ഉള്ളടക്കത്തിലേക്ക് പോവുക

സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
 ആനക്കര

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര.കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമം എന്ന ഖ്യാതിയും ഈ ഗ്രാമത്തിനുണ്ട്.കേരളത്തിലും ദേശീയതലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാ രംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത.

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ  പട്ടാമ്പി  താലൂക്കിൽ തൃത്താല   ബ്ലോക്കിൽ ആനക്കര  പഞ്ചായത്തിലെ  പന്ത്രണ്ടാം  വാർഡിൽ സ്വാമിനാഥ വിദ്യാലയം (ഡയറ്റ്  ലാബ്  സ്കൂൾ)  സ്ഥിതി  ചെയുന്നു .പാലക്കാട്  ജില്ലയുടെ  പടിഞ്ഞാറു ഭാഗവും  മലപ്പുറം ജില്ലയുടെ ചില അതിർത്തികളും  ഈ  സ്കൂളിന്റെ  തൊട്ടടുത്താണ് .ഭൂപ്രകൃതി അനുസരിച്ചു  ഇടനാട്  മേഖലയിൽ  ഉൾപ്പെടുന്ന  ഒരു പ്പ്രദേശത്താണ്  ഈ  സ്കൂൾ സ്ഥിതി  ചെയുന്നത് .

പൊതുസ്ഥാപനങ്ങൾ

  • ഗോവിന്ദ സ്മാരക  വായനശാല ,ആനക്കര
  • പോസ്റ്റ് ഓഫീസ്
  • ആനക്കര കനറാ ബാങ്ക്

ശ്രദ്ധേയരായ വ്യക്തികൾ

കുഞ്ചൻനമ്പ്യാർ, വള്ളത്തോൾ, ഇടശ്ശേരി, ചങ്ങമ്പുഴ, ഉറൂബ് തുടങ്ങിയവരെല്ലാം നിളയുടെ ഓരത്ത് കഴിഞ്ഞവരായിരുന്നു. അതേ നിളയുടെ തീരം പങ്കിടുന്ന ഗ്രാമം കൂടിയാണ് കേരള ലളിതകലാ അക്കാദമി കലാഗ്രാമത്തിനായി തിരഞ്ഞെടുത്തത്. ആനമലയിൽനിന്ന് തുടങ്ങി മലയാളഭൂമിയുടെ ആത്മാവിൽ തൊട്ടൊഴുകി പൊന്നാനി അറബിക്കടലിൽ ചേരുന്ന നിളയുടെ ഏറിയ ഭാഗവും ആനക്കരയാണ് പങ്കിടുന്നത്. പ്രശസ്ത ചിത്രകാരന്മാരായ അച്യുതൻ കൂടല്ലൂർ, എഴുത്തുകാരായ എം.ടി.വാസുദേവൻ നായർ അക്കിത്തം നാരായണൻ , ഇന്ത്യൻ ചരിത്രത്താളിൽ പ്രാമുഖ്യമുള്ള ആനക്കര വടക്കത്ത് തറവാട്, എ.വി. കുട്ടിമാളുഅമ്മ, ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ, സുഭാഷിണി അലി, മൃണാളിനി സാരാഭായി, മല്ലികാ സാരാഭായി, ജി. സുശീലാമ്മ, ഐ.എൻ.എ ഭടൻ അപ്പുനായർ തുടങ്ങിയവരെല്ലാം ആനക്കര ഗ്രാമത്തിൻറെ പെരുമ ഉയർത്തിയവരാണ്.

ആരാധനാലയങ്ങൾ

> ആനക്കര ജുമാമസ്ജിദ്

>ആറേക്കാവ് ഭഗവതിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

> DIET ലാബ് സ്കൂൾ

> ജിഎച്ച്എസ് സ്കൂൾ

> AWHകൊളജ് ഓഫ് സയൻസ് & ടെക്നോളജി