ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
ഡി.യു.എ.എൽ.പി.എസ് താഴെ കൂടരഞ്ഞി
വിലാസം
താഴെ കൂടരഞ്ഞി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-201747316




കോഴിക്കോട് ജില്ലയിലെ കൂടര‍ഞ്ഞി ഗ്രാമപഞ്ചായത്തിലെ താഴെ കൂടര‍ഞ്ഞി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.

ചരിത്രം

ദാറുൽ ഉലൂം എ.എൽ. പി സ്കൂൾ താഴെ കൂടര‍ഞ്ഞി

കുടിയേറ്റത്തിന് പേരുകേട്ട മലയോര ഗ്രാമമായ കൂടരഞ്ഞി പ്രദേശത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ വരും തലമുറയുടെ വിദ്യാഭ്യാസം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി മര്‍ഹൂം എസ് മീരാണ്ണന്‍ സാഹിബിന്റെ ശ്രമഫലമായി 1979- ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബ് സാക്ഷാത്കരിച്ച നമ്മുടെ വിദ്യാലയം ഇന്ന് നിരവധി വെല്ലുവിളികളെ അതിജീവിച്ച് ഒരു ഉത്തമമാതൃക വിദ്യാലയമായി വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഈ സ്ഥാപനം വ൪ഷങ്ങളായി നേരിട്ട വെല്ലുവിളികളായിരുന്നു ഭൗതിക സൗകര്യങ്ങളുടെ അഭാവം എന്നത്. എങ്കിലും മികച്ച അധ്യാപകരുടെ സേവനം ഈ സ്ഥാപനത്തില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കുകയുണ്ടായി.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ മാനേജ൪ മ൪ഹൂം എസ മീരാണ്ണ൯ സാഹിബായിരുന്നു. തങ്കപ്പ൯ മാസ്റ്ററായിരുന്നു ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റ൪.ഇപ്പോഴത്തെ മാനേജ൪ എ൯.എച് ഷാഹുൽ ഹമീദും ഹെഡ്മാസ്റ്റ൪ കെ.പി ജാബി൪ മാസ്റ്ററുമാണ്. 2000-2010 കാലയളവിലാണ് ഈ സ്കൂൾ ഏററവും വലിയ ഭീഷണി നേരിട്ടത്.കുട്ടികളുടെ കുറവും പൊളി‍‍ഞ്ഞ് വീഴാറായ കെട്ടിടവും കാരണം സ്കൂൾ എടുക്കപ്പെട്ട് പോകും എന്ന് വരെ നാട്ടിൽ പ്രചരിക്കപ്പെട്ടു.ഈ സങ്കീ൪ണ്ണമായ സാഹ‍ചര്യത്തിൽ അധ്യാപകരുടെയും പി ടി എ യുടെയും ശക്തമായ സമ്മ൪ദ്ദഫലമായി സ്കൂൾ മാനേജ്മെ൯റ് കമ്മിററി എല്ലാ ഭൗതിക സൗകര്യങ്ങളും ഒരുക്കുകയുണ്ടായി.ഇന്ന് മുക്കം സബ് ജില്ലയിലെ തലയുയ൪ത്തി നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നായി നമ്മുടെ ഈ വിദ്യാലയം മാറിയിരിക്കുന്നു.

  ആയിരക്കണക്കിന് വിദ്യാ൪ത്ഥികൾക്ക് അക്ഷര ദീപം തെളിയിച്ചതിനൊപ്പം ഈ പ്രദേഷത്തിന്റെ കലാ സാംസ്കാരിക മേഖലയുടെ വള൪ച്ചയ്ക്ക് ഏറെ സംഭാവന നല്കാനും ഈ സ്ഥാപനത്തിന് കഴി‍ഞ്ഞിട്ടുണ്ട്. 2006-2007കാലഘട്ടങ്ങളിൽ  അണ് എക്കണോമിക് ആയിരുന്ന ഈ  സ്ഥാപനത്തിൽ  ഇന്ന് 119  വിദ്യാ൪ത്ഥികളും 5 അധ്യാപകരും ഒരു കമ്പ്യൂട്ട൪ ടീച്ചറും ഉണ്ട്.ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ക്ലാസ് റൂമുകൾ,ഡിജിററൽ  ക്ലാസ് റൂം,മികച്ച ഫ൪ണിച്ചറുകൾ,വിശാലമായ ലൈബ്രറി,ഗ്രൗണ്ട്,കൃഷി സ്ഥലം,ശുദ്ധമായ കുടി വെള്ള സ്രോതസ്സ്,പ്രഗത്ഭരായ അധ്യാപക൪,കാര്യക്ഷമതയോടെ പ്രവ൪ത്തിക്കുന്ന  പി ടി എ, എം പി ടി എ ,സദാസമയം സന്നദ്ധരായ മാനേജ്മെ൯റ് കമ്മിററി ഇവയെല്ലാം ഈ സ്ഥാപനത്തിന്റെ സമ്പത്തുക്കളാണ്.

ഏററവും മികച്ച സൗകര്യങ്ങളോടു കൂടിയ ബാത്ത്റൂമുകൾ,കിച്ചണ് കം സ്റേറാ൪ തുടങ്ങിയ പദ്ധതികൾ പൂ൪ത്തീകരിച്ചു കൊണ്ടാണ് ‍ഞങ്ങൾ 2015-16അധ്യയന വ൪ഷത്തെ വരവേററത്.കൃഷി വകുപ്പ് ഒരു ബയോഗ്യാസ് പ്ളാ൯റും ഇവിടെ സ്ഥാപിച്ചിട്ടിട്ടുണ്ട്.

   നിരവധി പദ്ധതികൾ ഇനിയും പൂ൪ത്തീകരിക്കാനുണ്ട്.ഒരു പൊതു സ്റേറജ്,സ്കൂളിനു സ്വന്തമായൊരു വാഹനം,പെ‍ഡഗോഗി പാ൪ക്ക്,ജൈവ വൈവിധ്യ പാ൪ക്ക് തുടങ്ങിയവ ഞങ്ങളുടെ സപ്ന പദ്ധതികളാണ്.ഇവ സാക്ഷാത്കരിക്കാ൯ സ൪ക്കാറിന്റെയും സ്കൂൾ മാനേജ്മെ൯റിന്റെയും ശക്തമായ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കേണ്ടതുണ്ട്.അടുത്ത മൂന്ന് വ൪ഷത്തിനുള്ളിൽ  ഇവ പൂ൪ത്തിയാക്കാ൯ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

സ്കുളിലെ നാല് ക്ലസുകളിലായി പഠിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫര്‍ണിച്ചറുകളും ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചൈല്‍ഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,,സ്മാര്‍ട്ട്‌ റൂം,എന്നിവയിും ഉണ്ട്.

മികവുകൾ

"മികവുകൾ"
  • ഉപജില്ലാ ശാസ്ത്രമേളകളില് തുടര്ച്ചയായി മികച്ച വിജയം
  • വിവിധ ക്വിസ്‍മത്സരങ്ങളില്‍ വിജയകിരീടങ്ങള്‍
  • പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്‍
  • 2015-16 കൂടരഞ്ഞി പഞ്ചായത്ത്തല മികവുത്സവത്തില്‍ ഏറ്റവും മികച്ച ലോവര്പ്രൈമറി വിദ്യാലയം എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • ഞങ്ങളുടെസ്കൂളില്‍ മുന്നോക്ക പിന്നോക്കകാര്‍കു വേണ്ടി വിവിധ പരിപാടികള്‍ നടത്തി വരുന്നു. പിന്നോക്കക്കാര്‍ക് വേണ്ടി "കൂടെ" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്‍ക്ക് രാവിലെ 9 മുതല്‍ 10 വരെ പരിശീലനം നടത്തുന്നു.
  • വിജ്ഞാനച്ചെപ്പ് - അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങള്‍ സ്കൂള്‍ ശാസ്ത്ര ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും ആഴ്ചയില്‍ ഒരു ദിവസം ശെരിയുത്തരത്തില്‍ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തില്‍ മെഗാ ക്വിസ് നടത്തുന്നു.
  • മികവുറ്റ സബ് ജില്ല, ജില്ല കല കായിക ശാസ്ത്ര പ്രതിഭകള്‍ ഞങ്ങളുടെ മുതല്‍ക്കൂട്ടാണ്.

ദിനാചരണങ്ങൾ

  • 2016 ജൂണ്‍
  പ്രവേശനോത്സവം
  പി.ടി.എ ജനറല്‍ബോഡി 
  പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഉന്നതവിജയികള്‍ക്ക് അനുമോദനം
  വായനക്കളരി ഉദ്ഘാടനം
  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം
  വായനാവാരം-വിവിധ മത്സരങ്ങള്‍
  പരിസ്ഥിതി ദിനം-വനയാത്ര
  വൃക്ഷത്തൈ വിതരണം
  • 2016 ജൂലൈ
  ചാന്ദ്രദിനാഘോഷം
  ഒപ്പം ഒപ്പത്തിനൊപ്പം
  ക്ലാസ് പി.ടി.എ
  ക്വിസ്‍മത്സരം,ചാന്ദ്രയാത്രികന്‍-വീഡിയോയാത്ര
  പച്ചക്കറിവിത്ത് വിതരണം
  • 2016 ആഗസ്റ്റ്
  സ്വാതന്ത്രൃ ദിനാഘോഷം
  ഓപ്പണ്‍ ക്വിസ്സ്
  
  • 2016 സപ്തംബര്‍
  അധ്യാപകദിനം-ആശംസകാര്‍ഡ് നിര്‍മ്മാണം
  ഓണം
  • 2016 ഒക്ടോബര്‍
  ഗാന്ധിജയന്തി
  ശുചീകരണയജ്ഞം
  സ്‍കൂള്‍ ശാസ്ത്രമേള
  lss,uss പരിശീലനിരംഭം
  • 2016 നവംബര്‍
  കേരളപ്പിറവി ദിനം-പ്രദര്‍ശനം,ക്വിസ്
  ശിശുദിനാഘോഷം,കലാപരിപാടികള്‍
  • 2016 ഡിസംബര്‍
  ക്രിസ്‍തുമസ്
  • 2017 ജനുവരി

സ്കുൂള്‍ വാര്‍ഷിക കായിക മേള സ്കുൂള്‍ വാര്‍ഷിക കലാ മേള

അദ്ധ്യാപകർ

  • ജാബിര്‍ കെ പി
  • ഫസീല കെ
  • കെ പി അ൯വര്‍ സാലിഹ്
  • പി ടി ശാന്ത കുമാരി
  • ടി.എ.സാറാ ഉമ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടത്തിവരുന്നു. പരിസ്ഥിതി ദിനാചരണം, പഠനോപകരണ നിര്‍മാണ ശില്‍പശാല, പരീക്ഷണ വാരം, പയറു വര്‍ഗങ്ങള്‍ അടങ്ങിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രമേള പങ്കാളിത്തം, ശാസ്ത്ര പ്രശ്നോത്തരി, കുട്ടി ശാസ്ത്രജ്ഞരെ കണ്ടെത്തല്‍, സയന്‍സ് ദിന ശില്‍പശാല, ചാന്ദ്രദിനാചരണം, ഡ്രൈ ഡേ, ശാസ്ത്ര റേഡിയോ, ഫീല്‍ഡ് ട്രിപ്പ്, ശുചിത്വ സര്‍വ്വെ എന്നിവ നടത്തി. ഉപജില്ലാ ശാസ്ത്രോല്‍സവത്തില്‍ റണ്ണര്‍ അപ്പും, നേടി.

ഗണിത ക്ളബ്

വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താല്‍പര്യമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാര്‍ത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും നിശ്ചിത നിലവാരം പുലര്‍ത്തുന്നവരെ ക്ലബില്‍ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസില്‍, പുസ്തക പരിചയം, ഗണിത ശാസ്ത്രഞ‌ജ്ഞരെ പരിചയപ്പെടല്‍, മാസത്തില്‍ ഒരിക്കല്‍ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചര്‍ച്ച, ജ്യോമട്രിക്കല്‍ ചാര്‍ട്ട് നിര്‍മ്മാണം, പസില്‍, നമ്പര്‍ ചാര്‍ട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിര്‍മാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജന്‍ ക്വിസ്, എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.ഉപജില്ലാ ഗണിതശാസ്ത്ര മേളയിലും ജില്ലാ ഗണിതശാസ്ത്ര മേളയിലും മാഗസിന്‍ ഇനത്തില്‍ രണ്ടാം സ്ഥാനം നേടി.

സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിര്‍മാണ മല്‍സരം, സ‍ഡാക്കോ കൊക്ക് നിര്‍മാണം, ചാര്‍ട്ട് നിര്‍മാണ മല്‍സരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മല്‍സരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മല്‍സരം, ചാര്‍ട്ട് പ്രദര്‍ശനം, സ്കൂള്‍ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാര്‍ട്ട് ഇനത്തില്‍ എ ഗ്രേഡ് നേടി.

പ്രവൃത്തി പരിചയ ക്ലബ്

വിദ്യാര്‍ത്ഥികളില്‍ കരകൗശല വിദ്യയിലുള്ള പ്രാവീണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി സൃഷ്ടി പ്രവൃത്തി പരിചയ ക്ലബ് വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സ്കൂളില്‍ പ്രദാനം ചെയ്യുന്നു. ഈ വര്‍ഷത്തെ ക്ലബ് രൂപീകരണം ജൂലായ് ഒന്നാം തിയ്യതി നടത്തുകയും ക്ലബ് സെക്രട്ടറിയായി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ രഹ്ന സുരേഷിനെ തെരഞ്ഞെടുത്തു. ചിത്രത്തുന്നല്‍‍, പനയോല കൊണ്ടുള്ള ഉല്‍പന്ന നിര്‍മാണം, വെജിറ്റബ്ള്‍ പ്രിന്റിംഗ്, പേപ്പര്‍ ക്രാഫ്റ്റ്, പാവനിര്‍മ്മാണം, മുത്ത് കൊണ്ടുള്ള ആഭരണ നിര്‍മാണം, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള കൗതുക വസ്തുനിര്‍മാണം, കളിമണ്‍ ശില്‍പ നിര്‍മ്മാണം എന്നീ ഇനങ്ങളില്‍ ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയും ഉപജില്ലാ, ജില്ലാ മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. . കരകൗശല വിദ്യയില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സ്കൂളില്‍ ഏകദിന ശില്‍പശാല നടത്തി.

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തില്‍ സ്കിറ്റ് അവതരണം, പതിപ്പ് നിര്‍മാണം, കവിതാലാപന മല്‍സരം , കൈയ്യെഴുത്ത് മല്‍സരം, പുസ്തക പരിചയം, പ്രസംഗ മല്‍സരം, ക്ലാസ് പത്ര നിര്‍മ്മാണം, മുദ്രാഗീത നിര്‍മ്മാണം എന്നിവ സംഘടിപ്പിച്ചു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റര്‍ -കൊളാഷ് നിര്‍മാണം എന്നിവ സംഘടിപ്പിക്കുന്നു.

അലിഫ് അറബിക് ക്ലബ്

സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഉപജില്ലാ ജില്ലാ - ജില്ലാ മല്‍സരങ്ങളിലേക്ക് പ്രാപ്തരാക്കുന്നതിന് തുടക്കം കുറിച്ചു. വിദേശ അറബി ആനുകാലികങ്ങള്‍, ചാര്‍ട്ടുകള്‍, അറബിക് റേഡിയോ-ടി.വി പരിപാടികള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ എെ.സി.ടി സാധ്യതകളുപയോഗിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നു. ദിനാചരണങ്ങളുടെ അച്ചടിച്ച ബഹുവര്‍ണ പോസ്റ്ററുകളുടെ പ്രദര്‍ശനം, അറബിക് കാലിഗ്രാഫി, കൈയ്യെഴുത്ത് മാസികാ നിര്‍മാണം, അറബിക് ഇസ്ലാമിക് പുരാവസ്തു പ്രദര്‍ശനം, കൈപ്പുസ്തകങ്ങളുടെ സൗജന്യ വിതരണം തുടങ്ങി വിദ്യാര്‍ത്ഥികളില്‍ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ക്ലബിന് കീഴില്‍ നടത്തുന്നു.


ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

{{#multimaps:111.3443998,76.0356413,21zwidth=800px|zoom=12}}