എൻ.എസ്.എസ്. ജി.എച്ച്.എസ്. കറുകച്ചാൽ/എന്റെ ഗ്രാമം
കറുകച്ചാൽ
ചരിത്രം
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് കറുകച്ചാൽ.
കറുകച്ചാലിന് ഈ പേര് വന്നതിനു പിന്നിൽ പല കഥകളും പറയുന്നു. വാൾ കഴുകി ചാൽ എന്നതിൽ നിന്നാണ് ഈ പേര് വന്നത് എന്നും പറയുന്നു. പഴയ കാലത്ത് ഇവിടെ നിറയെ ചേകവന്മാർ ആയിരുന്നു എന്നും അവർ യുദ്ധത്തിനു ശേഷം ഈ ചാലിലാണ് വാൾ കഴുകിയിരുന്നതെന്നും അതാണ് ഈ പേര് ലഭിക്കാൻ കാരണമെന്നും പറയുന്നു
ഭൂമി ശാസ്ത്രം
ഒരു കാലത്ത് വയലുകൾ നിറഞ്ഞിരുന്നിടത്ത് ഇന്ന് റബറും
കൊകൊയും ആണ്. പട്ടണത്തിൽ നിന്ന് 18 കീ. മീ അകലെയാണ്
ഈ ഗ്രാമം
വിദ്യാഭ്യാസം
ഒട്ടനവധി വിദ്യാഭ്യാസ സഥാപനങ്ങൾ ഇവിടെ സ്ഥിതി
ചെയ്യുന്നു. വിദ്യാഭ്യാസത്തിന്വളരെ പ്രാധാന്യം നൽകുന്ന മനുഷ്യരാണ് ഇവിടെ ഉളളത്.
പ്രധാന സ്ഥാപനങ്ങൾ
ഗ്രാമ പഞ്ചായത്ത് കാര്യാലയം

പോലീസ് സേ്റ്റഷൻ
എൻ എസ്സ് എസ്സ് ജി എച്ച് എസ്സ് കറുകച്ചാൽ
എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് കറുകച്ചാൽ
കൃഷി ഭവൻ
ആരാധനാലയങ്ങൾ
നെത്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം കറുകച്ചാൽ
ചിത്രശാല
-
NSSGHS
-
Karukachal Town

ആരോഗ്യം
ഒന്നിലധാകം ആശുപത്രികൾ ഈ ഗ്രാമത്തിൽ ഉണ്ട്.
അതിനാൽ ആരോഗ്യത്തിലും ഒട്ടും പുറകിലല്ല ഈ ഗ്രാമം.
എൻ എസ് എസ് മിഷൻ ,മേഴ്സി, കറുകച്ചാൽ ഗവൺ: ആശുപത്രി എന്നിവ ഇതിൽപ്പെടുന്നു. അതോടൊപ്പംവയോധികർക്കായി ഒരു കെയർ സൻ്ററും ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.