മാവിച്ചേരി

 
മാവിച്ചേരി ഗ്രാമം

പരിയാരം ഗ്രാമപഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി .

കർഷകത്തൊഴിലാളികളും നിർമാണമേഖലയിൽ പണിയെടുക്കുന്നവരുമാണ് ഗ്രാമവാസികളിലേറെയും .വിശാലമായ വയലുകളും കുന്നിൻ പ്രദേശങ്ങളും ഈ ഗ്രാമത്തെ

മനോഹരമാക്കുന്നു .വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ ധാരാളം വിദ്യാഭ്യാസ

സ്ഥാപനങ്ങൾ മാവിച്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തലയുയർത്തി നിൽക്കുന്നു .

തളിപ്പറമ്പ് നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാതെ നിലകൊള്ളുന്ന ഈ പ്രദേശം വിദ്യാഭ്യാസ വാണിജ്യ തൊഴിൽ മേഖലകളിൽ മികവ് കൈവരിച്ചു കൊണ്ടിരിക്കുകയാണ് .

ഭൂമി ശാസ്ത്രം

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി.കുന്നിൻപ്രദേശങ്ങളും വിശാലമായ വയലുകളും തോടുകളും ഉൾപ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന സവിശേഷത.തികച്ചും ഗ്രാമീണാന്തരീക്ഷം ഉള്ള പ്രദേശമാണിത്.പരിയാരം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിലെ പ്രദേശത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.നെല്ലിപ്പറമ്പ്,കാഞ്ഞിരങ്ങാട്,ചെനയന്നൂർ ,കുറ്റ്യേരി എന്നിവ സമീപ പ്രദേശങ്ങളാണ്


പൊതു സ്ഥാപനങ്ങൾ

  • മാവിച്ചേരി ഗവഃ എൽ പി സ്കൂൾ
  • മാവിച്ചേരി അംഗനവാടി
  • ഗ്രാമീണവായനശാല മാവിച്ചേരി
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • റേഷൻ കട

ചിത്രശാല

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
  • എ വി ഗോപാലൻ
  • പി പി കോരൻ

ആരാധനാലയങ്ങൾ

  • മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
  • മാവിച്ചേരി മുത്തപ്പൻ മടപ്പുര
  • അയ്യപ്പൻ കാവ് മാവിച്ചേരി
  • മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി

ചിത്രശാല

  • മാവിച്ചേരി അംഗൻവാടി

ചിത്രശാല

  • തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്

ചിത്രശാല

  • തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല