| 27 | 9861 | നൻമ ഗംഗാധരൻ |
| 28 | 9862 | നീരജ് പ്രദീപ് |
| 29 | 9905 | നിദ ഫാത്തിമ കെ |
| 30 | 9783 | നിദ ഫാത്തിമ കെ |
| 31 | 9868 | നീഹാര ഗിരീഷ് |
| 32 | 9936 | റെജ ഫാത്തിമ കെ |
| 33 | 9990 | സഫാ മിസ്‍രിയ എൻ |
| 34 | 9910 | സജ ഫാത്തിമ കെ |
| 35 | 9903 | സയ ഇ എസ് |
| 36 | 9901 | സായന്ത് ഇ എസ് |
| 37 | 9875 | ശ്രീഹിത പി നമ്പ്യാർ |
| 38 | 9896 | ആൻ മരിയ |
| 39 | 9906 | തൗഫീറ എ |
| 40 | 9793 | വി പി തുഷാർ |
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് ക്ലാസ് ഉള്ള ദിവസങ്ങളിൽ ഐഡി കാർഡ് ധരിക്കാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2024-27 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ജസ്റ്റിൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു.കണ്ണൂർ ജില്ലാ മാസ്റ്റർ ട്രെയിനർ ദിനേശൻ സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ച് കൊണ്ട് ക്ലാസ് ആരംഭിച്ചു. ക്യാമ്പിൽ 40 കുട്ടികളും പങ്കെടുത്തു.സ്ക്രാച്ച്, ഓപ്പൺ ടൂൺസ്, റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സെഷനുകളായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് വൈകുന്നേരം 4:30 ന് അവസാനിച്ചു.