എ.യു.പി.എസ്. മണ്ണഴി/എന്റെ ഗ്രാമം
ദൃശ്യരൂപം
മണ്ണഴി
മലപ്പുറം ജില്ലയിലെ പൊന്മള ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് മണ്ണഴി|
കോട്ടക്കൽ -പെരിന്തൽമണ്ണ റൂട്ടിലെ വട്ടപ്പറമ്പായിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് മണ്ണഴി ഗ്രാമം .നെൽപ്പാടങ്ങളും ചെമ്മൺ പാതകളും ഇടവഴികളും മാത്രമുണ്ടായിരുന്ന ഒരു ഉൾനാടൻ കർഷക ഗ്രാമമായിരുന്നു. മണ്ണഴി ഗ്രാമത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾ ആണ് കോട്ടപ്പുറം ,തോട്ടപ്പയ ,കുന്നംകുട്ടി ,ആക്കപ്പറമ്പ ,ചുനൂർ,കോൽക്കളം തുടങ്ങിയവ