കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
പ്രവേശനോത്സവം
2024- 25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ നാലാം തീയതി ചൊവ്വാഴ്ച നടത്തപ്പെട്ടു. രക്ഷകർത്താക്കൾക്കൊപ്പം കുട്ടികൾ രാവിലെ 9 മണിയോടെ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ക്ലാസ് ടീച്ചേഴ്സ് പുതുതായി എത്തിയ കുട്ടികളെ അവരവരുടെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോവുകയും ശേഷം നവാഗതരെ സ്കൂളിലേക്ക് എതിരേൽക്കുകയും ചെയ്തു. ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു.
