ഉപയോക്താവ്:Modelschool
Modelschool | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
അവസാനം തിരുത്തിയത് | |
23-01-2017 | Modelschool |
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡല്‍ സ്കൂള്‍.
ചരിത്രം
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂര്‍ രാജ കുടുംബം 1885-ല്‍ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂള്‍ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സ്കൂള്‍ ആരംഭിച്ചത്. 1903-ല്‍ സ്കൂള്‍ തൈക്കാട്ടേക്കു മാറ്റി. യൂറോപ്യന്‍ വാസ്തുശില്പ ചാതുരിയുള്ള പ്രൗഢഗംഭീരമായ പ്രധാന കെട്ടിടം. 1910-ല്‍ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ മഹാരാജാവാണ് പണികഴിപ്പിച്ചത്. പ്രഥമ പ്രിന്‍സിപ്പല്‍ ഡോ. ഇ എഫ് ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ സ്കൂള്‍ പ്രശസ്തി നേടി. 1911ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജ് സ്ഥാപിതമായി. 1924ല്‍ മോഡല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടു. 1975ല്‍ പ്രൈമറി വിഭാഗം അടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി. 1998ല്‍ ഹയര്‍സെക്കണ്ടറി സ്കൂളും ആരംഭിച്ചു. ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് പിന്നീട് നിര്‍ത്തലാക്കി. ക്ലാര്‍ക്ക്സ് ബില്‍ഡിംഗും ഹോസ്റ്റലും ക്രമേണ ക്ലാസ്മുറികളാക്കി. ഇംഗ്ലീഷ്, മലയാളം, തമിഴ് മീഡിയം ആദ്യമായി അനുവദിച്ചത് ഈ സ്കൂളിലാണ്. വിശ്വപ്രസിദ്ധനായ ശ്രീ രവീന്ദ്രനാഥ ടാഗോര്‍ ഈ സ്കൂള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് മഹാകവി എം.പി അപ്പന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാര്‍ട്ട് ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവര്‍ത്തി പരിചയം, സംഗീതം, ഫിസിക്കല്‍ എജൂക്കേഷന്‍, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1910-13 | ഡോ. ഇ എഫ് ക്ലാര്‍ക്ക് |
1913 - 23 | കെ വെങ്കടേശ്വര ഐയ്യര്‍ |
1920 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1993- | എന്‍ സി ശ്രീകണ്ഠന് നായര്‍, എം ഡാനിയല്‍ |
1904 | ശ്യാമള ദേവി പി |
1995-96 | എസ് ശ്രീകുമാര്‍ |
1998-99 | എസ് സുരേഷ് കുമാര്‍ |
1999 | ജി സുകേശന് |
1999-2001 | എം ഇ അഹമ്മദ് നൂഹു (പ്രിന്‍സിപ്പാള്‍) എസ് എ ജോണ്‍ (പ്രധാനാധ്യാപകന്) |
2001-2003 | പി ജെ വര്‍ഗ്ഗീസ്, കെ വി രാമനാഥന് |
2003-2005 | കെ രാജഗോപാലന്‍ |
2005-2008 | ഡി എന്‍ ചന്ദ്രശേഖരന് നായര്‍ |
2008-2009 | സാബു ടി തോമസ് |
2009-2010 | പി എം ശ്രീധരന് നായര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എം സുകുമാരന്‍ (അഡി.എച്ച് എം) |
2010-11 | എം സുകുമാരന്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), എന്‍ വേണു (അഡി.എച്ച് എം) |
2011-12 | ഡി വിജയകുമാര്‍ (പ്രിന്‍സിപ്പല്‍ എച്ച് എം), സി ഇവാന്ജലിന് (അഡി.എച്ച് എം)-2011-15 |
2012-13 | ബി രത്നാകരന് (പ്രിന്‍സിപ്പല്‍ എച്ച് എം) |
2013-14 | സുജന എസ് (പ്രിന്‍സിപ്പല്‍ എച്ച് എം) |
2014-16 | കെ കെ ഊര്‍മിളാദേവി (പ്രിന്‍സിപ്പല്‍ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16
|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വിനോദ് തോമസ് (ലോക ബാങ്ക്)
- ഡോ. കെ എം ജി കൃഷ്ണറാം (ഗവ. ഉപദേഷ്ടാവ് അമേരിക്ക)
- ഡോ. ശബരിനാഥ്
- വിത്സന് ചെറിയാന് (അര്‍ജുന അവാര്‍ഡ്)
- ജി ഭാസ്കരന് നായര്‍ (മുന്‍ ചീഫ് സെക്രട്ടറി)
- എസ് അനന്തകൃഷ്ണന് (മുന്‍ ചീഫ് സെക്രട്ടറി)
- എസ് പത്മകുമാര്‍(മുന്‍ ചീഫ് സെക്രട്ടറി)
- എം ചന്ദ്രബാബു (മുന്‍ ചീഫ് സെക്രട്ടറി)
ഭരത് ഭൂഷണ് (മുന്‍ ചീഫ് സെക്രട്ടറി) ജിജി തോംസണ്‍ (മുന്‍ ചീഫ് സെക്രട്ടറി) സാജന് പീറ്റര്‍ (ഐ എ എസ്) നന്ദകുമാര്‍ (ഐ എ എസ്) ഏലിയാസ് (ഐ എ എസ്) ക്രിസ് ഗോപാലകൃഷ്ണന് (മുന്‍ ഇന്‍ഫോസിസ് മേധാവി) ബാബു ദിവാകരന് (മുന്‍ മന്ത്രി) കെ മുരളീധരന് (മുന്‍ മന്ത്രി) കെ ബി ഗണേഷ്കുമാര് (മുന്‍ മന്ത്രി) എം പി അപ്പന് (സാഹിത്യകാരന്) സുകുമാര്‍ (സാഹിത്യകാരന്) കെ സുദര്ശനന് (സാഹിത്യകാരന്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.