യു.പി.എസ് തൃപ്രയാർ
യു.പി.എസ് തൃപ്രയാർ | |
---|---|
വിലാസം | |
തൃപ്രയാർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24576 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മണപ്പുറത്തെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നായ തൃപ്രയാർ എയ്ഡഡ് യു പി സ്കൂളിന് നൂറ്റിപതിനേഴു വയസാകുന്നു. ക്രിസ്ത്യൻ മിഷനറി പ്രവർത്തകരാണ് ഈ പ്രദേശത്തു ആദ്യമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു വന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന ബ്ളാഹയിൽ മൂപ്പിൽ നായർ , കോങ്ങാട്ടിൽ രാമൻ മേനോൻ , മനയിൽ ചെറിയ പുരയിൽ കുഞ്ഞമ്മായൻ എന്നിവരുടെ സഹകരണത്തോടെ ചർച് മിഷൻ സൊസൈറ്റി ആണ് ഈ വിദ്യാലയലം . ആരംഭിച്ചത്. 1901-ഇൽ സ്കൂളിന്റെ നടത്തിപ്പ് സ്ഥലത്തെ സാമൂഹ്യ പ്രമുഖർക് കൈമാറി. വെള്ളുർ തറവാട്ടിലെ രാധാകൃഷ്ണ മേനോൻ ആണ് ഇപ്പോൾ സ്‌കൂളിന്റെ മാനേജർ. വിദ്യാലയം ആരംഭിച്ച കാലത്തു സ്കൂളിൽ പെണ്കുട്ടികളുടെ എണ്ണം കുറവായിരുന്നു.ക്രമേണ ഈ വിദ്യാലയമാണ്കുട്ടികളുടേതു മാത്രമായി മാറി .തുടക്കത്തിൽ ഇതൊരു ൽ പി സ്കൂൾ ആയിരുന്നെങ്കിലും പിന്നീട് യു പി സ്കൂളായി മാറി. ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ച പലരും സാമൂഹ്യ സാമ്പത്തിക-വിദ്യാബിസ രംഗങ്ങളിലും കല-കായികരംഗങ്ങളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്
ഭൗതികസൗകര്യങ്ങള്‍
കിഴക്കേ ടിപ്പുസുൽത്താൻ റോഡിനു ഇരുവശത്തുമായി മൂന്ന് ബ്ലോക്കുകളിലുമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.൩൧ സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .പ്രശസ്ത സ്വതദ്ര്യസമരസനാനി ഗോപാലകൃഷ്ണഗോഖലെ ഈ മൈതാനത്ത് പ്രസംഗിച്ചിട്ടുണ്ട്..ഗോഖലെ മൈദാനമെന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.ഗോഖലെയുടെ സ്മരണ പുതുക്കുന്ന ഈ മൈതാനം ഒരു കാലത് തൃപ്രയാറിൽ കലാകാരന്മാരുടെ കല-കായിക-സാംസ്‌കാരിക പരിപാടികളുടെ വേദിയായിരുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
കൃഷ്ണമേനോൻ, പിഷാരടി മാസ്റ്റർ,പൊറിഞ്ചു മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, വിലാസിനി ടീച്ചർ, ദശരഥൻ മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, നന്ദിനി ടീച്ചർ, അനിത കുമാരി ടീച്ചർ എന്നിവരെല്ലാം എവിടെ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപകരാണ്. അമ്മിണി അമ്മാൾ,ദാമോദരമേനോൻ, കെ പത്മാവതി, വി രാധ,വി സതീദേവി, ടി ജാനകി, പി ഇന്ദിര , സി സരസ്വതി, സി വി സുഭാഷിണി തുടങ്ങിയവർ ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകരാണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
മദ്രാസ് മന്ത്രി സബ്നഗമായിരുന്ന പൂത്തേഴത്ത് രാമൻ മേനോൻ ,ഡോക്ടർ നാരായണമേനോൻ,എം ൽ എ യും ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകനായിരുന്ന ഗോപിനാഥൻ മാസ്റ്റർ, കവി കുഞ്ഞുണ്ണിമാസ്റ്റർ,ഒളിമ്പ്യൻ രാമചന്ദ്രൻ ,വോളിബാൾ ടീം അംഗമായിരുന്ന കെ ജി രാഘേഷ് തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
അച്ചടക്കത്തിലും പഠനനിലവാരത്തിലും പട്യാപാട്യേതരമത്സരങ്ങളിലുമെല്ലാം സമണ്യം മോശമല്ലാത്ത നിലവാരം പുലർത്താൻ കഴിയുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ പാട്ട് അദ്ധ്യാപകരുണ്ട്. മാനേജർ രാധാകൃഷ്ണമേനോന്റെയും പ്രധാന അദ്ധ്യ്പ്പിക രജനി ടീച്ചറുടെയും നേതൃത്വത്തിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്